Temperament

നമുക്ക് കേൾക്കാം

Temperament ഒരു കുട്ടിയുടെ അന്തർലീനമായ ഭാഗമാണ്.
(മനസ്സിലാക്കുവാനുള്ള എളുപ്പത്തിനായി ഇതിനെ ജന്മനാ ഉള്ള സ്വഭാവം
എന്ന് വിളിക്കാം), അത് രൂപപ്പെടുത്താൻ കഴിയുമെങ്കിലും മാറ്റാൻ
കഴിയില്ല. നമ്മുടെ കുട്ടികൾ ജനനസമയത്ത് ഈയൊരു കാരണത്താൽ
വ്യത്യസ്തരാണെന്ന് നാം അറിഞ്ഞിരിക്കണം. അതിനാൽ അവരെ
താരതമ്യം ചെയ്യുന്നത് അന്യായമാണ്. 3 പ്രധാന മേഖലകളിൽ അവർ
വ്യത്യസ്തരാണ്.

  1. പ്രതികരണ ശേഷി (Activity level)
    കൂടുതൽ
    കുറവ്
  2. വൈകാരികത (Emotionality)
    കൂടുതൽ
    കുറവ്
  3. സാമൂഹികത (Sociability)
    കൂടുതൽ
    കുറവ്

പ്രതികരണ ശേഷി കൂടുതലുള്ളവർ
കൂടുതൽ പ്രതികരിക്കുന്ന കുട്ടി, നല്ല അനുഭവങ്ങൾ ഉണ്ടാകുമ്പോൾ
ഒരുപാട് സന്തോഷം പ്രകടിപ്പിക്കുന്നു. എന്നിരുന്നാലും, അവൾ
വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ നാടകീയമായ രീതിയിൽ
അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. ശാന്തമായി എങ്ങനെ പ്രതികരിക്കണമെന്ന്
പഠിക്കാൻ മാതാപിതാക്കൾ ഈ കുട്ടിയെ സഹായിക്കണം –
ഉദാഹരണത്തിന്, റിലാക്സ് ചെയ്ത് ദേഷ്യം പിടിച്ച വികാരങ്ങൾക്ക്
ഉചിതമായ വാക്കുകൾ ഉപയോഗിക്കുക.
പ്രതികരിക്കുന്ന കുട്ടികൾ പലപ്പോഴും ശാരീരികമായി സജീവമാണ്,
ബാഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കൂടുതൽ സമയം
ചെലവഴിക്കേണ്ടി വരും. ഉദാഹരണത്തിന്, പുതിയ കായിക
പ്രവർത്തനങ്ങൾ ക്ക് ശ്രമിക്കുന്നതിന് കുട്ടിയെ പ്രോത്സാഹിപ്പിക്കുക വഴി
രക്ഷാകർത്താവിന് കുട്ടിയെ സഹായിക്കാനാകും. ഉറങ്ങുവാനും കുട്ടിക്ക്‌
സഹായം ആവശ്യമാണ്, അതിനാൽ ഉറങ്ങാൻ കിടക്കുമ്പോൾ
റിലാക്സേഷൻ ഫലപ്രദമായി പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രതികരണശേഷി കുറവുള്ളവർ
കുറഞ്ഞ പ്രതികരണശേഷിയുള്ള കുട്ടിയെ , വളരെ എളുപ്പത്തിൽ
കൈകാര്യം ചെയ്യാൻ കഴിയും. ഈ കുട്ടിയെ പഠിപ്പിക്കേണ്ടത് അവൾ
മറ്റുള്ളവരോട് തുല്യരാണെന്നും സ്വന്തം ആവശ്യങ്ങൾ എഴുനേറ്റു നിന്ന്
പറയുവാനുള്ള തന്റേടം കാണിക്കണമെന്നുമാണ്. കുറച്ചുകൂടി ദൃഢമായി
പെരുമാറേണ്ട അവസരങ്ങളിൽ , മാതാപിതാക്കൾ അവരെ അത്
നേരിടാൻ സഹായിക്കണം.
ഇത്തരം കുട്ടികളെ എപ്പോഴും അവർ കാണാൻ തിരഞ്ഞെടുത്ത സിനിമ,
കുടുംബയാത്ര തുടങ്ങിയ കുടുംബ ചർച്ചകളിൽ പങ്കെടുക്കാൻ
പ്രോത്സാഹിപ്പിക്കപ്പെടണം.
പ്രതികരണശേഷി കുറഞ്ഞ കുട്ടികളുടെ മറ്റൊരു സവിശേഷത, അവ
ശാരീരികപ്രവര് ത്തനശേഷി കുറഞ്ഞതാകാം. ചിത്രരചന, കരകൗശല
വസ്തുക്കൾ നിർമിക്കൽ മുതലായ സാഹചര്യങ്ങളിൽ അവർ
സംതൃപ്തരായിരിക്കും. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ

കുട്ടിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാനം. ഇത്
പൂന്തോട്ടത്തിൽപരിപാലനമോ അല്ലെങ്കിൽ സ്കൂളിലേക്കുള്ള നടത്തവും
ആകാം.

