- ജോലികളുടെ പ്രാധാന്യം
- പണത്തിന്റെ വരവുചെലവിനെ കുറിച്ച് കുട്ടികളെ പഠിപ്പിക്കൽ
- ഒരു കുട്ടിക്ക് എത്ര ജോലികൾ കൊടുക്കാം?
- പ്രായത്തിന്നനുസൃതമായ ജോലികൾ
- ജോലികളുടെ ചാർട്ടുകൾ
ഒരു കുട്ടി നിർവഹിക്കാൻ ബാധ്യസ്ഥമായ ഒരു കർത്തവ്യം അല്ലെങ്കിൽ ജോലി
ആണിവിടെ ഉദ്ദേശിക്കുന്നത് . വീട്ടിലെ ജോലികളിൽ കുട്ടിയെ
ഇടപഴകിപ്പിക്കാനും, അവരുടെ വൈദഗ്ധ്യം പഠിക്കാനും, കുടുംബ ബന്ധം
അരക്കിട്ടുറപ്പിക്കാനും സഹായിക്കുന്നു.
ജോലികൾ ചെയ്യിക്കുന്നതിന്റെ 16 പ്രയോജനങ്ങൾ
- അവരെ എൻഗേജ് ചെയ്യുക
- ആത്മവിശ്വാസം- അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുക
- മറ്റുള്ളവരെ സേവിക്കുന്നതിന്റെ മൂല്യം
- സമയ നിയന്ത്രണം
- അടിസ്ഥാന ജീവിത വൈദഗ്ധ്യങ്ങൾ
- ഉത്തരവാദിത്തം
- അച്ചടക്കം
- നല്ല ജോലി നൈതികത
- ടീംവർക്ക്
- അവർ ആരംഭിച്ചതെല്ലാം പൂർത്തിയാക്കാൻ പഠിക്കുക
- പ്രശ്നം പരിഹരിക്കൽ വൈദഗ്ധ്യങ്ങൾ
- സ്വാതന്ത്ര്യം
- കുടുംബത്തിന് സംഭാവന നൽകുന്ന മൂല്യം
- അവരുടെ ഉദ്ദേശ്യം കണ്ടെത്തുക
- പഠിപ്പിക്കാവുന്ന നിമിഷങ്ങൾ സൃഷ്ടിക്കുക.
- പണത്തിന്റെ വരവുചെലവിനെ കുറിച്ച് കുട്ടികളെ പഠിപ്പിക്കൽ:- മാതാപിതാക്കൾക്കും കുട്ടികൾക്കും ബോണ്ടുചെയ്യാനുള്ള ബാല്യ കാലത്തിന്റെ പകുതിയാകുമ്പഴേക്കും മിക്ക കുട്ടികളും അടിസ്ഥാനപണസങ്കല്പങ്ങൾ മനസ്സിലാക്കാൻ പക്വതയുള്ളവരാണ്. പണത്തെ സംരക്ഷിക്കുന്നതിനോ ബാങ്കിംഗ് ചെയ്യുന്നതിനോ ഉള്ള പ്രാധാന്യം, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ തുടങ്ങിയവയെ വേർതിരിക്കുക തുടങ്ങിയ സുപ്രധാനമായ പണസംബന്ധമായ സങ്കല്പ്പങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ, പണത്തെ കുറിച്ച് കൂടുതൽ ഉത്തര വാദിത്വബോധം ഉണ്ടാക്കുവാൻ രക്ഷിതാക്കൾക്ക് കുട്ടികളെ സഹായിക്കാനാകും. ബജറ്റിംഗ് വൈദഗ്ധ്യങ്ങൾ പഠിക്കുക, ഉത്തരവാദിത്വത്തോടെ ബില്ലുകൾ അടയ്ക്കാൻ പഠിക്കുക, പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ നിറവേറ്റാൻ പണം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കണം എന്നതിനെക്കുറിച്ച് കുട്ടികൾക്ക് കാഴ്ചപ്പാട് നേടാൻ അവ സഹായിക്കുന്നു. വലിയ നന്മയെ പിന്തുണയ്ക്കുന്നതിനായി,മൂല്യമേറിയ കാരണങ്ങളുമായി (ഉദാ. ചാരിറ്റികൾ, മതസംഘടനകൾ) പണംപങ്കിടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ പലരക്ഷിതാക്കളും താത്പര്യപ്പെടുന്നു. മാതാപിതാക്കൾ യഥാർത്ഥത്തിൽ ഈ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ, ഈ പ്രധാനപ്പെട്ട പണവുമായി ബന്ധപ്പെട്ട കഴിവുകളും മൂല്യങ്ങളും കുട്ടികൾ പഠിക്കുന്നു . അതിനാൽ, മാതാപിതാക്കൾ അവരുടെ കുട്ടികളെ ബില്ലുകൾ അടയ്ക്കാനും അവരെ ബാങ്ക് പോയി പണം അടക്കുവാനും, ഒരു കുടുംബ ബജറ്റ് ഉണ്ടാക്കുവാനും പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടുന്നത് നല്ലതാണ്.
മാതാപിതാക്കൾ പണത്തെ കുറിച്ച് തുറന്ന് സത്യസന്ധവുമായി സംസാരിക്കണം ,
അങ്ങനെ, കുടുംബത്തിൽ എങ്ങനെ പണം ലഭിക്കുന്നു, ആ പണം എങ്ങനെയാണ്
ചെലവഴിക്കുന്നത് (ഭക്ഷണം, വസ്ത്രം, പാർപ്പിടം, വൈദ്യപരിചരണം,
വിദ്യാഭ്യാസം മുതലായവ) പോലുള്ള വ്യക്തമായ വസ്തുതകൾ കുട്ടികൾ പഠിക്കണം.
