ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ.
- പ്രത്യേക ശബ്ദം ഉണ്ടാക്കുന്നു.
- ശബ്ദങ്ങളിലേക്ക് തല തിരിക്കുന്നു.
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ (പഠനം, ചിന്ത, പ്രശ്നപരിഹാരം)
- മുഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്നു.
- കണ്ണുകളാൽ കാര്യങ്ങൾ പിന്തുടരാൻ ആരംഭിക്കുന്നു.
- വിദൂരത്തുള്ള ആളുകളെ തിരിച്ചറിയുന്നു.
- വിരസത പ്രവർത്തിയിൽ കാണിക്കുന്നു.
ചലന, ശാരീരിക വികസന നാഴികക്കല്ലുകൾ.
- തല ഉയർത്തിപ്പിടിച്ച് കമിഴ്ന്നു കിടന്ന് മുകളിലേക്ക് തള്ളാൻ തുടങ്ങും.
- കൈയും കാലും സുഗമമായി ചലിപ്പിക്കുന്നു.
കുഞ്ഞിൻറെ വികസനത്തിന് എങ്ങനെ സഹായിക്കാനാകും .
- ശാന്തമാകാൻ നിങ്ങളുടെ കുഞ്ഞിനെ സഹായിക്കുക അവൾ വിരലുകൾ കുടിക്കുന്നതിൽ കുഴപ്പമില്ല
- രാത്രി പകൽ കൂടുതൽ ഉറങ്ങുന്നത് പോലുള്ള ദിനചര്യ ശീലിക്കുകയും ഒരു ചിട്ട രൂപപ്പെടുത്തുവാനും കുഞ്ഞിനെ സഹായിക്കാൻ ആരംഭിക്കുക.
- നിങ്ങളുടെ കുഞ്ഞിന് ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കുന്നത് നിങ്ങളിൽ കൂടുതൽ ആത്മവിശ്വാസവും സന്തോഷവും ഉണ്ടാക്കുന്നു.
- നിങ്ങൾ കുഞ്ഞ് ശബ്ദം ഉണ്ടാക്കുമ്പോൾ ആവേശഭരിതനായി കാണിക്കുക.
- നിങ്ങളുടെ കുഞ്ഞിന് ശബ്ദം അനുകരിക്കുക മാത്രമല്ല വ്യക്തമായ ഭാഷയും ഉപയോഗിക്കുക
- നിങ്ങളുടെ കുഞ്ഞിന്റെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള നിലവിളികളിൽ ശ്രദ്ധ ചെലുത്തുക അതുവഴി എന്തിനാണ് കരയുന്നത് എന്ന് അറിയാൻ നിങ്ങൾ പ്രാപ്തരാകുന്നു.
- നിങ്ങളുടെ കുഞ്ഞിനോട് സംസാരിക്കുക വായിക്കുക ഒളിച്ചു കളിക്കുക, കുഞ്ഞിനെ ഒളിച്ചേ കണ്ടേ പോലുള്ള കളികൾ കളിക്കുവാൻ സഹായിക്കുക.
- നിങ്ങളുടെ കുഞ്ഞിന്റെ തൊട്ടിലിൽ സുരക്ഷിതമായ കണ്ണാടി സ്ഥാപിക്കുക അതുവഴി അവർക്ക് സ്വയം നോക്കാനാകും.
- നിങ്ങളുടെ കുഞ്ഞിനൊപ്പം ചിത്രങ്ങൾ നോക്കുക അവയെ കുറിച്ച് സംസാരിക്കുക
- നിങ്ങളുടെ കുഞ്ഞ് ഉണരുമ്പോൾ അവനെ കമിഴ്ത്തിക്കിടത്തി കളിപ്പാട്ടങ്ങൾ അവൻറെ അടുത്ത് വയ്ക്കുക.
- കണ്ണിന്റെ ഉയരത്തിൽ വച്ച്കളിപ്പാട്ടത്തിലേക്ക് തലയുയർത്തി നോക്കാൻ പ്രേരിപ്പിക്കുക.
- നിങ്ങളുടെ കുഞ്ഞിനോട് സംസാരിക്കുക,പാടുക.