Bonding

ബോണ്ടിങ്ങിനെക്കുറിച്ച് കേൾക്കൂ

Bonding
മാതാപിതാക്കൾ, സന്തതികൾ എന്നിവർ തമ്മിലുള്ള
വൈകാരികവും ശാരീരികവുമായ ബന്ധമാണ് ബോണ്ടിംഗ്.
സാധാരണയായി ജനനസമയത്ത് തന്നെ തുടങ്ങുന്ന കുട്ടിയുടെ
വികാസത്തിന്റെ അടിസ്ഥാനം ആണ് അത് . ഒരു കുട്ടിയുടെ മസ്തിഷ്ക
വാസ്തുവിദ്യയുടെ വികസനത്തിന് “ബന്ധങ്ങളുടെ അന്തരീക്ഷം”
നിർണായകമാണ്, അക്കാദമിക് പ്രകടനം, മാനസികാരോഗ്യം,
പരസ്പരമുള്ള സമ്പർക്കത്തിനുള്ള കഴിവുകൾ തുടങ്ങിയ പിന്നീടുള്ള
ഫലങ്ങൾക്ക് അടിത്തറ പാകുന്ന മസ്തിഷ്ക വാസ്തുവിദ്യയുടെ
വികാസത്തിന് ഇത് അത്യന്താപേക്ഷിതമാണ്.
വളർച്ച പ്രോത്സാഹിപ്പിക്കുന്ന ബന്ധങ്ങൾ കുട്ടിയുടെ തുടർച്ചയായുള്ള
“സെർവ് ആൻഡ് റിട്ടേൺ” ഇന്റരാക്ഷൻ (ഒരാളോടുള്ള
ആശയവിനിമയവും തിരിച്ചുള്ള പ്രതികരണവും) അടിസ്ഥാനമാക്കിയാണ്.
മസ്തിഷ്കവാസ്തുവിദ്യ കെട്ടിപ്പടുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട
ഘടകമാണ് ആദ്യകാല ബന്ധങ്ങൾ. ഒരു വീട് പണിയുന്നത് ആലോചിച്ച്
നോക്കൂ. ആദ്യം ഭദ്രമായ ഒരു അടിത്തറ പണിയുന്നു അതിൻറെ
മുകളിലാണ് എല്ലാം കെട്ടിപ്പൊക്കുന്നത്. തലച്ചോറിന്റെ വളർച്ചയും
ഇതു പോലെ തന്നെയാണ്. മസ്തിഷ്കത്തിന്റെ വിവിധ മേഖലകളിൽ
ന്യൂറോണുകൾ തമ്മിൽ കോടിക്കണക്കിന് കണക്ഷനുകൾ അടങ്ങിയതാണ്
ബ്രെയിൻ ആർക്കിടെക്ചർ. മസ്തിഷ്കത്തിന്റെ വിവിധ തരത്തിലുള്ള
പ്രവർത്തനങ്ങൾക്ക് സവിശേഷമായ ന്യൂറോണുകൾതമ്മിലുള്ള മിന്നൽ
വേഗത്തിലുള്ള ആശയവിനിമയം ഈ കണക്ഷനുകൾ പ്രാപ്തമാക്കുന്നു.
ഈ വികാസ പ്രക്രിയയുടെ ഒരു പ്രധാന സജീവ ഘടകം കുട്ടികളും
അവരുടെ മാതാപിതാക്കളും കുടുംബവുമായും സമൂഹത്തിലെ
മറ്റുള്ളവരുമായും ഉള്ള പരസ്പര വിനിമയമാണ്. ഒരു കുട്ടി ആംഗ്യം
അല്ലെങ്കിൽ കരഞ്ഞുകൊണ്ട് ആശയവിനിമയം നടത്തുമ്പോൾ നിങ്ങൾ
കണ്ണുകൊണ്ടോ, വാക്കുകളിലൂടെയോ, ആലിംഗനം കൊണ്ടോ ഉചിതമായ
പ്രതികരിക്കുമ്പോൾ, കുട്ടിയുടെ തലച്ചോറിൽ ന്യൂറൽ ബന്ധങ്ങൾ
കെട്ടിപ്പടുക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. ജീവിതത്തിന്റെ ആദ്യ
ഏതാനും വർഷങ്ങൾക്കുള്ള അമിത പ്രാധാന്യം കണക്കിലെടുക്കുമ്പോൾ,
ശൈശവത്തിൽ തുടങ്ങുന്ന വിവിധ തലങ്ങളിലുള്ള ബന്ധങ്ങളുടെ
ആവശ്യകതയെ മറക്കാനാവില്ല.

കൂടുതൽ അറിയാം

Education