ഒരു വർഷം

നമുക്ക് കേൾക്കാം

സാമൂഹിക വൈകാരിക നാഴികകല്ലുകൾ

 1. അപരിചിതരോട് ലജ്ജയോ ഭയമോ കാണിക്കുന്നു
 2. അമ്മയോ അച്ഛനോ പോകുമ്പോൾ കരയുന്നു.
 3. പ്രിയപ്പെട്ട കാര്യങ്ങളും ആളുകളും ഉണ്ട്.
 4. അവൻ ആഗ്രഹിക്കുമ്പോൾ ഒരു കഥ കേൾക്കാൻ പുസ്തകവുമായി വരുന്നു
 5. ശ്രദ്ധ നേടുവാൻ ശബ്ദങ്ങളോ പ്രവർത്തനങ്ങളോ ആവർത്തിക്കുന്നു.
 6. വസ്ത്രം ധരിക്കുവാൻ സഹായിക്കാൻ കയ്യോ കാലോ നീട്ടി കാണിക്കുന്നു.
 7. പീക്ക് എ എ ബൂ, പാ പാറ്റ് എ കേക്ക് പോലുള്ള ഉള്ള ഗെയിമുകൾ കളിക്കുന്നു.

ഭാഷ ആശയവിനിമയ നാഴികകല്ലുകൾ

 1. ലളിതമായി വാക്കുകളോട് പ്രതികരിക്കുന്നു
 2. അഭ്യർത്ഥനകൾക്ക് തലയാട്ടുക ടാറ്റ  കാണിക്കുക  പോലുള്ള ആംഗ്യങ്ങൾ അവൾ ഉപയോഗിക്കുന്നു.
 3. ശബ്ദങ്ങൾ മാറ്റി സംസാരം പോലെ ഉപയോഗിക്കുന്നു. ഉദാഹരണമായി  അമ്മ, ഉമ്മ ,അച്ച, ഉപ്പാ എന്നി വ പറയുന്നു.
 4. കൂടാതെ  ആശ്ചര്യ ശബ്ദങ്ങൾ ( ഉദാ:ഹോ ) പുറപ്പെടുവിക്കുന്നു.
 5. നിങ്ങൾ പറയുന്ന വാക്കുകൾ പറയാൻ ശ്രമിക്കുന്നു.

കോഗ്നിറ്റീവ് നാഴികക്കല്ലുകൾ പഠനം ചിന്ത പ്രശ്നപരിഹാരം

 1. കാര്യങ്ങൾ വ്യത്യസ്ത രീതികളിൽ പര്യവേഷണം ചെയ്യുന്നു. ഉദാഹരണമായി  കുലുക്കുക തല്ലുക എറിയുക എന്നിവപോലെ
 2. മറഞ്ഞിരിക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നു.
 3. പേര് പറയുമ്പോൾ ശരിയായ ചിത്രമോ കാര്യമോ നോക്കുന്നു.
 4. ആംഗ്യങ്ങൾ പകർത്തുന്നു.
 5. ഒരു പാത്രത്തിൽ വസ്തുക്കൾ ഇടുകയും എടുക്കുകയും ചെയ്യുന്നു.
 6. രണ്ടു വസ്തുക്കൾ കൂട്ടി അടിച്ചു കളിക്കുന്നു.
 7. വസ്തുക്കൾ ശരിയായി ഉപയോഗിക്കാൻ ആരംഭിക്കുന്നു പാത്രത്തിൽ  നിന്ന് വെള്ളം കുടിക്കുന്നു, മുടി ചീകി വയ്ക്കുന്നു
 8. ചൂണ്ട് വിരൽ ഉപയോഗിച്ച് തോണ്ടി നോക്കുന്നു.
 9. ലളിതമായ ആജ്ഞകൾ ഉദാഹരണത്തിന് കളിപ്പാട്ടം എടുക്കുക തുടങ്ങിയവ അനുസരിക്കുന്നു.

ചലന ശാരീരിക വികസന നാഴികക്കല്ലുകൾ.

