Sunday, September 8, 2024

ഒരു വർഷം

നമുക്ക് കേൾക്കാം സാമൂഹിക വൈകാരിക നാഴികകല്ലുകൾ അപരിചിതരോട് ലജ്ജയോ ഭയമോ കാണിക്കുന്നുഅമ്മയോ അച്ഛനോ പോകുമ്പോൾ കരയുന്നു.പ്രിയപ്പെട്ട കാര്യങ്ങളും ആളുകളും ഉണ്ട്.അവൻ ആഗ്രഹിക്കുമ്പോൾ ഒരു കഥ കേൾക്കാൻ പുസ്തകവുമായി വരുന്നുശ്രദ്ധ നേടുവാൻ ശബ്ദങ്ങളോ പ്രവർത്തനങ്ങളോ ആവർത്തിക്കുന്നു.വസ്ത്രം ധരിക്കുവാൻ സഹായിക്കാൻ കയ്യോ കാലോ നീട്ടി കാണിക്കുന്നു.പീക്ക് എ എ ബൂ, പാ പാറ്റ് എ കേക്ക് പോലുള്ള ഉള്ള ഗെയിമുകൾ കളിക്കുന്നു. ഭാഷ ആശയവിനിമയ നാഴികകല്ലുകൾ ലളിതമായി വാക്കുകളോട് പ്രതികരിക്കുന്നുഅഭ്യർത്ഥനകൾക്ക് തലയാട്ടുക ടാറ്റ  കാണിക്കുക  പോലുള്ള ആംഗ്യങ്ങൾ അവൾ ഉപയോഗിക്കുന്നു.ശബ്ദങ്ങൾ മാറ്റി സംസാരം പോലെ ഉപയോഗിക്കുന്നു. ഉദാഹരണമായി  അമ്മ, ഉമ്മ ,അച്ച, ഉപ്പാ എന്നി വ പറയുന്നു.കൂടാതെ  ആശ്ചര്യ ശബ്ദങ്ങൾ ( ഉദാ:ഹോ ) പുറപ്പെടുവിക്കുന്നു.നിങ്ങൾ പറയുന്ന വാക്കുകൾ പറയാൻ ശ്രമിക്കുന്നു. കോഗ്നിറ്റീവ് നാഴികക്കല്ലുകൾ പഠനം ചിന്ത പ്രശ്നപരിഹാരം കാര്യങ്ങൾ വ്യത്യസ്ത രീതികളിൽ പര്യവേഷണം ചെയ്യുന്നു. ഉദാഹരണമായി  കുലുക്കുക തല്ലുക എറിയുക എന്നിവപോലെമറഞ്ഞിരിക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നു.പേര് പറയുമ്പോൾ ശരിയായ ചിത്രമോ കാര്യമോ നോക്കുന്നു.ആംഗ്യങ്ങൾ പകർത്തുന്നു.ഒരു പാത്രത്തിൽ വസ്തുക്കൾ ഇടുകയും എടുക്കുകയും ചെയ്യുന്നു.രണ്ടു വസ്തുക്കൾ കൂട്ടി അടിച്ചു കളിക്കുന്നു.വസ്തുക്കൾ ശരിയായി ഉപയോഗിക്കാൻ ആരംഭിക്കുന്നു പാത്രത്തിൽ  നിന്ന് വെള്ളം കുടിക്കുന്നു, മുടി ചീകി വയ്ക്കുന്നുചൂണ്ട് വിരൽ ഉപയോഗിച്ച് തോണ്ടി നോക്കുന്നു.ലളിതമായ ആജ്ഞകൾ ഉദാഹരണത്തിന് കളിപ്പാട്ടം എടുക്കുക തുടങ്ങിയവ അനുസരിക്കുന്നു. ചലന ശാരീരിക വികസന നാഴികക്കല്ലുകൾ. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കുവാൻ കഴിയുന്നുപിടിച്ച് എഴുന്നേൽക്കുന്നു, പിടിച്ച് നടക്കുന്നുപിടിക്കാതെ കുറച്ച് നടക്കുന്നുഒറ്റയ്ക്ക് നിൽക്കുന്നു  കുട്ടിയുടെ വികസനത്തിന് എങ്ങനെ സഹായിക്കാനാകുംഒരു പുതിയ പരിചാരകനെ അറിയാൻ നിങ്ങളുടെ കുട്ടിക്ക് സമയം നൽകുക  പ്രിയപ്പെട്ട കളിപ്പാട്ടം കൊടുക്കുക.നിങ്ങളുടെ കുട്ടിയെ ആശ്വസിപ്പിക്കാൻ സഹായിക്കുന്നതിന് സ്റ്റഫ് ചെയ്ത് മൃഗം  അല്ലെങ്കിൽ പുതപ്പ് തുടങ്ങിയവ കൊടുക്കുക.