പണം സമ്പാദിക്കാൻ എത്ര അധ്വാനിക്കണമെന്ന് അവർക്ക്
മനസിലാക്കികൊടുക്കണം, ജീവിതത്തിന്റെ അടിസ്ഥാനകാര്യങ്ങൾക്കായി എത്ര പണം നീക്കി വെക്കണം എന്ന് കുട്ടികളെ കാണിച്ചുകൊണ്ട്, മാതാപിതാക്കൾക്ക് പണത്തിന്റെ മൂല്യം നന്നായി മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കാനാകും.
- ഒരു കുട്ടിക്ക് എത്ര ജോലികൾ കൊടുക്കാം?
a. 3, 4 വയസ്സുള്ള ഒരു കുട്ടി ഒരു ജോലി ചെയ്യും .
b. 5-6 വയസ്സുള്ള ഒരു കുട്ടി രണ്ടു ജോലിഎടുക്കും.
c. 7-8 വയസ്സുള്ള ഒരു കുട്ടി രണ്ടു മൂന്നു ജോലികൾ എടുക്കാം .
d. 9 – അതിനു മുകളിൽ പ്രായമുള്ളവർക്ക് 3 ജോലികൾക്കു പുറമെ കുറച്ച്ബു ദ്ധിമുട്ടുള്ള ചില കാര്യങ്ങളും ചെയ്യിക്കാം. - പ്രായത്തിന്നനുസൃതമായ ജോലികൾ
2 മുതൽ 3 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള ജോലികൾ
• കളിപ്പാട്ടങ്ങൾ മാറ്റി വയ്ക്കുക
• വളർത്തു മൃഗത്തിന്റെ ഭക്ഷണവിഭവം നിറയ്ക്കുക
• തുണികൾ ഉണക്കുവാനിടുക
• തൂകിപ്പോയത് തുടയ്ക്കുക
• പൊടി തട്ടുക
• പുസ്തകങ്ങളും മാസികകളും എടുത്ത് വക്കുക
4 മുതൽ 5 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള ജോലികൾ
മുകളിൽ പറഞ്ഞ ജോലികളിൽ ഏതെങ്കിലും, കൂടാതെ; - അവരുടെ കിടക്ക വിരി വിരിക്കുക വേസ്റ്റ് ബാസ്കറ്റുകൾ കാലിയാക്കുക
- തപാലോ, പത്രമോ എടുത്ത് കൊണ്ടുവരിക
- മേശ വൃത്തിയാക്കുക
- ഒരു പൂന്തോട്ടമുണ്ടെങ്കിൽ കളകൾ പറിക്കുക
- ചെടികൾ നനക്കുക
- പാത്രങ്ങൾ കഴുകാൻ സഹായിക്കുക
6 മുതൽ 7 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള ജോലികൾ
- അവരുടെ മുറി വൃത്തിയാക്കുക
- കിടക്ക വിരിക്കുക
- തറ തുടയ്ക്കുക.
- വളർത്തുമൃഗങ്ങളെ പരിചരിക്കുക
- പൊടി/തുടയ്ക്കുക -പ്രതലങ്ങൾ
- സിങ്ക്/ടോയ് ലറ്റ് തുടയ്ക്കുക
- ചവറ്റുകുട്ടകൾ ഒഴിക്കുക
- വാതിൽപ്പിടികൾ /ലൈറ്റ് സ്വിച്ചുകൾ എന്നിവ തുടയ്ക്കുക
- പാത്രം കഴുകുക
- ലളിതമായ ഭക്ഷണമുണ്ടാക്കുക
- മേശ ക്രമീകരിക്കുക
- തരംതിരിക്കുക
8 മുതൽ 9 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള ജോലികൾ
മുകളിൽ പറഞ്ഞ ജോലികളിൽ ഏതെങ്കിലും, കൂടാതെ : - പലചരക്ക് സാധനങ്ങൾ മാറ്റി വയ്ക്കുക
- അത്താഴം ഉണ്ടാക്കാൻ സഹായിക്കുക
- സ്വന്തമായി ലഘുഭക്ഷണം ഉണ്ടാക്കുക
- ഭക്ഷണത്തിന് ശേഷം ടേബിൾ കഴുകുക
- അലക്ക് ചെയ്യുവാനുള്ള സ്വന്തം വസ്ത്രങ്ങൾ കൊണ്ടുകൊടുക്കുക
- ബട്ടണുകൾ തുന്നുക
- സ്വന്തമായി പ്രഭാതഭക്ഷണം ഉണ്ടാക്കുക
- പച്ചക്കറികൾ തൊലിപൊളിക്കുക
- ലളിതമായ ഭക്ഷണങ്ങൾ പാകം ചെയ്യുക
- നിലം തുടക്കുക
- ഓമനമൃഗത്തെ നടക്കുവാൻ കൊണ്ടുപോകുക
10 നും അതിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്കും വേണ്ടിയുള്ള ജോലികൾ.
മുകളിൽ പറഞ്ഞ ജോലികളിൽ ഏതെങ്കിലും, കൂടാതെ : - അലക്കിയ വസ്ത്രങ്ങൾ മടക്കി വക്കുക
- കുളിമുറി വൃത്തിയാക്കുക
- ജനാലകൾ തുടക്കുക
- കാർ കഴുകുക
- ലളിതമായ ഭക്ഷണം പാകം ചെയ്യുക
- വസ്ത്രങ്ങൾ ഇസ്തിരിയിടുക
- അലക്കുക
- ഇളയ കുട്ടികളെ പരിചരിക്കുക (വീട്ടിൽ മുതിർന്നവരോടൊപ്പം )
- അടുക്കള വൃത്തിയാക്കുക
- അവരുടെ ബെഡ് ഷീറ്റുകൾ മാറ്റുക