അസ്വീകാര്യമായി പെരുമാറുമ്പോൾ നിര്ബന്ധമായി ഒറ്റക്കിരുത്തലാണ് Time out കൊണ്ട് ഉദ്ദേശിക്കുന്നത്. ആ വ്യക്തിയെ സമ്പന്നവും ആസ്വാദ്യകരവുമായ ഒരു അന്തരീക്ഷത്തിൽ നിന്ന്
നീക്കം ചെയ്യുക യാണ് ലക്ഷ്യം, അതിനാൽ തന്നെ, ആ വ്യക്തിയുടെ
സ്വഭാവത്തിൽ മാറ്റം വരുന്നു. മിക്ക ശിശുരോഗ വിദഗ്ധരും
ഡെവലപ് മെന്റൽ സൈക്കോളജിസ്റ്റുമാരും ശുപാർശ ചെയ്യുന്ന
വിദ്യാഭ്യാസ- പാരന്റിംഗ് രീതിയാണിത്. പാശ്ചാത്യ സംസ്കാരങ്ങളിൽ
അച്ചടക്കത്തിന്റെ ഈ രീതി വളരെ പ്രശസ്തമാണ്.
സ്കൂളുകൾ, കോളേജുകൾ, ഓഫീസുകൾ, ക്ലിനിക്കുകൾ, വീടുകൾ
എന്നിവിടങ്ങളിൽ ഇത് ഉപയോഗിക്കുന്നു. സാധാരണഗതിയിൽ 5 മുതൽ 15 മിനിറ്റ്
വരെ, ഇങ്ങനെ ചെയ്യാവുന്നതാണ്.
Time out കൾ ഒരു കസേര, സ്റ്റെപ്പ്, കോർണർ, ബെഡ് റൂം അല്ലെങ്കിൽ
മറ്റ് ഏതെങ്കിലും സ്ഥലത്ത് ആയിരിക്കാം, അവിടെ ശ്രദ്ധതിരിക്കാൻ
കഴിയാത്തതും രസകരമായ ഇനങ്ങൾ, പ്രവർത്തനങ്ങൾ, ആളുകൾ
എന്നിവ ഇല്ലാത്തതും ആയിരിക്കണം.
ഏറ്റവും കൂടിയാൽ Time out, 15 മിനിറ്റ് വരെ എന്നാണ് ഗവേഷണം
തെളിയിച്ചിരിക്കുന്നത്. എന്നിരുന്നാലും, കുറഞ്ഞ കാലയളവുകൾ
പെരുമാറ്റമാറ്റത്തിനു് വളരെ ഫലപ്രദമായേക്കാം
Time out ഘട്ടങ്ങൾ
ഘട്ടം 1: സ്വഭാവം പരിശോധിക്കുക, ഒരു മുന്നറിയിപ്പ് നൽകുക
ഘട്ടം 2: എന്തുകൊണ്ടാണ് ഇത് ചെയ്യുന്നതെന്ന് നിങ്ങളുടെ കുട്ടിയോട്
പറയുക
ഘട്ടം 3: നിങ്ങളുടെ കുട്ടി ടൈം-ഔട്ടിൽ ഇരിക്കണം
ഘട്ടം 4: Time-Out അവസാനിപ്പിക്കുക
ഘട്ടം 5: നിങ്ങളുടെ കുട്ടി ചെയ്യുന്ന അടുത്ത നല്ല കാര്യം പുകഴ്ത്തി
പറയുക.