Stress

നമുക്ക് കേൾക്കാം

കുടുംബത്തിൽ നിങ്ങളുടെ കുട്ടികൾ അനുഭവിക്കുന്ന നാലു വ്യത്യസ്ത
തരം മാനസിക സമ്മർദ്ദങ്ങൾ താഴെ പറയുന്നവയാണ്:


a. ഒട്ടും സമ്മർദധമില്ലായ്മ: ഭൂരിഭാഗം വീടുകളിലും ഇപ്പോൾ സംഭവിക്കുന്നത് ഇതാണ്. എല്ലാ തരത്തിലുമുള്ള സമ്മർദങ്ങളിൽ നിന്നും കുട്ടികളെ ഒഴിവാക്കിക്കൊടുക്കുന്നു. എല്ലാ ജോലിയും രക്ഷിതാവ് ചെയ്യുന്നു.എല്ലാ പ്രശ്നങ്ങളും രക്ഷിതാവ് തീർത്തു കൊടുക്കുന്നു. ഫലമോ കുട്ടിക്ക് ഒരു കഴിവുമില്ലാതാകുന്നു. പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും ഭീഷണി നേരിടുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകാനും ആവശ്യമായ വൈദഗ്ധ്യങ്ങൾ വികസിപ്പിക്കുന്നതിന് ചെറിയ രീതിയിലുള്ള മാനസിക സമ്മർദ്ദങ്ങൾ കുട്ടികളെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഒരു നിശ്ചിത അളവ് മാനസിക സമ്മർദ്ദം നിലനില്പിന് അത്യാവശ്യമാണ്.

b.​പോസിറ്റീവ് സമർദ്ദം : ഹ്രസ്വവും സൗമ്യവുമായ സമ്മർദ്ദമുള്ള അനുഭവങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . അത്തരം അനുഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് രക്ഷിതാക്കൾക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യാം. സ്കൂളിൽ പോകുന്ന സമയത്ത് കുട്ടികൾക്ക് നേരിടേണ്ടി വരുന്ന മാനസിക സമ്മർദ്ദം പോസിറ്റീവ് സ്ട്രെസ് ആണ്

c. സഹിക്കാവുന്ന മാനസിക സമ്മർദ്ദം: കൂടുതൽ തീവ്രവും എന്നാൽ ഹ്രസ്വവുമായ പ്രതികൂല അനുഭവങ്ങളാണ് സഹിക്കാവുന്ന മാനസിക സമ്മർദ്ദങ്ങളെന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഫലപ്രദമായി കൈകാര്യം ചെയ്യുമ്പോൾ, ഇത്തരം സന്ദർഭങ്ങൾ വിജയകരമായി മറികടക്കാൻ കഴിയും. പ്രിയപ്പെട്ട ഒരാളുടെ അപകടമോ മരണമോ ഇത്തരത്തിലുള്ള മാനസിക പിരിമുറുക്കത്തിന് ഉദാഹരണമാണ്. മുതിർന്നവരുടെ പിന്തുണ യില്ലാതെ കുട്ടികൾക്ക് ഇവയിലൂടെ കടന്നു പോകുക ബുദ്ധിമുട്ടേറിയതാണ്. എല്ലാ മാനസിക പിന്തുണയും നൽകി എങ്ങിനെ അത്തരം സന്ദര്ഭങ്ങളിൽനിന്നും കരകയറാമെന്ന് കുട്ടികൾക്ക് കാണിച്ചുകൊടുക്കണം.

d. വിഷസമ്മർദ്ദം: ആവർത്തിച്ചുള്ള ശാരീരികമോ വൈകാരികമോ ആയ പീഡനം, വിട്ടുമാറാത്ത അവഗണന, രക്ഷിതാവിന്റെ ലഹരി ഉപയോഗം അല്ലെങ്കിൽ മാനസിക രോഗം എന്നിവ പോലുള്ള ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദങ്ങൾ, അക്രമം, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് , അല്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ കുട്ടിയെ മാനസികമായി തളർത്തുന്നു.പരസ്പരം പൊരുത്തപ്പെടാനാവാതെ മാതാപിതാക്കൾ വഴി പിരിഞ്ഞ കുടുംബത്തിൽ നിന്ന് വരുന്ന ഒരു കുട്ടി ജീവിതത്തിൽ വിജയിക്കുവാനുള്ള സാധ്യത വിരളമാണ്.

ഈ വസ്തുതകൾ ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും സഹായിക്കുന്ന ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തത്തെ ചൂണ്ടിക്കാണിക്കുന്നു, അതുവഴി സമ്മർദ്ദത്തെ നേരിടാൻ പോസിറ്റീവ് ശീലങ്ങൾ വികസിപ്പിക്കാൻ കുട്ടിയെ പ്രാപ്തരാക്കേണ്ടതിന്റെ ആവശ്യകതയും. കുട്ടിയുടെ പെരുമാറ്റവും വികാരങ്ങളും എപ്പോഴും ശ്രദ്ധിച്ചുകൊണ്ടേയിരിക്കേണ്ടത്അ ത്യാവശ്യമാണ്. ജീവിതത്തിലെ ഏറ്റവും മോശം സാഹചര്യങ്ങളിൽ പോലും മാതാപിതാക്കളുടെ പിന്തുണ ഉണ്ടെന്ന് ഉറപ്പോടെ വളരുന്ന ഒരു കുട്ടിക്ക്, ഏതു തരത്തിലുള്ള സമ്മർദ്ദത്തെയും അതിജീവിക്കുവാൻ കഴിയും. മാത്രമല്ല, ജീവിതത്തിലെ വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ കുട്ടിക്ക് കരുത്ത് ലഭിക്കുന്നു, ക്രമേണ,  മാതാപിതാക്കളോടുള്ള വൈകാരിക ബന്ധം കൂടുതൽ ദൃഢമാകുന

Education