മൂന്നു വയസ്സ്

സാമൂഹിക വൈകാരിക നാഴികകല്ലുകൾ

  1. മുതിർന്നവരുടെയും സുഹൃത്തുക്കളുടെയും ചെയ്തികൾ പകർത്തുന്നു.
  2. ആവശ്യപ്പെടാതെ സുഹൃത്തുക്കളോടുള്ള വാത്സല്യം കാണിക്കുന്നു.
  3. കളിക്കുമ്പോൾ ഊഴത്തിന് അനുസരിച്ച് കളിക്കുന്നു.
  4. കരയുന്ന ഒരു സുഹൃത്തിനോടുള്ള അനുതാപം കാണിക്കുന്നു.
  5. സ്വയം വസ്ത്രം ധരിക്കുകയും അഴിക്കുകയും ചെയ്യുന്നു.
  6. എൻറെ, ഇത് ,അവൻറെ അല്ലെങ്കിൽ അവളുടേത് എന്ന ആശയം മനസ്സിലാക്കുന്നു.
  7. വൈവിധ്യമാർന്ന വികാരങ്ങൾ കാണിക്കുന്നു.
  8. അമ്മയിൽ നിന്നും അച്ഛനിൽ നിന്നും എളുപ്പത്തിൽ വേർതിരിക്കുവാൻ സാധിക്കുന്നു.
  9. പ്രധാന ദിനചര്യകളിൽ ഉള്ള മാറ്റങ്ങളിൽ അസ്വസ്ഥരാകുന്നു.

ഭാഷ ആശയ വിനിമയ നാഴികക്കല്ലുകൾ

1.     രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങൾ ഉള്ള നിർദ്ദേശങ്ങൾ പാലിക്കുന്നു. ഉദാ: ബോൾ എടുത്ത്        കൊണ്ടുവരൂ

2.     ഏറ്റവും പരിചിതമായ കാര്യങ്ങളുടെ പേര് പറയാൻ കഴിയും

3.     മുകളിൽ ,താഴെ പോലുള്ള വാക്കുകൾ മനസ്സിലാക്കുന്നു.

4.     പേര്, പ്രായം, ലൈംഗികത എന്നിവ പറയുന്നു.

5.     സുഹൃത്തിൻറെ പേര് പറയുന്നു.

6.     അപരിചിതർക്ക് മിക്കപ്പോഴും മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുന്നു.

7.     ഞാൻ, എനിക്ക്, ഞങ്ങൾ തുടങ്ങിയ വാക്കുകൾ പറയുന്നു.

8.     കൂടാതെ നിങ്ങൾ എന്നും ചില ബഹുവചനങ്ങളും ഉദാഹരണമായി കാറുകൾ, നായ്ക്കൾ, പൂച്ചകൾ എന്നിവയും പറയുന്നു.

9.     രണ്ടു മുതൽ മൂന്നു വാക്യങ്ങൾ വരെ ഉപയോഗിച്ച് ഒരു സംഭാഷണം നടത്തുന്നു. 

കോഗ്നിറ്റീവ് നാഴികക്കല്ലുകൾ (പഠനം, ചിന്ത ,പ്രശ്നപരിഹാരം)

1.     ബട്ടണുകൾ ലിവർ എന്നിവ ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും

2.     മൃഗങ്ങളും  ആളുകളും കളിപ്പാട്ടങ്ങളും ഉപയോഗിച്ച് അഭിനയിച്ചുള്ള കളികൾ  കളിക്കുന്നു.

3.     മൂന്ന് അല്ലെങ്കിൽ നാലു ഭാഗങ്ങളുള്ള പസിലുകൾ ചെയ്യുന്നു.

4.     രണ്ട് എന്നതിൻറെ അർത്ഥം മനസ്സിലാക്കുന്നു.

5.     പെൻസിൽ അല്ലെങ്കിൽ ക്രയോൺ ഉപയോഗിച്ച് ഒരു വൃത്തം പകർത്തുന്നു.

6.     പുസ്തക പേജുകൾ ഓരോന്നായി മറിക്കുന്നു.

7.     ആറിൽ കൂടുതൽ ബ്ലോക്കുകൾ ഉപയോഗിച്ച് ടവറുകൾ നിർമ്മിക്കുന്നു.

8.     പാത്രത്തിന്റെ മൂടി  തിരിച്ചു തുറക്കുകയും അടയ്ക്കുകയും അല്ലെങ്കിൽ വാതിൽ ഹാൻഡിൽ തിരിക്കുകയും ചെയ്യുന്നു.

ചലനം ശാരീരിക വികസന നാഴികകല്ലുകൾ

  1. നന്നായി പടികൾ കയറുന്നു.
  2. എളുപ്പത്തിൽ ഓടുവാൻ കഴിയുന്നു.
  3. മൂന്നു ചക്രങ്ങളുള്ള സൈക്കിൾ ചവിട്ടി ഓടിക്കുന്നു.
  4. ഓരോ പടിയിലും കാൽ വച്ച് മുകളിലേക്കും താഴേക്കും പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.

