- സാമൂഹ്യവും,വൈകാരികവുമായ നാഴികക്കല്ലുകൾ
- വസ്തുക്കൾ മറ്റുള്ളവർക്ക് കളിയായി കൈമാറാൻ ഇഷ്ടപ്പെടുന്നു.
- വാശിപിടിക്കുന്നു
- അപരിചിതരെ ഭയപ്പെടുന്നു.
- പരിചിതരായ ആളുകളോട് സ്നേഹം കാണിക്കുന്നു.
- ഒരു പാവയെ ഭക്ഷണം കഴിപ്പിക്കൽ പോലുള്ള കളികൾ കളിക്കുന്നു .
- പുതിയതായി പരിചരണം നൽകുന്നവരോടും പുതിയ സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നു.
- രസകരമായ എന്തെങ്കിലും മറ്റുള്ളവരെ ചൂണ്ടിക്കാണിക്കുന്നു.
- മാതാപിതാക്കളുടെ സാമീപ്യത്തിൽ പുതിയ കാര്യങ്ങൾ തനിച്ച് പര്യവേഷണം ചെയ്യുന്നു.
ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ
a. നിരവധി ഒറ്റവാക്കുകൾ പറയുന്നു
b. ഇല്ല എന്ന് തല കുലുക്കുകയും പറയുകയും ചെയ്യുന്നു
c. അവനു വേണ്ടത് ചൂണ്ടിക്കാണിക്കുന്നു.
കോഗ്നിറ്റീവ് നാഴികകല്ലുകൾ (പഠനം ചിന്ത പ്രശ്നപരിഹാരം)
a. സാധാരണ കാര്യങ്ങൾ എന്താണെന്ന് അറിയാം ഉദാഹരണത്തിന് ടെലിഫോൺ, ബ്രഷ്, സ്പൂൺ മുതലായവ
b. ഒരു ശരീരഭാഗം ചൂണ്ടിക്കാണിക്കുന്നു.
c. ഒരു പാവയോട് താല്പര്യം കാണിക്കുന്നു അതിനെ ഭക്ഷണം കഴിപ്പിക്കുന്നു.
d. മറ്റുള്ളവരുടെ ശ്രദ്ധ നേടുന്നതിനു ശ്രമിക്കുന്നു
e. സ്വന്തമായി കുത്തി കുറിക്കുന്നു.
f. ഒറ്റ ആജ്ഞ അനുസരിക്കുന്നു ഒന്നു പോയി നിങ്ങൾ ഇരിക്കുവാൻ പറയുമ്പോൾ ഇരിക്കും
ചലന ശാരീരിക വികസന നാഴികക്കല്ലുകൾ
a. ഒറ്റയ്ക്ക് നടക്കുന്നു
b. പടികൾ കയറുകയും ഓടുകയും ചെയ്യുന്നു.
c. നടക്കുമ്പോൾ കളിപ്പാട്ടങ്ങൾ വലിക്കുന്നു.
d. സ്വയം വസ്ത്രം അഴിക്കുവാൻ സഹായിക്കും
e. ഒരു കപ്പിൽ നിന്ന് വെള്ളം കുടിക്കുന്നു.
f. ഒരു സ്പൂൺ ഉപയോഗിച്ച് കഴിക്കുന്നു.
എങ്ങനെ സഹായിക്കാനാകും
- സുരക്ഷിതവും സ്നേഹനിർഭരമായ അന്തരീക്ഷം നൽകുക. സ്ഥിരതയും പ്രവചനാത്മകവുമായ സാഹചര്യം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്.
- മോശം പെരുമാറ്റങ്ങളെ ശിക്ഷിക്കുന്നതിനെക്കാൾ നല്ല പെരുമാറ്റങ്ങളെ പ്രശംസിക്കുക.
- അവരുടെ വികാരങ്ങൾ പേരെടുത്തു പറയുക ഉദാഹരണത്തിന് നമ്മൾ ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ നിനക്ക് സന്തോഷം ഉണ്ട്.
- മറ്റൊരാളായി അഭിനയിക്കുന്ന കളി പ്രോത്സാഹിപ്പിക്കുക.
- സഹാനുഭൂതി പ്രോത്സാഹിപ്പിക്കുക ഉദാഹരണത്തിന് ദുഃഖിതനായ ഒരു കുട്ടിയെ കാണുമ്പോൾ ആ കുട്ടിയെ കെട്ടിപ്പിടിക്കാനോ, തലോടനോ അവനെ പ്രോത്സാഹിപ്പിക്കുക.
- പുസ്തകങ്ങൾ വായിക്കുകയും ലളിതമായ വാക്ക് ഉപയോഗിച്ച് സംസാരിക്കുകയും ചെയ്യുക.
- നിങ്ങളുടെ കുട്ടിയുടെ വാക്കുകൾ അനുകരിക്കുക.
- വികാരങ്ങളെ വിവരിക്കുന്ന വാക്കുകൾ ഉപയോഗിക്കുക.
- ലളിതവും വ്യക്തവുമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുക.
- ലളിതമായ ചോദ്യങ്ങൾ ചോദിക്കുക.
- പുതപ്പുകൾക്കും തലയിണകൾക്കും കീഴിൽ കാര്യങ്ങൾ മറച്ച് അവ കണ്ടെത്താൻ അവനെ പ്രോത്സാഹിപ്പിക്കുക.
- കാര്യകാരണവും,ഫലവും പ്രശ്നപരിഹാരവും,പഠിപ്പിക്കുന്ന പസിലുകൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗിച്ച് കളിക്കുക .
- പുസ്തകങ്ങളിലുള്ള ചിത്രങ്ങൾക്ക് പേര് നൽകുക .
- അഭിനയിച്ചു കളിക്കുന്ന കളിയെ പ്രോത്സാഹിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ നൽകുക ഉദാഹരണത്തിന് പാവകൾ , ഫോൺ മുതലായവ.
- നിങ്ങളുടെ കുട്ടിക്ക് നടക്കാനും ചുറ്റിക്കറങ്ങാനും സുരക്ഷിത മായ സ്ഥലങ്ങൾ നൽകുക.
- അവർക്ക് സുരക്ഷിതമായി തള്ളാനോ വലിക്കാനോ കഴിയുന്ന കളിപ്പാട്ടങ്ങൾ നൽകുക.
- അവൾക്ക് കാലുകൊണ്ട് തട്ടാനും ഉരുട്ടി കളിക്കാനും എറിയാനും പന്തുകൾ നൽകുക
- ഗ്ലാസിൽ നിന്ന് കുടിക്കാനും ഒരു സ്പൂൺ ഉപയോഗിക്കാനും അവരെ പ്രോത്സാഹിപ്പിക്കുക
- കുമിളകൾ ഉണ്ടാകുവാനും അത് ഊതി പറപ്പിക്കുവാനും പഠിപ്പിക്കുക.