Saturday, July 27, 2024

Chores (ജോലികള്‍)

നമുക്ക് കേൾക്കാം * അലസമായ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ്.  വെറുതെയിരിക്കുമ്പോഴാണ് കുട്ടിഅനാവശ്യ കാര്യങ്ങള്‍ ചെയ്യുന്നത്. കുട്ടികളെ കൈകാര്യം  ചെയ്യുന്നതില്‍ ഏറ്റവും പ്രാധാന്യം അവരെ കഴിയുന്നത്ര പ്രവൃത്തികളില്‍ മുഴുകി ഇരുത്തുക എന്നതത്രെ. എന്തൊക്കെ പ്രവര്‍ത്തികള്‍ ഏതൊക്കെ പ്രായത്തില്‍ ചെയ്യിപ്പിക്കാമെന്ന് നാം അറിഞ്ഞിരിക്കണം. കൂടുതൽ അറിയാം

Routines (ദിനചര്യകള്‍)

നമുക്ക് കേൾക്കാം * ദൈനംദിന ജീവിതത്തിനു അടുക്കും ചിട്ടയും ഉണ്ടാക്കുന്നു * ദിനചര്യകള്‍ പരിചിതമായ പ്രവചനീയമായസാഹചര്യങങള്‍ കുട്ടിയുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്നു. * അത് സുഖവും സ്ഥിരതയും പ്രദാനം ചെയ്യുന്നു. * എങ്ങിനെ ദിനചര്യകള്‍ കുട്ടിയുടെ ശീലത്തിന്റെ ഭാഗമാക്കാമെന്ന് നമ്മളറിഞ്ഞിരിക്കണം. കൂടുതൽ അറിയാം

Story / Reading  time
Behaviour Education Health

Story / Reading time

നമുക്ക് കേൾക്കാം കഥ കേള്‍ക്കുവാന്‍ താത്മപര്യമില്ലാത്തകുട്ടികളുണ്ടാകുമോ. 6 മാസത്തില്‍ കഴുത്തുറച്ചുകഴിയുമ്പോഴേക്കും മടിയില്‍ കുട്ടിയെ ഇരുത്തി പുസ്തകം വായിച്ചു കൊടുക്കുവാന്‍ തുടങ്ങാം. പല സങ്കിര്‍ണ്ണമായ ജീവിത സത്യങ്ങളും കുട്ടിയെ പഠിപ്പിക്കുവാനുള്ള ഏറ്റവും ശ്രേഷ്ടമായ മാര്‍ഗ്ഗമാണിത്. മറ്റു ഗുണങ്ങള്‍ ഏതൊക്കെയെന്നറിയേണ്ടേ. കൂടുതൽ അറിയാം

Discipline

5 തരത്തിലുള്ള കുട്ടികളുടെ അച്ചടക്കമുണ്ടാക്കുവാനുള്ളമാര്‍ഗ്ഗങ്ങള്‍. 1. പോസിറ്റീവ്അച്ചടക്കരീതി - പ്രശംസയും പ്രോത്സാഹനവുമാണ് ഈ രീതിയുടെ വഴികള്‍. കുട്ടി ചെയ്യുന്ന ഓരോ കാര്യത്തെയും പ്രശംസിച്ചും അത് ചെയ്യുവാന്‍ പ്രോത്സാഹിപ്പിച്ചും കുട്ടിയെ പ്രശ്‌നപരിഹാരത്തിന്പ്രാപ്തരാക്കുന്നു. 2. സൗമ്യമായ രീതി - ചെയ്യുന്ന കാര്യത്തിന്റെപരിണിത ഫലം കുട്ടിയെക്കൊണ്ട്അനുഭവിപ്പിക്കുകയും എന്നാലത്അവന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാത്ത രീതിയില്‍ ആകുകയും…

Self Regulation (ആത്മ സംയമനം)

നമുക്ക് കേൾക്കാം മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്ആത്മ സംയമനം. Harvard University യുടെ പഠനം പറയുന്നത് 21-ാം നൂറ്റാണ്ടില്‍ ഒരു വ്യക്തിക്കു ഏറ്റവും ആവശ്യം Self regulationഉം, Executive  Function ഉം ആണെന്നും പരസ്പര ബന്ധമുള്ള 3 മേഖലകളിലാണ് ആത്മസംയമനം കുടികൊള്ളുന്നു എന്നതത്രെ. കൂടുതൽ അറിയാം

Cognitive (ബുദ്ധിപരമായആത്മസംയമനം)
Education

Cognitive (ബുദ്ധിപരമായആത്മസംയമനം)

ചിന്തിക്കുവാനും, ലക്ഷ്യം നിര്‍ണ്ണയിക്കുവാനും, ആസൂത്രണം ചെയ്യുവാനും സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുവാനും പ്രശ്‌നപരിഹാരത്തിനും കുട്ടിയെ പ്രാപ്തനാക്കുന്നു

Emotional – വൈകാരികം

വികാരങ്ങളെ തിരിച്ചറിയുവാനും, ഭാവങ്ങളെ തിരിച്ചറിയുവാനും, സ്വയം സമാധാനിപ്പിക്കുവാനും, മറ്റുള്ളവരോട് സഹാനുഭൂതി  കാട്ടുവാനും, ശ്രദ്ധ തിരിക്കുവാനും കഴിയുന്നു.

Behavioural – സ്വഭാവരീതി

നിയമം അനുസരിക്കുവാനും ചീത്തസ്വഭാവങ്ങളെ നിയന്ത്രിക്കുവാനും, താത്കാലിക സുഖങ്ങളെ വേണ്ടെന്ന് വെക്കുവാനും , പരസ്പരമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും കഴിയുന്നു.