അനാവശ്യ പെരുമാറ്റങ്ങളോട് പ്രതികരിക്കുന്നതിന്’ ഇല്ല ‘എന്ന് ഉറച്ചു പറയുക  ശകാരിക്കരുത് ,നീണ്ട വിശദീകരണവും അരുത് കുട്ടിക്ക് ധാരാളം ആലിംഗനങ്ങൾ ,ചുംബനങ്ങൾ നല്ല പെരുമാറ്റത്തിന് പ്രശംസ എന്നിവ നൽകുക.ശിക്ഷിക്കുന്നതിനെക്കാൾ കൂടുതൽ സമയം ആവശ്യമുള്ള പെരുമാറ്റങ്ങൾ  പ്രോത്സാഹിപ്പിക്കുന്നതിന്  ചെലവഴിക്കുക ( 4 മടങ്ങ് കൂടുതൽ പ്രോത്സാഹനം).നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് കുട്ടിയോട് സംസാരിക്കുക  ഉദാഹരണത്തിന് അമ്മ ഒരു സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നു.എല്ലാ ദിവസവും നിങ്ങളുടെ കുട്ടിയുമായി വായിക്കുക നിങ്ങളുടെ കുട്ടി പേജുകൾ  മറക്കുവാനും ചിത്രങ്ങളുടെ പേര് പറയുവാനും സഹായിക്കുക.നിങ്ങളുടെ കുട്ടി പറയുന്നതോ പറയാൻ ശ്രമിക്കുന്നതോഅല്ലെങ്കിൽ അവൻ  ചൂണ്ടിക്കാണിക്കുന്നതോ ആയ കാര്യങ്ങളിൽനിന്ന് വാക്കുകൾ ഉണ്ടാക്കുക. ഉദാഹരണമായി അവനൊരു ബസ്സിലേക്ക് വിരൽ ചൂണ്ടുകയും അല്ലെങ്കിൽ ബസ് എന്ന് പറയുകയും ചെയ്താൽ  അതെ അത് ഒരു വലിയ നീല ബസ് എന്ന് പറയുക.നിങ്ങളുടെ കുട്ടിക്ക്  ക്രയോണും പേപ്പറും നൽകുക നിങ്ങളുടെ കുട്ടിയെ സ്വതന്ത്രമായി  വരയ്ക്കാൻ അനുവദിക്കുക.എങ്ങനെ മുകളിലേക്കും താഴേക്കും പേജിൽ ഉടനീളം വരകൾ വരയ്ക്കാം  എന്ന് കാണിച്ചു കൊടുക്കുക  അവൾ പകർത്താൻ ശ്രമിക്കുമ്പോൾ കുട്ടിയെ പ്രശംസിക്കുക. കൈ ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന ബ്ലോക്കുകൾ, …

9 മാസം

                                                      9 മാസം   സാമൂഹികവും വൈകാരികവുമായ നാഴികകല്ലുകൾ അപരിചിതരെ ഭയപ്പെടുന്നു.പരിചയമുള്ള ആളുകളോട് ആഭിമുഖ്യം കാണിക്കുന്നു.ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ ഉണ്ട് ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ. ഇല്ല എന്ന് മനസ്സിലാക്കുന്നുവ്യത്യസ്ത ശബ്ദങ്ങൾ സൃഷ്ടിക്കുന്നു ഉദാഹരണമായി മാമ മ, ബാ മറ്റുള്ളവരുടെ ശബ്ദങ്ങളും ആംഗ്യങ്ങളും പകർത്തുന്നു. കോഗ്നിറ്റീവ് നാഴികക്കല്ലുകൾ പഠനം ചിന്ത പ്രശ്നപരിഹാരം ഒരു വസ്തു വീഴുമ്പോൾ അത് പോകുന്ന വഴി നോക്കി ഇരിക്കുന്നു.നിങ്ങൾ മറക്കുന്നത് അവൻ നോക്കുന്നു.