- പൊതുവായ ശുപാർശകൾ
- കഴിയുന്നത്ര, എല്ലാ കുട്ടികളും കൗമാരപ്രായക്കാരും, JUNCS ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.
- JUNCS ഭക്ഷണങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തുക, ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ കഴിക്കരുത് എന്ന് നിർദ്ദേശിക്കുക;
- പാരിതോഷികമായി ഇത്തരം ഭക്ഷണം വാങ്ങിക്കൊടുക്കരുത്.
- ടെലിവിഷൻ കാണുമ്പോൾ ഭക്ഷണം കഴിക്കരുത്.
- പരമ്പരാഗതവും സ്വീകാര്യവുമായ വീട്ടിലുണ്ടാക്കുന്ന ലഘുഭക്ഷണങ്ങൾ കുട്ടികൾക്ക് JUNCS ഭക്ഷണങ്ങൾക്ക് പകരമായി നൽകാം. ആരോഗ്യകരമായ ഭക്ഷണം മാത്രം പായ്ക്ക് ചെയ്യുന്ന ലഞ്ച് ബോക്സുകൾ സ്കൂളിൽ കൊണ്ടുപോകേണ്ടതാണ്.
- ഫ്രൂട്ട് ജ്യൂസുകൾക്കുപകരം പഴങ്ങൾ തന്നെ കഴിക്കുവാൻ പ്രേരിപ്പിക്കുക.
- 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ചെറിയ കുട്ടികൾക്കും ഫ്രൂട്ട് ജ്യൂസുകൾ /ഫ്രൂട്ട് ജ്യൂസുകൾ /കോളകൾ മുതലായവ നൽകാൻ പാടുള്ളതല്ല.
- കുട്ടികൾക്കും കൗമാരപ്രായക്കാർക്കും (2-18 വയസ്സ്) ഫ്രൂട്ട് ജ്യൂസുകൾ, ഫ്രൂട്ട് ഡ്രിങ്കുകളും SSB-കളും പരമാവധി ഒഴിവാക്കണം.
- ഏറ്റവും നല്ല പാനീയമായി വെള്ളം പ്രോത്സാഹിപ്പിക്കണം.
- ജ്യൂസ് നൽകുകയാണെങ്കിൽ, 2-5 വയസ്സിനുമിടയിൽ ദിവസം 125 മില്ലിയും, 5 വയസ്സിനു മുകളിൽ ഉള്ള കുട്ടികൾക്ക് 250 മില്ലിയും മാത്രമേ കൊടുക്കാവൂ.
3. കഫീൻ അടങ്ങിയ പാനീയങ്ങൾ
- കഫീൻ എനർജി ഡ്രിങ്കുകൾ കുട്ടികളും കൗമാരക്കാരും കഴിക്കാൻ പാടില്ല.
- കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ കഴിക്കുന്നത് കുട്ടികൾ <5 വയസ്സ് വരെ ഒഴിവാക്കണം.
- സ്കൂളിൽ പോകുന്ന കുട്ടികളിലും കൗമാരപ്രായക്കാരിലും, ചായ/കോഫി യുടെ ഉപയോഗം 5-9 y-ൽ പരമാവധി അര കപ്പ് /ദിവസവും (100 മില്ലി) കൗമാരക്കാരിൽ (10-18 y) ഒരു കപ്പ്/ദിവസവും (200 മില്ലി) ആയി പരിമിതപ്പെടുത്തണം.