നാലുമാസം

സാമൂഹിക വൈകാരിക നാഴികകല്ലുകൾ.

 • സ്വയമേവ പുഞ്ചിരിക്കുന്നു, പ്രത്യേകിച്ച് ആളുകളോട്.
 • ചില ചലനങ്ങൾ അതുപോലെ കാണിക്കുന്നു, ഉദാഹരണം മുഖത്തെ ഭാവങ്ങൾ –  പുഞ്ചിരി അല്ലെങ്കിൽ മുഖം ചുളിക്കുക.  
 • മറ്റുള്ളവരുമായി  കളിക്കുവാൻ ഇഷ്ടപ്പെടുന്നു കളിനിർത്തുമ്പോൾ  ചിലപ്പോൾ കരയുകയും  ചെയ്യുന്നു.

ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ

 1. അവൻ കേൾക്കുന്ന ശബ്ദങ്ങൾ പകർത്തുന്നു.
 2. വിശപ്പ് വേദന അല്ലെങ്കിൽ ക്ഷീണം കാണിക്കാൻ വ്യത്യസ്ത രീതികളിൽ നിലവിളിക്കുന്നു.

കോഗ്നിറ്റീവ് നാഴികക്കല്ലുകൾ

 1. സന്തുഷ്ടൻ ആണോ സങ്കടത്തിൽ ആണോ എന്ന് നിങ്ങളെ അറിയിക്കുന്നു
 2.  വാൽസല്യത്തോട് പ്രതികരിക്കുന്നു.
 3. കൈകളും കണ്ണുകളും ഒരുമിച്ച് ഉപയോഗിക്കുന്നു.
 4. ഒരു കളിപ്പാട്ടം കാണുമ്പോൾ അത് എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നു.
 5. വശങ്ങളിൽ നിന്ന് വശത്തേക്ക് ചലിക്കുന്ന വസ്തുവിനെ കണ്ണുകൊണ്ട് പിന്തുടരുന്നു.
 6. മുഖങ്ങൾ സൂക്ഷ്മമായി നോക്കുന്നു.
 7.  പരിചിതമായ ആളുകളെയും ദൂരെയുള്ള വസ്തുക്കളെയും തിരിച്ചറിയുന്നു.

ചലന ശാരീരിക വികസന നാഴികക്കല്ലുകൾ.

 1. ഉറച്ച പ്രതലത്തിൽ വയ്ക്കുമ്പോൾ വീണുപോകാതെ തല സ്ഥിരമായി പിടിക്കുന്നു.
 2. കമിഴ്ന്നു കിടന്നിടത്തു നിന്ന് മലർന്നു കിടക്കുവാൻ കഴിയുന്നു.
 3. ഒരു കളിപ്പാട്ടം പിടിച്ചുകുലുക്കാനും ഒപ്പം തൂങ്ങിക്കിടക്കുന്ന കളിപ്പാട്ടം ആട്ടി കളിക്കുവാനും കഴിയുന്നു.
 4. വായിലേക്ക് കൈ കൊണ്ടു വരുന്നു.
 5. കമിഴ്ന്നു കിടക്കുമ്പോൾ കൈമുട്ട് വരെ ഉയരുന്നു.

  കുഞ്ഞിൻറെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും

 1. നിങ്ങളുടെ കുഞ്ഞി നോട്  സംസാരിക്കുക  നിങ്ങൾ പുഞ്ചിരിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുക.
 2. ഉറങ്ങാനും ഭക്ഷണം നൽകാനും സ്ഥിരമായ ദിനചര്യകൾ സജ്ജമാക്കുക.
 3. നിങ്ങളുടെ കുഞ്ഞ് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും ആയ കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക.
 4. അവൻറെ ആവശ്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ നിറവേറ്റാം എന്ന് അറിയുവാൻ ശ്രമിക്കുക.
 5. നിങ്ങളുടെ കുഞ്ഞിന്റെ  ശബ്ദം അനുകരിക്കുക.
 6. നിങ്ങളുടെ കുഞ്ഞ് ശബ്ദം ഉണ്ടാക്കുമ്പോൾ ആവേശഭരിതനായി പുഞ്ചിരിക്കുക 
 7. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനോട് വായിക്കുവാനും പടുവാനും പറ്റിയ ശാന്തമായ സമയം കണ്ടെത്തുക.
 8. കളിക്കാൻ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങൾ നൽകുക അതായത് കിലുക്കങ്ങൾ വർണാഭമായ ചിത്രങ്ങൾ തുടങ്ങിയവ.
 9. ഒളിച്ചുകളി പോലുള്ള കളികൾ കളിക്കുക.
 10. നിങ്ങളുടെ കുഞ്ഞിന് സമീപം കളിപ്പാട്ടങ്ങൾ ഇടുക അങ്ങിനെ അവർക്ക് അതിനടുത്തേക്ക് എത്തിച്ചേരാൻ അവളുടെ കാലുകൊണ്ട് ചവിട്ടാൻ നീങ്ങാൻ  കഴിയും .
 11. കളി സാധനങ്ങൾ കുട്ടിയുടെ കയ്യിൽ കൊടുത്ത് അത് പിടിക്കുവാൻ പഠിപ്പിക്കുക.
 12. നിങ്ങളുടെ കുഞ്ഞിന് കളിപ്പാട്ടങ്ങൾ എത്തിപ്പിടിക്കാനും ചുറ്റുപാടുകൾ പര്യവേഷണം ചെയ്യുന്നതിനും സുരക്ഷിതമായ അവസരങ്ങൾനൽകുക
Education