ഒളിച്ചുകളിക്കുന്നു.വസ്തുക്കൾ സുഗമമായി ഒരു കയ്യിൽനിന്നും മറു കൈയിലേക്ക് മാറ്റുന്നു.ധാന്യങ്ങൾ പോലുള്ളവ നുള്ളി എടുക്കുന്നു. (തള്ള വിരലിനു ചൂണ്ടു വിരലിനും ഇടയിൽ) ചലന ശാരീരിക വികസന നാഴികക്കല്ലുകൾ തനിയെ പിടിച്ചു നിൽക്കുന്നുഇഴഞ്ഞു നീങ്ങുന്നു.എഴുന്നേറ്റ് ഇരിക്കുവാൻ സാധിക്കുന്നു.ഇരുന്നിടത്തുനിന്ന് എന്തിനെയെങ്കിലും പിടിച്ച് എഴുന്നേൽക്കുന്നു. എങ്ങനെ സഹായിക്കാനാകും പുതിയ സാഹചര്യങ്ങളോടും ആളുകളോടു കുഞ്ഞു പ്രതികരിക്കുന്ന രീതി ശ്രദ്ധിക്കുക നിങ്ങളുടെ കുഞ്ഞിന് സന്തോഷം നൽകുന്നതും സുഖപ്രദമായതുമായ കാര്യങ്ങൾ ചെയ്യുന്നത് തുടരുക.അവൾ നീങ്ങുമ്പോൾ അടുത്തു നിൽക്കുക അതുവഴി…

6 മാസം

സാമൂഹിക വൈകാരിക നാഴികകല്ലുകൾ പരിചിതരേയും അപരിചിതയും തിരിച്ചറിയുന്നു.മറ്റുള്ളവരുമായി കളിക്കാൻ ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് മാതാപിതാക്കൾക്കൊപ്പം.മറ്റ് ആളുകളുടെ വികാരങ്ങളോട് പ്രതികരിക്കുകയും  പലപ്പോഴും  സന്തോഷകരമായി ഇരിക്കുകയും ചെയ്യുന്നു.ഒരു കണ്ണാടിയിൽ സ്വയം നോക്കാൻ ഇഷ്ടപ്പെടുന്നു. ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ. ശബ്ദിച്ചു കൊണ്ട് ശബ്ദങ്ങളോട് പ്രതികരിക്കുന്നു.ഉദാഹരണത്തിന് സ്വരാക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ശബ്ദമുണ്ടാക്കുന്നു. ശബ്ദിക്കുന്നതിന് രക്ഷിതാക്കളുടെ ഊഴം കാത്തു നിൽക്കുന്നു സ്വന്തം പേരിനോട് പ്രതികരിക്കുന്നുസന്തോഷവും അതിർത്തിയും കാണിക്കുന്നതിന് ശബ്ദമുണ്ടാക്കുന്നു.വ്യഞ്ജനാക്ഷരങ്ങൾ പറയാൻ ആരംഭിക്കുന്നു ഉദാഹരണത്തിന് മാ, ബാ തുടങ്ങിയ അക്ഷരങ്ങൾ. കോഗ്നിറ്റീവ് നാഴികക്കല്ലുകൾ പഠനം ചിന്ത പ്രശ്നപരിഹാരം സമീപത്തുള്ള കാര്യങ്ങൾ നോക്കുന്നു.കാര്യങ്ങളെക്കുറിച്ചുള്ള ജിജ്ഞാസ കാണിക്കുന്നു. ഉദാഹരണമായി കയ്യെത്തും ദൂരത്ത് അല്ലാത്ത വസ്തുക്കളെ ഏന്തി എടുക്കാൻ ശ്രമിക്കുന്നു.വസ്തുക്കൾ വായിലേക്ക് കൊണ്ടുവരുന്നു.ഒരു കയ്യിൽ നിന്ന് മറ്റേ കയ്യിലേക്ക് വസ്തുക്കൾ കൈമാറു ന്നു. ചലന ശാരീരിക വികസന നാഴികക്കല്ലുകൾ. രണ്ട് ദിശകളിലേക്കും ഉരുളുന്നു. മുന്നിൽനിന്ന് പിന്നിലേക്ക്നിൽക്കുമ്പോൾ ഭാരം കാലുകളിൽ കേന്ദ്രീകരിക്കുകയും മുകളിലോട്ട് ചാടുകയും ചെയ്യുന്നു.പിടിക്കാതെ ഇരിക്കുന്നു.