ജന്മനാ ഉള്ള ഗുണവിശേഷങ്ങളുടെകാര്യത്തിൽ നാമോരോരുത്തരുംവ്യത്യസ്തരാണ്.ഇതിനെയാണ്Temperament എന്ന് വിളിക്കുന്നത് .വളരെ സങ്കീർണമായ തരംതിരിക്കൽ ഉണ്ടെങ്കിലും നമുക്ക് കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ വേണ്ടി മൂന്നായി വിഭജിക്കാം.
1. വൈകാരികമായ പക്വത
2. സാമൂഹ്യമായ ഇടപെടല് രീതി
3. കാര്യങ്ങളോട് പ്രതികരിക്കുന്ന രീതി. ശിശുക്കളും ആയി ഇടപെടുമ്പോൾ ആദ്യം നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം നമ്മുടെ Temperament എന്താണ് എന്നും കുട്ടിയുടെ Temperament എന്താണ് എന്നതുമാണ്. എങ്കിൽ മാത്രമേ പല അവസരങ്ങളിലും നമ്മൾ കരുതുന്ന പോലെ അല്ലെങ്കിൽ പെരുമാറുന്നത് പോലെ എന്തുകൊണ്ടാണ് കുട്ടി പെരുമാറാത്തത് എന്ന് മനസ്സിലാക്കുവാനും കുട്ടിയെ കുറിച്ച് കൂടുതൽ അറിയുവാനും കഴിയുകയുള്ളൂ.