Discipline

5 തരത്തിലുള്ള കുട്ടികളുടെ അച്ചടക്കമുണ്ടാക്കുവാനുള്ളമാര്‍ഗ്ഗങ്ങള്‍.

1. പോസിറ്റീവ്അച്ചടക്കരീതി – പ്രശംസയും പ്രോത്സാഹനവുമാണ് ഈ രീതിയുടെ വഴികള്‍. കുട്ടി ചെയ്യുന്ന ഓരോ കാര്യത്തെയും പ്രശംസിച്ചും അത് ചെയ്യുവാന്‍ പ്രോത്സാഹിപ്പിച്ചും കുട്ടിയെ പ്രശ്‌നപരിഹാരത്തിന്പ്രാപ്തരാക്കുന്നു.

2. സൗമ്യമായ രീതി – ചെയ്യുന്ന കാര്യത്തിന്റെപരിണിത ഫലം കുട്ടിയെക്കൊണ്ട്അനുഭവിപ്പിക്കുകയും എന്നാലത്അവന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാത്ത രീതിയില്‍ ആകുകയും ചെയ്യുക വഴിയാണ് ഈ രീതി. കുട്ടിയുടെ വാശിക്ക് വഴങ്ങാതെ എന്നാല്‍ അവന്റെ മനസ്സിന് വേദനിക്കാതെ കാര്യങ്ങള്‍ ചെയ്യിക്കുന്നു.

3. Boundary based – അതിര്‍ത്തി നിര്‍ണ്ണയിച്ചു കൊണ്ടുള്ള അച്ചടക്കം – രണ്ടു മണിക്കൂര്‍ കൊണ്ട് പഠിക്കേണ്ടത് പഠിച്ചുകഴിഞ്ഞാല്‍ നമുക്കൊരുമിച്ചു കളിക്കാം.

4 . വൈകാരിക പരിശീലനം – സ്വന്തം വികാരങ്ങളെ തിരിച്ചറിയുവാനും അതിന്റെ പേര് പറയുവാനും കുട്ടിയെ പഠിപ്പിക്കുന്നു. അവരുടെ വികാരങ്ങള്‍ സ്വാഭാവികമാണെന്നും പ്രത്യേക സാഹചര്യത്തില്‍ എങ്ങനെ അവയെ നിയന്ത്രിക്കാമെന്നും പഠിപ്പിക്കുന്നു.

5 . Behaviour Modification – സ്വഭാവത്തില്‍ മാറ്റം വരുത്തല്‍

                ABC Management

എന്താണ് ABC Management

സ്വഭാവത്തിന് മുമ്പ് സംഭഴിക്കുന്ന കാര്യത്തെ antecedents എന്നും പിന്നെ സംഭവിക്കുന്നകാര്യത്തെ consequence എന്നും പറയുന്നു. സ്വഭാവത്തിന് കാരണം ഇവയില്‍ ഏതെങ്കിലുമൊന്നായിരിക്കും.

സാഹചര്യം മാറ്റുക – സഹചര്യമാണ് പലപ്പോഴും കുട്ടിയുടെ മോശം സ്വഭാവത്തിന് കാരണം. സാഹചര്യമെന്തെന്ന്കണ്ടെത്തലും അതില്‍ എങ്ങിനെ മാറ്റം വരുത്താം എന്ന തിരിച്ചറിയലും അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു.

ശ്രദ്ധ മാറ്റല്‍ – 1-6 വയസ്സുവരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗമാണിത്. ഇത് സ്വയം ചെയ്യുവാന്‍ കുട്ടിയെ പ്രാപ്തനാക്കേണ്ടിയിരിക്കുന്നു.

മുന്‍കൂട്ടി Plan ചെയ്യാം –  മുന്‍ അറിവ് കൊണ്ട് പ്രശ്‌നസ്വഭാവനം സംഭവിക്കാവുന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് എങ്ങിനെ പെരുമാറണമെന്ന് പഠിപ്പിക്കാം.

കരുതിക്കൂട്ടി ശ്രദ്ധിക്കാതിരിക്കൽ  –  പല മോശം സ്വഭാവങ്ങളും കുട്ടികള്‍ ചെയ്യുന്നത് മുതിര്‍ന്നവരുടെ ശ്രദ്ധ കിട്ടുവാനാണ്. കരുതിക്കൂട്ടി നമ്മളത് ശ്രദ്ധിക്കാതിരുന്നാല്‍ ഈ സ്വഭാവത്തിന്റെ ആവര്‍ത്തനം പലപ്പോഴും തടയാന്‍ കഴിഞ്ഞേക്കാം.

അപേക്ഷകളും, ആജ്ഞകളും – നമ്മളോട് ആരെങ്കിലും ആജ്ഞാപിക്കുന്നത് ആര്‍ക്കെങ്കിലും ഇഷ്്ടപ്പെടുമോ? എവിടെ ആജ്ഞാപിക്കണം എവിടെ അപേക്ഷിക്കണമെന്ന് ഒരോരക്ഷിതാവും അറിഞ്ഞിരിക്കണം

നൈപുണികള്‍ പഠിപ്പിക്കല്‍ – എന്തെങ്കിലുമൊരു കാര്യം കുട്ടിയോട് ചെയ്യുവാന്‍ ആവശ്യപ്പെടുമ്പോള്‍ അതു ചെയ്യുവാനുള്ള കഴിവ് അവനുണ്ടെന്ന് നമ്മള്‍ ഉറപ്പുവരുത്തണം.