 1. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കുവാൻ കഴിയുന്നു
 2. പിടിച്ച് എഴുന്നേൽക്കുന്നു, പിടിച്ച് നടക്കുന്നു
 3. പിടിക്കാതെ കുറച്ച് നടക്കുന്നു
 4. ഒറ്റയ്ക്ക് നിൽക്കുന്നു
 •  കുട്ടിയുടെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും
 • ഒരു പുതിയ പരിചാരകനെ അറിയാൻ നിങ്ങളുടെ കുട്ടിക്ക് സമയം നൽകുക 
 • പ്രിയപ്പെട്ട കളിപ്പാട്ടം കൊടുക്കുക.
 • നിങ്ങളുടെ കുട്ടിയെ ആശ്വസിപ്പിക്കാൻ സഹായിക്കുന്നതിന് സ്റ്റഫ് ചെയ്ത് മൃഗം  അല്ലെങ്കിൽ പുതപ്പ് തുടങ്ങിയവ കൊടുക്കുക.
 • അനാവശ്യ പെരുമാറ്റങ്ങളോട് പ്രതികരിക്കുന്നതിന്’ ഇല്ല ‘എന്ന് ഉറച്ചു പറയുക  ശകാരിക്കരുത് ,നീണ്ട വിശദീകരണവും അരുത്
 •  കുട്ടിക്ക് ധാരാളം ആലിംഗനങ്ങൾ ,ചുംബനങ്ങൾ നല്ല പെരുമാറ്റത്തിന് പ്രശംസ എന്നിവ നൽകുക.
 • ശിക്ഷിക്കുന്നതിനെക്കാൾ കൂടുതൽ സമയം ആവശ്യമുള്ള പെരുമാറ്റങ്ങൾ  പ്രോത്സാഹിപ്പിക്കുന്നതിന്  ചെലവഴിക്കുക ( 4 മടങ്ങ് കൂടുതൽ പ്രോത്സാഹനം).
 • നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് കുട്ടിയോട് സംസാരിക്കുക  ഉദാഹരണത്തിന് അമ്മ ഒരു സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നു.
 • എല്ലാ ദിവസവും നിങ്ങളുടെ കുട്ടിയുമായി വായിക്കുക നിങ്ങളുടെ കുട്ടി പേജുകൾ  മറക്കുവാനും ചിത്രങ്ങളുടെ പേര് പറയുവാനും സഹായിക്കുക.
 • നിങ്ങളുടെ കുട്ടി പറയുന്നതോ പറയാൻ ശ്രമിക്കുന്നതോഅല്ലെങ്കിൽ അവൻ  ചൂണ്ടിക്കാണിക്കുന്നതോ ആയ കാര്യങ്ങളിൽനിന്ന് വാക്കുകൾ ഉണ്ടാക്കുക. ഉദാഹരണമായി അവനൊരു ബസ്സിലേക്ക് വിരൽ ചൂണ്ടുകയും അല്ലെങ്കിൽ ബസ് എന്ന് പറയുകയും ചെയ്താൽ  അതെ അത് ഒരു വലിയ നീല ബസ് എന്ന് പറയുക.
 • നിങ്ങളുടെ കുട്ടിക്ക്  ക്രയോണും പേപ്പറും നൽകുക നിങ്ങളുടെ കുട്ടിയെ സ്വതന്ത്രമായി  വരയ്ക്കാൻ അനുവദിക്കുക.
 • എങ്ങനെ മുകളിലേക്കും താഴേക്കും പേജിൽ ഉടനീളം വരകൾ വരയ്ക്കാം  എന്ന് കാണിച്ചു കൊടുക്കുക  അവൾ പകർത്താൻ ശ്രമിക്കുമ്പോൾ കുട്ടിയെ പ്രശംസിക്കുക.
 •  കൈ ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന ബ്ലോക്കുകൾ,  ആകൃതികൾ മറ്റ് കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗിച്ച് കളിക്കുവാൻ പ്രേരിപ്പിക്കുക.
 • ചെറിയ കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും മറച്ചുവെച്ച് കുട്ടിയെക്കൊണ്ട്  കണ്ടെത്തി കൊണ്ടുവരുവാൻ സഹായിക്കുക.
 • ശരീര ഭാഗങ്ങളുടെ , നിങ്ങൾ കാണുന്ന കാര്യങ്ങളുടെ പേര് പറയുവാൻ  നിങ്ങളുടെ കുട്ടിയോട് ആവശ്യപ്പെടുക.
 • ആക്ഷൻ പാട്ടുകൾ ആലപിക്കുക.
 • പാത്രങ്ങളും പെട്ടികളും അല്ലെങ്കിൽ ഡ്രം പോലുള്ള ഒരു ചെറിയ  സംഗീത ഉപകരണവും നൽകുക. ശബ്ദമുണ്ടാക്കാൻ  പ്രോത്സാഹിപ്പിക്കുക.
 •  പരിവേഷണം ചെയ്യുന്നതിനായി ധാരാളം സുരക്ഷിത സ്ഥലങ്ങൾ നൽകുക.
 • നിങ്ങളുടെ വീട്ടിലെ പണിയായുധങ്ങൾ ക്ലീനിങ് ഉല്പന്നങ്ങൾ പൂട്ടിയിടുക .
 • ഒരു സുരക്ഷാ ഗേറ്റ് ഉപയോഗിച്ച് കോണി യിലേക്കുള്ള വാതിലുകൾ പൂട്ടുക.
 •  വലിച്ചുകൊണ്ടു പോകുവാൻ കഴിയുന്ന കളിപ്പാട്ടങ്ങൾ നൽകുക.
Education