Strength

നമുക്ക് കേൾക്കാം

ഓരോ മനുഷ്യനും കുറച്ച് കഴിവും ബലഹീനതയും ഉണ്ട്. നമ്മുടെ
കഴിവ് നാം പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന മേഖലകൾ ആണ്.
നിർഭാഗ്യവശാൽ, ഭൂരിപക്ഷം ആളുകളും അവരുടെ കഴിവ് എവിടെ
എന്ന് തിരിച്ചറിയാതെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ജോലി
സമയം മിക്കതും തങ്ങളുടെ വിധിയെ പഴിച്ച് സമയം ചിലവഴിക്കും,
ആത്യന്തികമായി ജീവിതം ആസ്വദിക്കാൻ കഴിയില്ല. ആധുനിക ശാസ്ത്രം
പറയുന്നത്, കുട്ടികൾക്ക് ഭാവിയിലേക്കുള്ള വളർച്ചയുടെ മൂർച്ച
കൂട്ടുവാൻ അവരുടെ കഴിവുകളെവിടെയെന്നു നാം ചെറുപ്പത്തിലേ

തിരിച്ചറിയേണ്ടതുണ്ട് .

കുട്ടികളിലെ കഴിവുകൾ എങ്ങിനെ തിരിച്ചറിയാം?

  • നിങ്ങളുടെ കുട്ടിയുടെ താൽപ്പര്യങ്ങൾ പിന്തുടരുക.
    ചിലപ്പോൾ നിങ്ങളുടെ കുട്ടി താൽപ്പര്യങ്ങൾ പിന്തുടരുമ്പോൾ കഴിവുകൾ
    പുറത്തു വരും. നിങ്ങളുടെ കുട്ടിയെ അഭിനിവേശങ്ങൾ പിന്തുടരുന്നതിനും
    പുതിയ കഴിവുകൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന മാർഗ്ഗങ്ങളെ
    കുറിച്ച് മനസ്സിലാക്കുക. കഴിവുകൾ പര്യവേക്ഷണം ചെയ്യുമ്പോൾ
    ചെയ്തുനോക്കലും തെറ്റിപ്പോകലും സ്വാഭാവികമാണെന്ന് ഓർമ്മിക്കുക.
    നിങ്ങളുടെ കുട്ടി തുടക്കത്തിൽ തന്നെ എന്തെങ്കിലും കാര്യത്തിൽ
    കഴിവുറ്റവരാകണമെന്നില്ല. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്‌ എന്ന “വളർച്ചാ മാനസികാവസ്ഥ” (growth mindset ) നിങ്ങളുടെ കുട്ടിയെപോസിറ്റീവ് ആയ വീക്ഷണകോണിലൂടെ കാര്യങ്ങളെ നോക്കിക്കാണുവാൻ സഹായിക്കുന്നു.
  • കഴിവുകളെപ്പറ്റി സംസാരിക്കുക.
    കഴിവുകളെ കുറിച്ച് (വെല്ലുവിളികളും) തുറന്നതും സത്യസന്ധവുമായ
    ഒരു സംഭാഷണം നടത്തുന്നത്, നിങ്ങളുടെയും നിങ്ങളുടെ കുട്ടിയുടെയും
    കഴിവുകൾ കാണാനും വിലമതിക്കാനും സഹായിക്കും.
  • നിങ്ങളുടെ കുട്ടിയുടെ കഴിവും വിജയവും ശ്രദ്ധിക്കുക.
    നിങ്ങളുടെ കുട്ടിയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുക, അവരുടെ
    വിജയങ്ങളെക്കുറിച്ചും (വലുതും ചെറുതും) വിജയിക്കാൻ സഹായിച്ച
    കഴിവുകളെ കുറിച്ചും കുറിപ്പുകൾ എഴുതിവെക്കുക. (വെല്ലുവിളികൾ
    നിരീക്ഷിക്കാൻ ഇത് സഹായിക്കുന്നു.)
  • കുട്ടികളിലെ വിവിധ കഴിവുകൾ
  • കുട്ടികൾക്ക് പല രീതിയിലുള്ള കഴിവുകൾ ഉണ്ട്. ചിലപ്പോൾ ഈ
    കഴിവുകൾ സ്പഷ്ടമാണ്, ഉദാഹരണത്തിന് വരാക്കുവാനോ പ്രത്യേക കളികൾ കളിക്കുവാനുമുള്ള കഴിവ് . എന്നാൽ ചില കഴിവുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് – ഒരു നല്ല ശ്രോതാവ് അല്ലെങ്കിൽ ഗ്രൂപ്പുകളിൽ നന്നായി പ്രവർത്തിക്കുന്നത് പോലെ.

