Teaching Skills

നമുക്ക് കേൾക്കാം

ഒരു പ്രവർത്തി എങ്ങിനെ ചെയ്യണമെന്ന് പഠിപ്പിച്ച ശേഷം മാത്രമേ കുട്ടികളോട് അത് ചെയ്യുവാൻ ആവശ്യപ്പെടാവൂ.
1-8 വർഷം അനുയോജ്യമാണ്

A. കാര്യങ്ങൾ ചെയ്തു പഠിപ്പിക്കാം

എന്തുകാര്യം എങ്ങനെ പഠിക്കണം എന്ന് പഠിപ്പിക്കലാണ് ഇത്. ഉദാഹരണത്തിന് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ  കുട്ടി ഗ്ലാസിൽ വെള്ളം കൊണ്ടു വരുമ്പോൾ അത് തൂകി  പോകുന്നതിന് വഴക്ക് പറയുന്നതിന് മുൻപ് ക്ലാസില് വെള്ളം കൊണ്ടു വരാൻ ഉള്ള കഴിവുണ്ട് എന്ന് ഉറപ്പു വരുത്തൽ ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. 

B. നിദ്ദേശിക്കുക – പറഞ്ഞു പഠിപ്പിക്കുക

എങ്ങനെ നിർദ്ദേശങ്ങൾ കൊടുക്കാം

  1. കുട്ടിയുടെ ശ്രദ്ധ ഉറപ്പുവരുത്തുക, കുട്ടിയുടെ പേര് എടുത്ത് കണ്ണിൽ നോക്കുന്നു എന്ന് ഉറപ്പു വരുത്തി പറയുക
  2. അവളുടെ ഉയരത്തിലേക്ക് താഴ്ന്ന നിന്ന് പറയുക.
  3. TV മുതലായ ശ്രദ്ധ തെറ്റുന്ന കാര്യങ്ങൾ മാറ്റുക
  4. ലളിതമായ വാക്കുകൾ ഉപയോഗിച്ച് നിർദ്ദേശം കൊടുക്കുക
  5. ശാന്തമായും സ്പഷ്ടമായും പറയുക
  6. ശരീര ഭാഷ ഉപയോഗപ്പെടുത്തുക
  7. ചെയ്യേണ്ട വിധം കുട്ടി പഠിച്ചുകഴിഞ്ഞാൽ നിർദ്ദേശിക്കുന്നത്  നിർത്തുക

കുട്ടികൾ നിർദേശങ്ങൾ അനുസരിക്കാതിരിക്കുവാനുള്ള കാര്യങ്ങൾ

  1. നിങ്ങളുടെ നിർദ്ദേശം കുട്ടിക്ക് മനസ്സിലായിട്ടില്ലായിരിക്കാം 
  2. നിങ്ങൾ നിർദ്ദേശിച്ച ജോലി ചെയ്യുവാനുള്ള കഴിവ് കുട്ടിക്കില്ലായിരിക്കാം 
  3. നിങ്ങൾ പറഞ്ഞ കാര്യം ചെയ്യാൻ താല്പര്യം ഇല്ലായിരിക്കാം

C. ചെയ്തു കാണിച്ചു കൊടുക്കുക (modelling)

രക്ഷിതാവ് ചെയ്യുന്നത് കണ്ടാണ് ഭൂരിഭാഗം കുട്ടികളും  പഠിക്കുന്നത്. പഠിപിക്കാനുള്ള ഏറ്റവും നല്ല വഴിയാണിത്‌. എങ്ങിനെ മുറി വൃത്തിയാക്കണമെന്നു  കാണിച്ചുകൊടുക്കുന്നതാണ് അതിനെപ്പറ്റി ഒരുപാട് നേരം ഉപദേശിക്കുന്നനേക്കാൾ നല്ലത്.

ശരീര ഭാഷ സ്വായത്തമാക്കാനുള്ള  പുതിയ സ്വഭാവവും നൈപുണിയും ഈ  രീതിയിൽ പഠിപ്പിക്കാം.

  1. നന്ദി പറയുമ്പോഴുള്ള  മുഖഭാവം,
  2. അതിഥിയെ സ്വീകരിക്കുമ്പോഴുള്ള  ശരീരഭാഷ.
  3. നന്ദി,ദയവായി, ബുദ്ധിമുട്ടില്ലെങ്കിൽ തുടങ്ങിയ വാക്കുകൾ എത്രത്തോളം സഹായിക്കുന്നുവെന്നു കാണിച്ചുകൊടുക്കാം.