കുട്ടിയുടെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും.

  1. നിങ്ങളുടെ കുട്ടിയെ മറ്റു കുട്ടികൾ കളിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുക.
  2. മറ്റുള്ളവരുമായി ഇടപഴകുന്നത് പ്രോത്സാഹിപ്പിക്കുക.
  3. നിങ്ങളുടെ കുട്ടി അസ്വസ്ഥമാകുമ്പോൾ പ്രശ്നം പരിഹരിക്കുവാൻ  അവരോടൊപ്പം പ്രവർത്തിക്കുക.
  4. നിങ്ങളുടെ കുട്ടിയുടെ വികാരങ്ങളെ കുറിച്ച് സംസാരിക്കുക ഉദാഹരണത്തിന് ഇന്ന് പറയുക “നിനക്ക് വല്ലാതെ കോപം വന്നതുകൊണ്ടാണ് കളിക്കോപ്പ് വലിച്ചെറിഞ്ഞത്”, അവരുടെ വികാരത്തെ തിരിച്ചറിയാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക
  5. പുസ്തകത്തിലെ കഥാപാത്രങ്ങളുടെ വികാരങ്ങൾ തിരിച്ചറിയുവാൻ പരിശീലിപ്പിക്കുക.
  6. നിങ്ങളുടെ കുട്ടിക്കായി നിയമങ്ങളും പരിധികളും സജ്ജമാക്കുക, അവയിൽ ഉറച്ചുനിൽക്കുക നിങ്ങളുടെ കുട്ടി പരാജയപ്പെട്ടാൽ ഒരു കസേരയിലോ മുറിക്കുള്ളിലെ 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ തനിച്ചിരിത്തുക  അതിനുശേഷം നിയമങ്ങൾ പാലിച്ച് നിങ്ങളുടെ കുട്ടിയെ അഭിനന്ദിക്കുക.
  7. രണ്ട് അല്ലെങ്കിൽ മൂന്നു ഘട്ടങ്ങളുള്ള നിർദ്ദേശം മാത്രം നിങ്ങളുടെ കുട്ടിക്ക് നൽകുക  ഉദാഹരണമായി” മുറിയിൽ പോയി പുസ്തകവും പെൻസിലും എടുക്കുക”
  8. എല്ലാ ദിവസവും നിങ്ങളുടെ കുട്ടിക്ക് പുസ്തകങ്ങൾ വായിച്ചു കൊടുക്കുക. പുസ്തകത്തിലെ ചിത്രങ്ങളിലെ ഓരോ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ നിങ്ങളുടെ കുട്ടിയോട്  ആവശ്യപ്പെടുകയും നിങ്ങൾ പറഞ്ഞ വാക്കുകൾ ചിത്രങ്ങളിൽ കാണിച്ചുകൊടുത്തത്  ആവർത്തിക്കുകയും ചെയ്യുക.
  9. പേപ്പർ ക്രയോണുകൾ  കളറിംഗ് പുസ്തകങ്ങൾ എന്നിവയുള്ള ഒരു കളിപ്പെട്ടി നിങ്ങളുടെ കുട്ടിക്ക് നൽകുക.
  10. നിങ്ങളുടെ കുട്ടിയോടൊത്ത്  വരയ്ക്കുകയും നിറം കൊടുക്കുകയും ചെയ്യുക.
  11. താരതമ്യപ്പെടുത്തുന്ന കളികൾ കളിക്കുക, പുസ്തകങ്ങളിൽ ചുറ്റുപാടുമുള്ളതു  പോലുള്ള വസ്തുക്കൾ കണ്ടെത്താൻ നിങ്ങളുടെ കുട്ടിയോട് ആവശ്യപ്പെടുക.
  12. എണ്ണിക്കൊണ്ടുള്ള  കളികൾ കളിക്കുക ശരീരഭാഗങ്ങൾ, പടികൾ, നിങ്ങൾ ഉപയോഗിക്കുന്ന മറ്റു കാര്യങ്ങൾ എന്നിവ എണ്ണുക. അല്ലെങ്കിൽ എല്ലാ ദിവസവും കാണുന്ന വസ്തുക്കൾ എണ്ണുക.
  13. കുട്ടിയുടെ കൈ പിടിച്ചു കൊണ്ട് ഗോവണി കയറുകയും ഇറങ്ങുകയും ചെയ്യുക. കയറാനും ഇറങ്ങാനും നന്നായി പഠിച്ചു കഴിഞ്ഞാൽ ഗോവണി പിടിച്ചുകൊണ്ട് ഇറങ്ങാനും കയറാനും പ്രേരിപ്പിക്കുക.

Education