മുമ്പോട്ടും പിന്നോട്ടും ആടി കളിക്കുന്നു. എങ്ങനെ സഹായിക്കാനാകും. എല്ലാ ദിവസവും നിങ്ങളുടെ കുഞ്ഞിനൊപ്പം തറയിലിരുന്ന് കളിക്കുക.നിങ്ങളുടെ കുഞ്ഞിൻറെ മാനസികാവസ്ഥ വായിക്കുവാൻ  പഠിക്കുക അവൻ സന്തുഷ്ടനാണ് എങ്കിൽ നിങ്ങൾ ചെയ്യുന്നത് തുടരുക. അവൻ അസ്വസ്ഥൻ ആണെങ്കിൽ ഒരു ഇടവേള എടുത്ത നിങ്ങളുടെ കുഞ്ഞിനെ ആശ്വസിപ്പിക്കുകനിങ്ങളുടെ കുട്ടി അസ്വസ്ഥമാകുമ്പോൾ സ്വയം എങ്ങനെ ആശ്വസിപ്പിക്കും എന്ന് കാണിക്കുക        (അവൾ കയ്യോ വിരലുകൾ കുടിച്ചുകൊണ്ട്)അവൻ പുഞ്ചിരിക്കുമ്പോൾ നിങ്ങളും പുഞ്ചിരിക്കുക അവൻ ശബ്ദം ഉണ്ടാകുമ്പോൾ അത് അനുകരിക്കുക നിങ്ങളുടെ കുട്ടിയുടെ ശബ്ദം ആവർത്തിക്കുകയും ആ ശബ്ദങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്കുകൾ പറയുകയും ചെയ്യുക ഉദാഹരണത്തിന് നിങ്ങളുടെ കുട്ടി ക’ എന്നുപറഞ്ഞാൽ ‘കാക്ക’ എന്ന് പറയുക.എല്ലാ ദിവസവും നിങ്ങളുടെ കുട്ടിക്ക് പുസ്തകങ്ങൾ വായിച്ചു കൊടുക്കുക അവൾ വായക്കുമ്പോൾ അവളെ പ്രോത്സാഹിപ്പിക്കുക.നിങ്ങളുടെ കുഞ്ഞ് എന്തെങ്കിലും നോക്കുമ്പോൾ അത് ചൂണ്ടിക്കാണിച്ച് അതിനെ കുറിച്ച് സംസാരിക്കുക.അവൻ കളിപ്പാട്ടം തറയിൽ ഇടുമ്പോൾ അത് എടുത്തു തിരികെ നൽകുക ഈ കളി കാരണവും ഫലവും  പഠിക്കാൻ അവനെ സഹായിക്കുന്നു.നിങ്ങളുടെ കുഞ്ഞിന് വർണ്ണാഭമായ ചിത്ര പുസ്തകങ്ങൾ വായിച്ചു കൊടുക്കുക.നിങ്ങളുടെ കുഞ്ഞിനെ പുതിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അതിൻറെ പേര് പറയുക.നിങ്ങളുടെ കുഞ്ഞിനെ ശോഭയുള്ള ചിത്രങ്ങൾ ഒരു മാസികയിൽ കാണിച്ച് പേര് പറയുക.നിങ്ങളുടെ കുഞ്ഞിനെ കമഴ്ത്തിയോ,മലർത്തിയോ കിടത്തുക കളിപ്പാട്ടങ്ങൾ എത്തിപ്പിടിക്കുവാൻ പ്രേരിപ്പിക്കുക

നാലുമാസം

സാമൂഹിക വൈകാരിക നാഴികകല്ലുകൾ. സ്വയമേവ പുഞ്ചിരിക്കുന്നു, പ്രത്യേകിച്ച് ആളുകളോട്.ചില ചലനങ്ങൾ അതുപോലെ കാണിക്കുന്നു, ഉദാഹരണം മുഖത്തെ ഭാവങ്ങൾ -  പുഞ്ചിരി അല്ലെങ്കിൽ മുഖം ചുളിക്കുക.  മറ്റുള്ളവരുമായി  കളിക്കുവാൻ ഇഷ്ടപ്പെടുന്നു കളിനിർത്തുമ്പോൾ  ചിലപ്പോൾ കരയുകയും  ചെയ്യുന്നു. ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ അവൻ കേൾക്കുന്ന ശബ്ദങ്ങൾ പകർത്തുന്നു.