- എല്ലാ മണ്ഡലങ്ങളും വികസിപ്പിക്കുക.
കുട്ടി എല്ലാ മേഖലകളിലും വികസിക്കണം, ഇല്ലെങ്കിൽ, ഈ
അപര്യാപ്തത ജീവിതകാലം മുഴുവൻ നിലനിൽക്കും.
ബുദ്ധിശക്തിയെന്നറിയപ്പെടുന്ന പല ആളുകളും അവരുടെ വളർച്ച
ബുദ്ധിമേഖലയിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ
ജീവിതത്തിൽ ദയനീയമായി പരാജയപ്പെടുന്നു. നിങ്ങളുടെ
വൈകാരിക ബുദ്ധിയാണ് ജീവിത വിജയത്തിന് അത്യന്താപേക്ഷിതം. - പഠന വൈദഗ്ധ്യങ്ങൾ
തുടക്കത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണിത്.
പഠനം ഒരു ജീവിതകാലം മുഴുവൻ സംഭവിക്കേണ്ട ഒരു പ്രക്രിയയാണ്,
അടിസ്ഥാന വൈദഗ്ധ്യങ്ങൾ വളരെ ശക്തമായില്ലെങ്കിൽ, പിന്നീട്
കുട്ടിക്ക് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും . പഠന
വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ട് മിക്കആളുകളും പഠനം
ആസ്വദിക്കാറില്ല. - കുട്ടിയുടെ യഥാർത്ഥ കഴിവ് എവിടെയെന്ന്
കണ്ടെത്തേണ്ടിയിരിക്കുന്നു. - ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റ്റെ ആവശ്യകതകൾ
ഈ വൈദഗ്ധ്യങ്ങൾ മൂന്ന് പ്രധാന മേഖലകളായി
തിരിച്ചിരിക്കുന്നു
1) പഠനവും നൂതനകഴിവുകളും: വിമർശനാത്മക ചിന്തയും പ്രശ്ന
പരിഹാരവും ആശയവിനിമയങ്ങളും സഹകരണവും, സർഗാത്മകതയും
നൂതനത്വവും
2) ഡിജിറ്റൽ സാക്ഷരത കഴിവുകൾ: വിവര സാക്ഷരത, മാധ്യമ
സാക്ഷരത, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി
(ഐസിടി) സാക്ഷരത
3) തൊഴിലും ജീവിത വൈദഗ്ധ്യങ്ങളും: വഴക്കവും അനുരൂപതയും,
മുൻകൈയും സ്വയം ദിശയും, സാമൂഹികവും മറ്റു
സംസ്കാരങ്ങളുമായുള്ള ഇടപെടലും , ഉൽപ്പാദനക്ഷമതയും
ഉത്തരവാദിത്തവും - E- പഠനങ്ങൾക്കായുള്ള തയ്യാറെടുപ്പ് . അതിന് ആവശ്യമായ ചില
വൈദഗ്ധ്യങ്ങൾ –
• ടച്ച് ടൈപ്പിംഗ്
• ഡിജിറ്റൽ ആശയവിനിമയം
• ഓഡിയോ/വീഡിയോ റെക്കോർഡിംഗ് & എഡിറ്റിംഗ്
• ഫോട്ടോ എഡിറ്റിംഗ്
• കോഡിംഗ്
• മൈക്രോസോഫ്റ്റ് എക്സൽ