രണ്ടു വയസ്സ്

സാമൂഹികവൈകാരിക നാഴികകല്ലുകൾ

  1. മറ്റുള്ളവരെ പ്രത്യേകിച്ച് മുതിർന്നവരെ അനുകരിക്കുന്നു
  2. മറ്റുള്ളവരോടൊത്തിരിക്കുമ്പോൾ ആവേശഭരിതനായി തീരുന്നു
  3. കൂടുതൽ സ്വാതന്ത്ര്യം കാണിക്കുന്നു.
  4. ധിക്കാരപരമായ പെരുമാറ്റം കാണിക്കുന്നു, ചെയ്യരുതെന്ന് അവരോട് പറഞ്ഞിട്ടുള്ളത് ചെയ്യുന്നു.
  5. മറ്റുള്ളവർക്കൊപ്പം കളിക്കുന്നു. മറ്റുള്ളവരെ കളിക്കുവാൻ കൂട്ടുന്നു.

ഭാഷ ആശയവിനിമയ നാഴികക്കല്ലുകൾ

  1. ഒരു വസ്തുവിനെ പേര് പറയുമ്പോൾ അത് ചൂണ്ടിക്കാണിക്കുന്നു.
  2. പരിചിതമായ ആളുകളുടെ പേരുകൾ, ശരീരാവയവങ്ങൾ എന്നിവ അറിയാം.
  3. രണ്ടു മുതൽ നാലു വാക്കുകൾ ഉള്ള വാചകങ്ങൾ പറയുന്നു .
  4. സംഭാഷണത്തിൽ കേട്ട വാക്കുകൾ ആവർത്തിക്കുന്നു.
  5. ലളിതമായ നിർദേശങ്ങൾ പാലിക്കുന്നു.
  6. ഒരു പുസ്തകത്തിലെ കാര്യങ്ങളിലേക്ക്  (ചിത്രം തുടങ്ങിയവ )വിരൽ ചൂണ്ടുന്നു.

കോഗ്നിറ്റീവ് നാഴികക്കല്ലുകൾ (പഠനം, ചിന്ത, പ്രശ്നപരിഹാരം)

  1. രണ്ടോ മൂന്നോ തലത്തിൽ ഒളിപ്പിച്ച് വച്ചാൽ പോലും കാര്യങ്ങൾ കണ്ടെത്തുന്നു.
  2. രൂപങ്ങളും വർണ്ണങ്ങളും വേർതിരിക്കുവാൻ ആരംഭിക്കുന്നു.
  3. പരിചിതമായ പുസ്തകങ്ങളിൽ വാക്കുകളും പാട്ടുകളും പൂർത്തിയാക്കുന്നു.
  4. ലളിതമായ അഭിനയിച്ചുള്ള കളികൾ  കളിക്കുന്നു.
  5. നാലോ അതിലധികമോ ബ്ലോക്കുകളുടെ ടവറുകൾ നിർമ്മിക്കുന്നു
  6. ഒരു കൈ മറ്റേതിനേക്കാൾ കൂടുതൽ ഉപയോഗിക്കുന്നു.
  7. രണ്ടു ഘട്ടങ്ങളായി ഉള്ള നിർദ്ദേശങ്ങൾ പാലിക്കുന്നു. ഉദാഹരണമായി നിൻറെ ഷൂസ് എടുത്ത് പെട്ടിയിൽ ഇടുക തുടങ്ങി.
  8. ഒരു ചിത്ര പുസ്തകത്തിലെ ഇനങ്ങളുടെ പേരുകൾ  ഉദാഹരണമായി പൂച്ച, പക്ഷി, നായ എന്നിവ
  9. പോലുള്ളവ പറയുന്നു.

ചലന, ശാരീരിക വികസന നാഴികക്കല്ലുകൾ.

a. കാൽവിരലുകളിൽ നിൽക്കുന്നു.

b. ഒരു പന്ത് കാലുകൊണ്ട് തട്ടുന്നു, ഓടുവാൻ തുടങ്ങുന്നു.

c. മുകളിലേക്കും താഴേക്കും പടികളിൽ പിടിച്ചു നടക്കുന്നു

d. സഹായമില്ലാതെ ഫർണിച്ചറിന്റെ  മുകളിലേക്കും താഴേക്കും കയറുന്നു.

e. പന്ത് തലയ്ക്കുമുകളിലൂടെ എറിയുന്നു.

f. നേർ രേഖകളും വട്ടവും ഉണ്ടാക്കുന്നു അല്ലെങ്കിൽ പകർത്തുന്നു. 

എങ്ങനെ സഹായിക്കാനാകും

a. അടിച്ചുവാരുക, ലളിതമായ ഭക്ഷണം പാചകം ചെയ്യുക പോലുള്ള ഉള്ള  ജോലികളിൽ  സഹായിക്കാൻ പ്രേരിപ്പിക്കുക; സഹായിച്ചതിന് നിങ്ങളുടെ കുട്ടിയെ പ്രകീർത്തിക്കുക.

b. ഈ പ്രായത്തിൽ കുട്ടികൾ എപ്പോഴും പരസ്പരം കളിക്കുന്നില്ല പകരം മരം മറ്റുള്ളവർ കളിക്കുന്നത് അടുത്തുനിന്ന് നോക്കുന്നു. അതിനാൽ കുട്ടികൾക്ക് കളിക്കാൻ ധാരാളം കളിപ്പാട്ടങ്ങൾ നൽകുക.അവർ കളിക്കുന്നത് അടുത്തുനിന്നു കാണുകയും തമ്മിൽ തല്ലു കൂടുമ്പോൾ മാത്രം ഇടപെടുകയും ചെയ്യുക.

c. നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ നിങ്ങളുടെ കുട്ടിക്ക് ശ്രദ്ധയും പ്രോത്സാഹനവും നൽകുക.ധിക്കരപരമയ പെരുമാറ്റത്തിന് ശിക്ഷിക്കുന്നതിനേക്കൾ നല്ല പെരുമാറ്റത്തെ കൂടുതൽ സമയം പ്രശംസിക്കുക.

d. ശരീരഭാഗങ്ങൾ, മൃഗങ്ങൾ എന്നിവ തിരിച്ചറിയാനും പറയാനും കുട്ടിയെ പഠിപ്പിക്കുക.

e. നിങ്ങളുടെ കുട്ടി വാക്കുകൾ തെറ്റായി പറയുമ്പോൾ അവനെ തിരുത്താൻ ശ്രമിക്കാതെ മറിച്ച് ശരിയായ രീതിയിൽ ആ വാചകം പറയുക

Education