ഈ കഴിവുകളെ തിരിച്ചറിയുകയും അതേക്കുറിച്ച് സംസാരിക്കുകയും
ചെയ്യുന്നത് കുട്ടിയുടെ വളർച്ചക്ക് സഹായിക്കും. അവളുടെ കഴിവുകൾ
തിരിച്ചറിയുമ്പോൾ മെച്ചപ്പെടുന്നു, കൂടുതൽ ശ്രധധയോടെ അത് ചെയ്യുകയും ചെയ്യുന്നു.
കഴിവുകൾ തിരിച്ചറിയുമ്പോഴും അത് വീണ്ടും വീണ്ടും
ചെയ്യുമ്പോഴും കുട്ടിയുടെ ആന്തരിക പ്രചോദനം വർധ്ധിക്കുന്നു.

താഴെക്കൊടുത്തിരിക്കുന്ന കഴിവുകളിൽ ഏതൊക്കെയാണ് നിങ്ങളുടെ കുട്ടിക്ക് എളുപ്പത്തിൽ ചെയ്യുവാൻ കഴിയുന്നത് എന്ന് നിരീക്ഷിക്കുക. അവർക്കു പരമാവധി ആസ്വദിക്കാൻ കഴിയുന്നതും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമായ ഒന്ന് തിരിച്ചറിയാൻ അവരെ സഹായിക്കുക

സ്വഭാവകഴിവുകൾ

  1. സത്യസന്ധവും വിശ്വസനീയവും
  2. പരിചരണവും ദയയും
  3. സഹാനുഭൂതി
  4. വിശ്വസ്തത
  5. കഠിനാദ്ധ്വാനം
  6. Resilience (ഒരു വിഷമസന്ധിയിൽ നിന്നും തിരിച്ചുവരാനുള്ള കഴിവ്)
  7. സഹകരണമനോഭാവം
  8. ജിജ്ഞാസ

സാമൂഹിക കഴിവുകൾ

  1. ഊഴമനുസരിക്കുന്നു, പങ്കുവക്കുന്നു, വിട്ടുവീഴ്ച ചെയ്യാൻ കഴിയുന്നു.
  2. സംഭാഷണത്തിൽ നല്ല താല്പര്യം കാണിക്കുന്നു, തടസ്സപ്പെടുത്തുന്നത്
    കുറയുന്നു
  3. സുഹൃത്തുക്കളെ ഉണ്ടാക്കാൻ ശ്രമം നടത്തുന്നു, അവരെ നിലനിർത്താൻ
    കഴിയുന്നു
  4. നല്ല ശ്രോതാവ് ആകുന്നു
  5. മറ്റുള്ളവരുടെ ആവശ്യങ്ങളോട് സംവേദനക്ഷമത കാണിക്കുന്നു
  6. മറ്റുള്ളവരിൽ ഉള്ള വ്യത്യാസങ്ങൾ അംഗീകരിക്കുന്നു
  7. ആവശ്യമുള്ളപ്പോൾ സഹായം ആവശ്യപ്പെടുന്നു
  8. നിരാശപ്പെടുമ്പോൾ പൊരുത്തപ്പെടുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നു (തല്ലാൻ
    പാടില്ല)
  9. ആൾക്കൂട്ടത്തെ പിന്തുടരുന്നത് എപ്പോഴാണ് ശരി എന്നും
    സുഹൃത്തുക്കളുടെ സമ്മർദ്ദം എപ്പോഴാണ്‌ ചെറുക്കേണ്ടത് എന്നും
    തിരിച്ചറിയുന്നു
  10. പ്രവൃത്തികൾക്കുള്ള (നല്ലതായാലും ചീത്തയായാലും ) വ്യക്തിപരമായ
    ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
  11. നെഗറ്റീവ് സാഹചര്യത്തിൽ നിന്ന് പോസിറ്റീവിലേക്കു സ്വയം
    തിരിച്ചുവിടാൻ കഴിയുന്നു
  12. മുതിർന്നവർ എന്തു ചെയ്യണമെന്ന് പറയുമ്പോൾ
    തർക്കിക്കാതിരിക്കുന്നു.
  13. സത്യം പറയുന്നു, ആവശ്യമുള്ളപ്പോൾ ക്ഷമ ചോദിക്കുന്നു
  14. നർമ്മബോധം ഉള്ളവരാകുന്നു