Time out അഥവാ തനിച്ചിരുത്തല്‍ – മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം മോശം സ്വഭാവത്തിനുള്ള ശിക്ഷയായി Time out ഉപയോഗിക്കാം.

Transition – ചെയ്തുകൊണ്ടിരിക്കുന്നപ്രവര്‍ത്തി പ്രത്യേകിച്ചും ഇഷ്്ടപ്പെട്ടതാണെങ്കില്‍ അതില്‍ നിന്നും മാറി മറ്റൊന്ന് ചെയ്യുവാന്‍ കുട്ടിയെ പ്രാപ്തനാക്കേണ്ടിയിരിക്കുന്നു.

Routines – ദിനചര്യകള്‍ അവളുടെ ജീവിതത്തില്‍ അടുക്കും ചിട്ടയും കൊണ്ടുവരുന്നു. പ്രവചനീയമായി അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ ആത്മവിശ്വാസം കൂടുന്നു.

Inhibitory Control

വേണ്ടന്നു വക്കുവാനുള്ള കഴിവ് – ചെയ്യണമെന്ന് മനസ്സ് ഉറപ്പിച്ച് പറയുന്ന കാര്യങ്ങളെ സാഹചര്യത്തിനനുസരിച്ച്താത്കാലികമായെങ്കിലുംവേണ്ടന്ന് വെക്കുവാനുള്ള കഴിവ്.

കൗമാരപ്രായത്തില്‍ ലഹരിയിലേക്ക് കുട്ടികള്‍ നയിക്കപ്പെടുന്നത് ഈ കഴിവില്ലാത്തതിനാലാണ്. ലക്ഷ്യപ്രാപ്തിയിലേക്കെത്തുവാന്‍ നിലവിലുള്ള സ്വഭാവത്തില്‍ മാറ്റം വരുത്തുവാനുള്ള കഴിവാണിത്. വിദ്യഭ്യാസത്തിന്റെ തുടക്കത്തില്‍ സംഭവിക്കേണ്ട കാര്യങ്ങളൊക്കയുംസാധ്യമാകുന്നത്Inhibitory Control ന്റെ സാന്നിദ്ധ്യത്തിലാണ്.

വളര്‍ത്തേണ്ട കഴിവുകള്‍
1. ഒരു പുതിയ കാര്യം ചെയ്യുമ്പോഴുണ്ടാകേണ്ടജീജ്ഞാസയും, ആവേശവും
2. ആവശ്യമുള്ളപ്പോള്‍ സംസാരവും ചലനവും നിയന്ത്രിക്കുക.
3. എടുത്തുചാട്ടം ഒഴിവാക്കി ആജ്ഞ അനുസരിക്കുക.
4. ഒരു കാര്യം ചെയ്യുവാനൊരുങ്ങുമ്പോഴും, ഒരു കാര്യത്തിനോട് പ്രതികരിക്കുമ്പോഴും എടുത്തുചാട്ടം ഒഴിവാക്കുക.

Cognitive Flexibility – സാഹചര്യത്തിനനൂസരിച്ച് ചിന്തിക്കുവാനുള്ള കഴിവ്.
ഒരു കാര്യത്തില്‍ നിന്നും ശ്രദ്ധമാറ്റിമറ്റൊന്നിലേക്ക് കൊണ്ടുപോകുവാന്‍ കഴിയുന്നു. അക്ഷരങ്ങള്‍ക്ക് വ്യത്യസ്ത ശബ്ദങ്ങളാണ് എന്ന് തിരിച്ചറിയുവാനുള്ള കഴിവ്, ഒരു പ്രത്യേക സാഹചര്യം വിലയിരുത്തി ലക്ഷ്യപ്രാപ്തിക്കായി മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള കഴിവ്. ഈ കഴിവ് ഇല്ലാതെ വരുമ്പോള്‍ ജീവിത പ്രശ്‌നങ്ങള്‍ക്കൊക്കെഒരേയൊരു പരിഹാര മാര്‍ഗ്ഗം മാത്രമേയുണ്ടാകുകയുള്ളൂ. മാറി ചിന്തിക്കുവാനുള്ള കഴിവ് ഒരിക്കലുമുണ്ടാകില്ല.

വളര്‍ത്തേണ്ട കഴിവുകള്‍

1. മറ്റുള്ളവരുമായി ഇപടപഴകുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയൂ.

2. സംസാരിക്കുമ്പോഴും, പെരുമാറുമ്പോഴും ഊഴത്തിനനുസരിച്ച് ചെയ്യുക.

3. മറ്റുള്ളവരുടെ വികാരങ്ങളെ മനസിലാക്കുക.

Behaviour Education Health