ചെയ്തു കാണിക്കുന്നതിന് സഹായകരമായവയെന്തൊക്കെ

  1. കുട്ടിയുടെ ശ്രദ്ധ ഉറപ്പുവരുത്തുക, നിങ്ങളുടെ മുഖത്ത് നോക്കാൻ പറയുക
  2. നിങ്ങൾ ചെയ്യുന്നത് സശ്രദ്ധം വീക്ഷിക്കാനും പതുക്കെ ചെയ്തു  തുടങ്ങുവാനും പറയുക
  3. ചെയ്ത കാര്യത്തിന് എന്തൊക്കെ ഭാഗങ്ങൾ ഉണ്ട് എന്ന് കാണിച്ചു കൊടുക്കുക
  4. പരിശീലിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക

പടിപടിയായി നൈപുണികൾ വികസിപ്പിക്കാം

ചെയ്യേണ്ട പ്രവർത്തിയെ കഴിയുന്നത്ര ചെറിയ പടികളാക്കി മുറിക്കുക. ഒരുപാട് കൊച്ചുകൊച്ചു കാര്യങ്ങൾ കൂടിച്ചേരുമ്പോഴാണ് ഒരു പ്രവർത്തി ഉണ്ടാകുന്നത്. ആദ്യത്തെ കാര്യം പഠിച്ചതിനു ശേഷം മാത്രമേ അടുത്ത് അഭ്യസിക്കാവു.

  1. ഗ്ലാസ് എവിടെയാണുള്ളത് നോക്കി
  2. അതിൽ വെള്ളം നിറച്ച്‌ 
  3. ഒരു പ്ലേറ്റിൽ വച്ചശേഷം
  4. തുളുമ്പി പോകാതെ
  5. അതിഥിക്ക് കൊടുക്കുക

നൈപുണികൾ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. പഠിക്കുന്നതിനു മുമ്പ് നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ചെയ്യാനുള്ള  പ്രായവും, മാനസികവും ശാരീരികവുമായ പക്വതയും ഉണ്ടോ എന്ന് നോക്കുക.
  2. അടിസ്ഥാനപരമായ കാര്യങ്ങൾ പഠിപ്പിച്ചു അതിനു ശേഷം മാത്രം ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പഠിപ്പിക്കാം.
  3. സമയവും സാഹചര്യവും കണക്കിലെടുക്കുക 
    • കൂടുതൽ ശ്രദ്ധയും ഉണർവും ഉള്ളപ്പോൾ എളുപ്പത്തിൽ പഠിക്കുന്നു. ഉദാ:- ഊണ് കഴിച്ചയുടനെയും ഉറങ്ങുവാൻ  തുടങ്ങുമ്പോഴും പഠിപ്പിക്കാൻ ശ്രമിക്കരുത്.
    • TV മുതലായ ശ്രദ്ധ തെറ്റുന്ന വസ്തുക്കളുടെ സാമീപ്യമില്ലെന്ന് ഉറപ്പുവരുത്തുക
    • പരിശീലിക്കാൻ ഒരുപാട് സന്ദർഭം ഉണ്ടാക്കി കൊടുക്കുക
  4. പ്രശംസയും പ്രോത്സാഹനവും  നൽകുക
  5. നിർദ്ദേശങ്ങൾ അതേപടി ചെയ്യുമ്പോൾ പ്രശംസിക്കുക. എന്ത് ചെയ്തതിനാണ് പ്രശംസിക്കുന്നത് എന്ന് കൃത്യതയോടെ പറയുക.
  6. കുറ്റപ്പെടുത്തലുകൾ  കഴിവതും ഒഴിവാക്കുക

‘തെറ്റ്’ ചെയ്തു എന്ന് പറയുന്നതിന് പകരം, അടുത്ത തവണ എങ്ങനെ
വ്യത്യസ്തമായി ചെയ്യാൻ കഴിയുമെന്ന് വിശദീകരിച്ചുകൊടുക്കുക.
മെച്ചപ്പെടും മുമ്പ് പെരുമാറ്റം മോശമാകുമെന്ന് ഓർമ്മിക്കുക,
ക്രിയാത്മകമായ സമീപനം പ്രവർത്തികൾ
മെച്ചപ്പെടുത്താൻ സഹായിക്കും – ഉദാഹരണത്തിന്, “നീ ഇന്ന് ഒറ്റയ്ക്ക്
വസ്ത്രം ധരിച്ചുവല്ലോ !

Education