ഭാഷാ കഴിവുകൾ

  1. ആവശ്യങ്ങളും ആഗ്രഹങ്ങളും ആശയങ്ങളും പ്രകടിപ്പിക്കുന്നതിന്
    വാക്കുകൾ ഉപയോഗിക്കുന്നു
  2. ആളുകളോട് സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നു
  3. വീട്ടിലും സ്കൂളിലും സുഹൃത്തുക്കളുമൊത്ത് ചർച്ചകളിൽ
    പങ്കെടുക്കുന്നു
  4. കഥ പറയുകയോ ഒരു ചോദ്യം ചോദിക്കുകയോ ചെയ്യുമ്പോൾ
    ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ (Tone of speech)ഉണ്ടാക്കുവാൻ കഴിയുന്നു
  5. വ്യക്തമായ തുടക്കവും ഉള്ളടക്കവും അവസാനവും ഉള്ള കഥകൾ
    പറയുന്നു
  6. പ്രായത്തിന് അനുയോജ്യമായ വ്യാകരണം ഉപയോഗിക്കുന്നു
  7. ധാരാളം വാക്കുകൾ ഉപയോഗിക്കുന്നു, പുതിയ വാക്കുകൾ പഠിക്കാൻ
    ഇഷ്ടപ്പെടുന്നു
  8. പാട്ടുകളിലെ വാക്കുകൾ പഠിക്കുന്നു
  9. കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നു
  10. “ആർ”, “എപ്പോൾ,”എവിടെ,”എന്താണ് ,”എന്തുകൊണ്ട്”, “എങ്ങനെ”
    എന്നീ ചോദ്യങ്ങൾക്ക് (സംസാരിക്കുമ്പോൾ അല്ലെങ്കിൽ ഒരു കഥയിൽ )
    ഉത്തരം പറയുവാൻ കഴിയുന്നു
  11. തമാശകൾ, പരിഹാസം എന്നിവ മനസ്സിലാക്കുന്നു

സാക്ഷരതാ കഴിവുകൾ

  1. വാക്കുകളുടെ ശബ്ദഘടന മനസ്സിലാക്കുവാൻ കഴിയുന്നു.
  2. വായിക്കുന്നത് അല്ലെങ്കിൽ വായിച്ചുകൊടുക്കുന്നത് ആസ്വദിക്കുന്നു
  3. മാഗസിനുകളും കോമിക് പുസ്തകങ്ങളും പോലെ വായിക്കാൻ
    രസകരമായ പുസ്തകങ്ങൾ തേടുന്നു
  4. അപരിചിതമായ വാക്കുകൾ ഉച്ഛരിക്കുന്നു
  5. രേഖാമൂലമുള്ള വിവരങ്ങൾ മനസ്സിലാക്കുന്നു, ഉപയോഗിക്കുന്നു
    (രേഖാമൂലമുള്ള നിർദ്ദേശങ്ങൾ പിന്തുടരുന്നത് പോലെ)
  6. വിശദാംശങ്ങൾ ഓർത്തെടുക്കാനും അവ വായിച്ചശേഷം കഥകൾ
    വീണ്ടും പറയാനും കഴിയുന്നു
  7. ഒരു കഥയിൽ ഇതുവരെ സംഭവിച്ചതിനെ അടിസ്ഥാനമാക്കി
    പ്രവചനങ്ങൾ നടത്താൻ കഴിയുന്നു
  8. വായനയിൽ ഇടവേളക്ക് ശേഷം ആ വാചകത്തിലേക്ക് തിരികെ
    പോകാൻ കഴിയും
  9. ടിവി ഷോകളിൽ ഒരു നടൻ സംസാരിക്കുന്ന രീതി പോലെ,
    മുഖഭാവത്തോടെ വായിക്കുന്നു
  10. പുതിയ വാക്കുകൾ പശ്ചാത്തലം നോക്കിയോ ചോദ്യങ്ങൾ
    ചോദിക്കുന്നതിലൂടെയോ എന്താണ് അർത്ഥമാക്കുന്നത് എന്ന് കണ്ടെത്താൻ

    കഴിയുന്നു
  11. വായനയിലുള്ളവയും വ്യക്തിഗത അനുഭവങ്ങളും തമ്മിലുള്ള
    ബന്ധങ്ങൾ ഉണ്ടാക്കുന്നു

