Saturday, July 27, 2024

Dr.Sachith’s child development center

A not for profit organization

Dr.Sachith’s child development center  കുട്ടികളുടെ സർവതോന്മുഖമായ

വളർച്ചയും വികാസവും ലക്ഷ്യമാക്കി ലാഭേച്‌ഛ്‌ ഇല്ലാതെ പ്രവർത്തിക്കുന്ന

ഒരുപറ്റം വ്യക്തികളുടെ കൂട്ടായ്മയാണ്.

ഞങ്ങളുടെ പ്രവർത്തനമേഖലകൾ

  1. ശാസ്ത്രീയമായ രക്ഷാകർതൃ  ബോധനം (Scientific parenting)
  2. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന (scholastically backward) കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുൻനിരയിൽ എത്തിക്കൽ
  3. സമർത്ഥരായ വിദ്യാർത്ഥികളുടെ (brilliant child) താല്പര്യ മേഖലയിൽ ഊന്നൽ നൽകിക്കൊണ്ട് സമഗ്ര വികസനത്തിനുള്ള സഹായഹസ്തം എന്നിവയാണ്.

ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം ഒരുപറ്റം ശീലങ്ങളുടെ ആകെത്തുകയാണ് ഓരോ മനുഷ്യനും ചിന്തിക്കാനുള്ള കഴിവിനെയും ശീല വൽക്കരണത്തിനു അടിസ്ഥാനശിലകൾ എട്ടു വയസ്സിനുള്ളിൽ ആണ് കുട്ടികളിലേക്ക് എത്തിക്കുവാൻ ഏറ്റവും എളുപ്പം എന്ന് പറയുന്നു. ആധുനിക മനശാസ്ത്രം. കൗമാരപ്രായത്തിൽ അവസാനത്തിലും ഇതിനുള്ള ചെറിയ സാധ്യത തുറന്നു കിട്ടുന്നു. അനുഭവങ്ങളിലൂടെയാണ് കുട്ടികൾ എല്ലാ കഴിവുകളും ആർജ്ജിക്കുന്നത്. ക്രിയാത്മകമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതാണ് രക്ഷിതാവിൻറെ വിജയം. അതിന് പാരൻറിംഗ് എന്നത് ശാസ്ത്രീയമായി പഠിക്കേണ്ടത് ആണെന്ന് രക്ഷിതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ആധുനികകാലത്ത് വളരെ പ്രസക്തിയുള്ള ശാസ്ത്രീയമായ രക്ഷാകർത്തൃ ബോധനത്തിനായി എഴുനൂറിലധികം ക്ലാസുകൾ ലഭ്യമാക്കി. ഒരു കുട്ടിയുടെ 8 വയസ്സോളമുള്ള ആദ്യ ഘട്ടമാണ്  വളർച്ചയുടെയും വികാസത്തിന്റെയും നിർണായകമായ കാലഘട്ടം എന്നതിനാൽ വളരെ ഏറെ പ്രധാനപ്പെട്ടതാണ് എങ്ങിനെ കുട്ടികളെ വളർത്താം എന്ന രക്ഷിതാവിന്നുള്ള അറിവ്. നാളത്തെ തലമുറ നമ്മുടെ പ്രതീക്ഷയുടെ നാലകലത്ത് എത്തെണമെങ്കിൽ രക്ഷാകര്തൃ രീതികൾ ശാസ്ത്രീയമാകേണ്ടിയിരിക്കുന്നു.

ബുദ്ധിക്കുറവ് കൊണ്ടല്ലാതെ മറ്റു പല പ്രശ്നങ്ങൾ കൊണ്ട് പഠനത്തിൽ താത്പര്യമില്ലാത്തവരെയാണ് പഠനപിന്നോക്കാവസ്ഥ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാവിയിൽ വീട്ടുകാർക്കും നാട്ടുകാർക്കും പ്രശ്നമാകുവാൻ സാധ്യതയുള്ള ഈ ഹതഭാഗ്യരുടെ അടിസ്ഥാന പ്രശ്നങ്ങളിലേക്കുള്ള ശാസ്ത്രീയമായ ഇടപെടലാണ് Remedial education. പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുവാൻ പ്രത്യേക പരിശീലനം കിട്ടിയ remedial educators കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 4800ൽപരം കുട്ടികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി.

ഇരുപത് വർഷത്തിലധികം അധ്യാപനത്തിൽ  പരിചയമുള്ള അതതു മേഖലകളിൽ അതി വിദഗ്ധരായ 16 ഓളം പേരടങ്ങുന്ന കൂട്ടായ്മ (PET– potential enhancement training) സമർത്ഥരായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന പരിപാടിയൊരുക്കുന്നു.

For further reading please visit the following websites,

  1. New York state early learning guidelines
  2. Centre on developing child Harvard University
  3. National institute of learning disability (NILD) America
  4. Raising children network Australia
  5. Alpha to Omega Chennai
  6. ALDI kerala
  7. LD Online
  8. Nemours Kids health
  9. American Academy of pediatrics
  10. Fun brain.com
  11. Kids development
  12. Child Development institute
  13. Childsworks – Childsplay
  14. Early childhood and youth development
  15. Child psychology and parenting blog
  16. IXL Worldwide
  17. Funbrain
  18. AAA Math
  19. ADDitude
  20. IAP Indian association of pediatrics
  21. Nelson’s text book of pediatrics
  22. Understood.org
  23. LDA- Learning Disabilities Association Of America
  24. Child mind institute