വിശപ്പ് വേദന അല്ലെങ്കിൽ ക്ഷീണം കാണിക്കാൻ വ്യത്യസ്ത രീതികളിൽ നിലവിളിക്കുന്നു. കോഗ്നിറ്റീവ് നാഴികക്കല്ലുകൾ സന്തുഷ്ടൻ ആണോ സങ്കടത്തിൽ ആണോ എന്ന് നിങ്ങളെ അറിയിക്കുന്നു വാൽസല്യത്തോട് പ്രതികരിക്കുന്നു.കൈകളും കണ്ണുകളും ഒരുമിച്ച് ഉപയോഗിക്കുന്നു.ഒരു കളിപ്പാട്ടം കാണുമ്പോൾ അത് എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നു.വശങ്ങളിൽ നിന്ന് വശത്തേക്ക് ചലിക്കുന്ന വസ്തുവിനെ കണ്ണുകൊണ്ട് പിന്തുടരുന്നു.മുഖങ്ങൾ സൂക്ഷ്മമായി നോക്കുന്നു. പരിചിതമായ ആളുകളെയും ദൂരെയുള്ള വസ്തുക്കളെയും തിരിച്ചറിയുന്നു. ചലന ശാരീരിക വികസന നാഴികക്കല്ലുകൾ. ഉറച്ച പ്രതലത്തിൽ വയ്ക്കുമ്പോൾ വീണുപോകാതെ തല സ്ഥിരമായി പിടിക്കുന്നു.കമിഴ്ന്നു കിടന്നിടത്തു നിന്ന് മലർന്നു കിടക്കുവാൻ കഴിയുന്നു.ഒരു കളിപ്പാട്ടം പിടിച്ചുകുലുക്കാനും ഒപ്പം തൂങ്ങിക്കിടക്കുന്ന കളിപ്പാട്ടം ആട്ടി കളിക്കുവാനും കഴിയുന്നു.വായിലേക്ക് കൈ കൊണ്ടു വരുന്നു.കമിഴ്ന്നു കിടക്കുമ്പോൾ കൈമുട്ട് വരെ ഉയരുന്നു.   കുഞ്ഞിൻറെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും നിങ്ങളുടെ കുഞ്ഞി നോട്  സംസാരിക്കുക  നിങ്ങൾ പുഞ്ചിരിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുക.ഉറങ്ങാനും ഭക്ഷണം നൽകാനും സ്ഥിരമായ ദിനചര്യകൾ സജ്ജമാക്കുക.നിങ്ങളുടെ കുഞ്ഞ് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും ആയ കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക.അവൻറെ ആവശ്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ നിറവേറ്റാം എന്ന് അറിയുവാൻ ശ്രമിക്കുക.നിങ്ങളുടെ കുഞ്ഞിന്റെ  ശബ്ദം അനുകരിക്കുക.നിങ്ങളുടെ കുഞ്ഞ് ശബ്ദം ഉണ്ടാക്കുമ്പോൾ ആവേശഭരിതനായി പുഞ്ചിരിക്കുക നിങ്ങൾ നിങ്ങളുടെ കുഞ്ഞിനോട് വായിക്കുവാനും പടുവാനും പറ്റിയ ശാന്തമായ സമയം കണ്ടെത്തുക.കളിക്കാൻ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങൾ നൽകുക അതായത് കിലുക്കങ്ങൾ വർണാഭമായ ചിത്രങ്ങൾ തുടങ്ങിയവ.ഒളിച്ചുകളി പോലുള്ള കളികൾ…

രണ്ടുമാസം

ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ. പ്രത്യേക ശബ്ദം ഉണ്ടാക്കുന്നു.ശബ്ദങ്ങളിലേക്ക് തല തിരിക്കുന്നു. കോഗ്നിറ്റീവ് നാഴികക്കല്ലുകൾ (പഠനം, ചിന്ത, പ്രശ്നപരിഹാരം) മുഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്നു.കണ്ണുകളാൽ കാര്യങ്ങൾ പിന്തുടരാൻ ആരംഭിക്കുന്നു.വിദൂരത്തുള്ള ആളുകളെ തിരിച്ചറിയുന്നു.വിരസത പ്രവർത്തിയിൽ കാണിക്കുന്നു. ചലന, ശാരീരിക വികസന നാഴികക്കല്ലുകൾ. തല ഉയർത്തിപ്പിടിച്ച് കമിഴ്ന്നു കിടന്ന് മുകളിലേക്ക് തള്ളാൻ തുടങ്ങും.കൈയും കാലും സുഗമമായി ചലിപ്പിക്കുന്നു.    കുഞ്ഞിൻറെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും . ശാന്തമാകാൻ നിങ്ങളുടെ കുഞ്ഞിനെ സഹായിക്കുക  അവൾ വിരലുകൾ കുടിക്കുന്നതിൽ കുഴപ്പമില്ലരാത്രി പകൽ കൂടുതൽ ഉറങ്ങുന്നത് പോലുള്ള ദിനചര്യ ശീലിക്കുകയും ഒരു ചിട്ട രൂപപ്പെടുത്തുവാനും കുഞ്ഞിനെ സഹായിക്കാൻ ആരംഭിക്കുക.നിങ്ങളുടെ കുഞ്ഞിന് ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കുന്നത് നിങ്ങളിൽ കൂടുതൽ ആത്മവിശ്വാസവും…

Mile Stones malayalam

നിങ്ങളുടെ കുഞ്ഞിന് രണ്ടുമാസംസാമൂഹിക വൈകാരിക നാഴികകല്ലുകൾa സ്വയം ശാന്തൻ ആകാൻ കഴിയും. (വായിലേക്ക് കൈകൾ കൊണ്ടുവന്നുംb വിരൽകുടിച്ചും)c ആളുകളെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങുന്നു.d മാതാപിതാക്കളെ നോക്കാൻ ശ്രമിക്കുന്നു.ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ.a. പ്രത്യേക ശബ്ദം ഉണ്ടാക്കുന്നു.b. ശബ്ദങ്ങളിലേക്ക് തല തിരിക്കുന്നു.കോഗ്നിറ്റീവ് നാഴികക്കല്ലുകൾ (പഠനം, ചിന്ത, പ്രശ്നപരിഹാരം)a. മുഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്നു.b. കണ്ണുകളാൽ കാര്യങ്ങൾ പിന്തുടരാൻ ആരംഭിക്കുന്നു.c. വിദൂരത്തുള്ള ആളുകളെ തിരിച്ചറിയുന്നു.d. വിരസത പ്രവർത്തിയിൽ കാണിക്കുന്നു.ചലന, ശാരീരിക വികസന നാഴികക്കല്ലുകൾ.a. തല ഉയർത്തിപ്പിടിച്ച് കമിഴ്ന്നു കിടന്ന് മുകളിലേക്ക് തള്ളാൻ തുടങ്ങും.b. കൈയും കാലും സുഗമമായി ചലിപ്പിക്കുന്നു. കുഞ്ഞിന് രണ്ടുമാസംനിങ്ങളുടെ കുഞ്ഞിൻറെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും . a.ശാന്തമാകാൻ നിങ്ങളുടെ കുഞ്ഞിനെ സഹായിക്കുക  അവൾ വിരലുകൾ കുടിക്കുന്നതിൽ കുഴപ്പമില്ലb.രാത്രി പകൽ കൂടുതൽ ഉറങ്ങുന്നത് പോലുള്ള ദിനചര്യ ശീലിക്കുകയും ഒരു ചിട്ട രൂപപ്പെടുത്തുവാനും കുഞ്ഞിനെ സഹായിക്കാൻ ആരംഭിക്കുക. c.