സ്വയം നിയന്ത്രിക്കുവാനുള്ള കഴിവ് കൂടുതലായുള്ള കുട്ടികൾ

ഇവർ നിരാശയോ ആവേശമോ പോലുള്ള വികാരങ്ങളോട്
പക്വതയോടെ പ്രതികരിക്കുന്നു . അവർഎടുത്തുചാട്ടം കുറഞ്ഞവരും ,
ആവേശകരമോ അസ്വസ്ഥമോ ആയ എന്തെങ്കിലും സംഭവിക്കുമ്പോൾ
എളുപ്പത്തിൽ ശാന്തരാകുവാൻ കഴിവുള്ളവരുമാണ്.
മാത്രമല്ല, അത്തരം ഒരു കുട്ടിക്ക് അവന്റെ/അവളുടെ ശ്രദ്ധ നിയന്ത്രിക്കാൻ
കഴിയും. ലക്ഷ്യം കൈവരിക്കുന്നത് വരെ, ലക്ഷ്യങ്ങൾ പിന്തുടരുന്നതിൽ
ക്ഷമ, കൂടുതൽ സ്വയം നിയന്ത്രിത കുട്ടിയുടെ പ്രധാന

സവിശേഷതകളിലൊന്നാണ്. തിരിച്ചടികളെ അഭിമുഖീകരിക്കുന്നതിൽ
അവൻ/ അവൾ മിടുക്കനാകാം, അധികം മേൽനോട്ടമില്ലാതെ ഗൃഹപാഠം
പോലുള്ള ജോലികൾ പൂർത്തിയാക്കാൻ കഴിയും. ഒരു ന്യൂനത അവൻ
ഒരു പരിപൂർണ്ണത ആഗ്രഹിക്കുന്ന വ്യക്തി (perfectionist) ആയി മാറുന്നു
എന്നതാണ്, അതിനാൽ തെറ്റുകൾ ചെയ്യുന്നത് ജീവിതത്തിൽ ഗുരുതരമായ
ഒരു കുറ്റമല്ല എന്ന് പഠിപ്പിക്കണം. ഒരർത്ഥത്തിൽ തോല്കുവാനുള്ള

അവസരങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ മാനസികമായ
പീഡനങ്ങളൊന്നുമില്ലാതെ കടന്നുപോകുവാൻ സഹായിക്കുകയും വേണം
.

സ്വയം നിയന്ത്രിക്കുവാൻ ബുദ്ധിമുട്ടുള്ളവർ

സ്വയം നിയന്ത്രിക്കാൻ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളെ വിഷമകരമായ
ജോലികളിൽ തുടരാൻ പ്രോത്സാഹിപ്പിക്കണം. അവ ഒരു പ്രവൃത്തിയിൽ
നിന്ന് മറ്റൊരു പ്രവൃത്തിയിലേക്ക് എളുപ്പത്തിൽ മാറാവാനുള്ള പ്രവണത
കാണിക്കും. അവർ ഉയർന്ന സർഗ്ഗാത്മകത കാണിക്കുന്നു. ഒന്നുകിൽ
അവർക്ക് പ്രതിഫലം നൽകുകയോ(എപ്പോഴുമരുത്), ഗെയിമുകളും
സർഗാത്മക പ്രവർത്തനങ്ങളും ഉപയോഗിച്ച് കാര്യങ്ങൾ
ആനന്ദകരമാക്കുകയോ ചെയ്യുക വഴി അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ
അവരെ സഹായിക്കണം.

കൂടുതൽ സാമൂഹിക ഇടപെടലുകൾ ഇഷ്ടപ്പെടുന്നവർ

ഇവർ മറ്റുള്ളവരുടെ ഒപ്പം ചേർന്ന് ഗ്രൂപ്പ് പ്രവർത്തനങ്ങൾ ചെയ്യാൻ
ഇഷ്ടപ്പെടുന്നു. മാതാപിതാക്കൾ അവനുവേണ്ടി പ്രവർത്തനങ്ങൾ
സംഘടിപ്പിക്കേണ്ടതില്ല, മറിച്ച് , കുട്ടി സ്വയം കാര്യങ്ങൾ ചെയ്തു
പഠിക്കാൻ പരിശീലനം വേണം.
മറ്റുള്ളവരുമായി എളുപ്പത്തിൽ ഇഴുകിച്ചെരുന്നു , ദിനചര്യയിലെ
മാറ്റങ്ങളോട് എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയും. ഇത്തരം
കുട്ടികളെ പുതിയ കാര്യങ്ങൾ ചെയ്യുവാൻ രക്ഷിതാക്കൾ ശ്രമിക്കണം.
എന്നിരുന്നാലും, രക്ഷിതാവും കുട്ടിയും തമ്മിലുള്ള വ്യക്തിബന്ധവും
സ്നേഹബന്ധവും കാത്തുസൂക്ഷിക്കണം.

കൂടുതൽ സാമൂഹിക ഇടപെടലുകൾ ഇഷ്ടപ്പെടാത്തവർ
ഒരു ചെറിയ കുട്ടി സ്വയം കളിക്കുന്നതിൽ വളരെ മിടുക്കനാണ്,
മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ പല പ്രവർത്തനങ്ങളും കൈകാര്യം
ചെയ്യാൻ കഴിയും. എന്നിരുന്നാലും, അവൻ/അവൾക്ക് ധാരാളം
സുഹൃത്തുക്കൾ ഉണ്ടായിരിക്കില്ല, മാതാപിതാക്കൾ പുതിയ
സുഹൃത്തുക്കളെ ഉണ്ടാക്കുവാൻ സഹായിക്കണം

സാഹചര്യമനുസരിച്ച് സ്വയം മാറുക ഇവർക്ക് ബുദ്ധിമുട്ടാണ് , ഒരു
പതിവ് ദിനചര്യയിൽ ആയിരിക്കും കൂടുതൽ താത്പര്യം. അതിനാൽ
കുട്ടിയുടെ ദിനചര്യയ്ക്കനുബന്ധമായി മാതാപിതാക്കൾ കാര്യങ്ങൾ പ്ലാൻ
ചെയ്യണം. എന്നിരുന്നാലും, ജീവിതത്തിലെ മാറ്റങ്ങളോ പരിവർത്തനങ്ങളോ
നേരിടാൻ കുട്ടിയെ പരിശീലിപ്പിക്കണം.

Education