ഗണിതവും യുക്തിബലങ്ങളും

  1. ഇനങ്ങളുടെ ഗ്രൂപ്പുകൾ വേഗത്തിൽ താരതമ്യം ചെയ്യാനും ഏതാണ്
    വലുതും ചെറുതും എന്ന് അറിയാനും കഴിയും പോലെ ശക്തമായ സംഖ്യാ
    ബോധം ഉണ്ട്
  2. പ്രകൃതിയിലും സംഖ്യയിലും പാറ്റേണുകൾ കാണുകയും
    മനസ്സിലാക്കുകയും ചെയ്യുന്നു
  3. ഗണിത വസ്തുതകൾ ഓർക്കുന്നു (5 + 4 = 9 പോലെ)
  4. മാനസിക ഗണിതം ചെയ്യാൻ കഴിയും
  5. യഥാർത്ഥ ലോകത്തിൽ ഗണിത ആശയങ്ങൾ ഉപയോഗിക്കുന്നു
  6. വാക്ക് പ്രശ്നങ്ങളിൽ ഉപയോഗിക്കുന്ന ഗണിത പദങ്ങൾ
    മനസ്സിലാക്കുന്നു
  7. പസിൽസ് അല്ലെങ്കിൽ വാക്ക് പ്രശ്നങ്ങൾ പരിഹരിക്കുന്നു
  8. ചെസ്സ് പോലുള്ള തന്ത്രങ്ങൾ ഉൾപ്പെടുന്ന ഗെയിമുകൾ കളിക്കാൻ
    ഇഷ്ടപ്പെടുന്നു
  9. എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കണ്ടുപിടിക്കാൻ വസ്തുക്കളുടെ
    ഭാഗങ്ങൾ അഴിച്ചെടുക്കുന്നു

പഠന വൈദഗ്ധ്യങ്ങൾ

  1. ലക്ഷ്യങ്ങൾ മനസ്സിലാക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു
  2. മുൻകൂട്ടി പ്ലാൻ ചെയ്യാൻ കഴിയുന്നു.
  3. പ്രവർത്തികൾ സ്വയം തുടങ്ങുവാൻ കഴിയുന്നു.
  4. ശ്രദ്ധ തിരിക്കൽ അവഗണിക്കാനും ജോലികളിൽ ശ്രദ്ധ
    കേന്ദ്രീകരിക്കാനും കഴിയുന്നു.
  5. ഒന്നിൽ കൂടുതൽ രീതിയിൽ ഒരു പ്രശ്‌നപരിഹാരത്തിന് ചിന്തിക്കുവാൻ കഴിയുന്നു (വഴക്കമുള്ള
    ചിന്ത)
  6. വിവരങ്ങൾ മറ്റൊരവസരത്തിൽ ഉപയോഗിക്കുന്നതിനായി കരുതിവെക്കുവാൻ കഴിയുന്നു (working memory )
  7. ചിന്തകൾ ശേഖരിച്ചു വെക്കുവാൻ കഴിയുന്നു
  8. നിയമങ്ങളും ദിനചര്യകളും നന്നായി പാലിക്കുന്നു
  9. സമയവും ബാധ്യതകളും ട്രാക്കുചെയ്യാൻ (പിന്തിരിഞ്ഞ് നോക്കുവാൻ) കഴിയും.
  10. “വലിയ വികാരങ്ങൾ” തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനും
    കഴിയും
  11. സ്വയം എടുക്കുന്ന തീരുമാനത്തിലൂടെ ചിന്തികൾക്ക് തൽക്കാലം
    വിരാമമിടാൻ കഴിയും
  12. തെറ്റുകളിൽ നിന്ന് പഠിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും
  13. സ്വതന്ത്രമായി ജോലി ചെയ്യാനോ കളിക്കാനോ കഴിയും
  14. ഗ്രൂപ്പുകളിൽ നന്നായി പ്രവർത്തിക്കുന്നു/മറ്റുള്ളവരുമായി
    ഇടപഴകുന്നു
  15. ഒരു വളർച്ച മാനസികാവസ്ഥ(growth mindset) ഉണ്ട്, കഴിവുകൾ
    പ്രയത്നം കൊണ്ട് മെച്ചപ്പെടുത്താൻ കഴിയുമെന്നു വിശ്വസിക്കുന്നു

മറ്റ് കഴിവുകൾ

  1. സർഗ്ഗാത്മകത
  2. വരയ്ക്കൽ ഇഷ്ടപ്പെടുന്നു
  3. നൃത്തം ചെയ്യാനോ, അഭിനയിക്കാനോ, പാടാനോ, സംഗീത ഉപകരണം
    വായിക്കുവാനോ കഴിയും
  4. നീന്താനോ കായിക വിനോദം കളിക്കാനോ കഴിയും
  5. മൃഗങ്ങളുമായി ഒപ്പം/അല്ലെങ്കിൽ ഇളയ കുട്ടികളുമായി ക്ഷമയോടെ കളിക്കുന്നു
  6. സൗമ്യമായ തമാശകളോ കഥകളോ പറഞ്ഞ് ആളുകളെ രസിപ്പിക്കുന്നത്
    ആസ്വദിക്കുന്നു
  7. സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് ഇഷ്ടപ്പെടുന്നു
  8. പ്രശ്നപരിഹാരം ആവശ്യമുള്ള വീഡിയോ ഗെയിമുകൾ ഇഷ്ടമാണ്

Test Link

Education