നിങ്ങളുടെ കുഞ്ഞിന് ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കുന്നത് നിങ്ങളിൽ കൂടുതൽ ആത്മവിശ്വാസവും സന്തോഷവും ഉണ്ടാക്കുന്നു.d. നിങ്ങൾ കുഞ്ഞ് ശബ്ദം ഉണ്ടാക്കുമ്പോൾ ആവേശഭരിതനായി കാണിക്കുക.e. നിങ്ങളുടെ കുഞ്ഞിന് ശബ്ദം അനുകരിക്കുക മാത്രമല്ല വ്യക്തമായ ഭാഷയും ഉപയോഗിക്കുകf.നിങ്ങളുടെ കുഞ്ഞിനെ വ്യത്യസ്ത നിലപാടുകൾ നിലവിളികളിൽ ശ്രദ്ധ ചെലുത്തുക അതുവഴി എന്തിനാണ് കരയുന്നത് എന്ന് അറിയാൻ നിങ്ങൾ പ്രാപ്തരാകുന്നു.g.നിങ്ങളുടെ കുഞ്ഞിനോട് സംസാരിക്കുക വായിക്കുക ഒളിച്ചു കളിക്കുക നിങ്ങളുടെ കുഞ്ഞിനെ ഒളിച്ചേ കണ്ടേ പോലുള്ള  ഗെയിമുകൾ കളിക്കുവാൻ സഹായിക്കുക.h.നിങ്ങളുടെ കുഞ്ഞിനെ തൊട്ടിലിൽ സുരക്ഷിതമായ കണ്ണാടി സ്ഥാപിക്കുക അതുവഴി അവർക്ക് സ്വയം നോക്കാനാകും.i. നിങ്ങളുടെ കുഞ്ഞിനൊപ്പം ചിത്രങ്ങൾ നോക്കുക അവയെ കുറിച്ച് സംസാരിക്കുകj.നിങ്ങളുടെ കുഞ്ഞ് ഉണരുമ്പോൾ  അവനെ കമിഴ്ത്തിക്കിടത്തി കളിപ്പാട്ടങ്ങൾ അവൻറെ അടുത്ത് വയ്ക്കുക. k. കണ്ണിന്റെ ഉയരത്തിൽ വച്ച്കളിപ്പാട്ടത്തിലേക്ക് തലയുയർത്തി നോക്കാൻ പ്രേരിപ്പിക്കുക.l. നിങ്ങളുടെ കുഞ്ഞിനോട് സംസാരിക്കുക ,പാടുക.നാലുമാസം കൊണ്ട് നിങ്ങളുടെ കുഞ്ഞ്.സാമൂഹിക വൈകാരിക നാഴികകല്ലുകൾ.a. സ്വയമേവ പുഞ്ചിരിക്കുന്നു പ്രത്യേകിച്ച് ആളുകളോട്.a. b.ചില ചലനങ്ങൾ അതുപോലെ കാണിക്കുന്നുb. ഉദാഹരണം മുഖത്തെ ഭാവങ്ങൾ പുഞ്ചിരി അല്ലെങ്കിൽ മുഖം ചുളിക്കുക.c. മറ്റുള്ളവരുമായി  കളിക്കുവാൻഇഷ്ടപ്പെടുന്നു കളിനിർത്തുമ്പോൾചിലപ്പോൾ കരയുകയും ചെയ്യുന്നു.ഭാഷാ ആശയവിനിമയ നാഴികകല്ലുകൾa. അവൻ കേൾക്കുന്ന ശബ്ദങ്ങൾ പകർത്തുന്നു.b. വിശപ്പ് വേദന അല്ലെങ്കിൽ ക്ഷീണം കാണിക്കാൻ വ്യത്യസ്ത രീതികളിൽ നിലവിളിക്കുന്നു.കോഗ്നിറ്റീവ് നാഴികക്കല്ലുകൾa. സന്തുഷ്ടൻ ആണോ സങ്കടത്തിൽ ആണോ എന്ന് നിങ്ങളെ അറിയിക്കുന്നുa. b.വാൽസല്യത്തോട് പ്രതികരിക്കുന്നു.b. കൈകളും കണ്ണുകളും ഒരുമിച്ച് ഉപയോഗിക്കുന്നു.c. ഒരു കളിപ്പാട്ടം കാണുമ്പോൾ അത് എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നു.d. വശങ്ങളിൽ നിന്ന് വശത്തേക്ക് ചലിക്കുന്ന വസ്തുവിനെ കണ്ണുകൊണ്ട് പിന്തുടരുന്നു.e. മുഖങ്ങൾ സൂക്ഷ്മമായി നോക്കുന്നു.f. പരിചിതമായ ആളുകളെയും ദൂരെയുള്ള വസ്തുക്കളെയും തിരിച്ചറിയുന്നു.ചലന ശാരീരിക വികസന നാഴികക്കല്ലുകൾ.a.…