5 വയസ്സ്
സാമൂഹിക വൈകാരിക നാഴികകല്ലുകൾ.
- സുഹൃത്തുക്കളെ പ്രസാദിപ്പിക്കുന്നതിൽ ആഹ്‌ളാദം കണ്ടെത്തുന്നു.
- സുഹൃത്തുക്കളെ പോലെ ആകാൻ ആഗ്രഹിക്കുന്നു.
- നിയമങ്ങളനുസരിക്കുവാനുള്ള പ്രവണത കാണിക്കുന്നു.
- പാടാനും നൃത്തം ചെയ്യാനും അഭിനയിക്കാനും ഇഷ്ടപ്പെടുന്നു.
- സ്ത്രീ പുരുഷ വ്യത്യാസം തിരിച്ചറിയുന്നു .
- എന്താണ് യഥാർത്ഥം എന്താണ് അയഥാർത്ഥം എന്ന് പറയാൻ കഴിയുന്നു.
- കൂടുതൽ സ്വാതന്ത്ര്യം കാണിക്കുന്നു ഉദാഹരണത്തിന് അടുത്ത വീട്ടിൽ പോകുന്നു (മുതിർന്നയാളുടെ മേൽ നോട്ടം എപ്പോഴും ആവശ്യമാണ്).
- ചിലപ്പോൾ കൂടുതൽ ആവശ്യപ്പെടുകയും ചിലപ്പോൾ വളരെ സഹകരണത്തോടെയും പെരുമാറുന്നു.
ഭാഷ ആശയവിനിമയ നാഴികകല്ലുകൾ
- വളരെ വ്യക്തമായി സംസാരിക്കുന്നു.
- ഒരു ലളിതമായ കഥ പൂർണ വാചകങ്ങൾ ഉപയോഗിച്ച് പറയുന്നു.
- ഭൂതകാലം സംസാരത്തിൽ ഉപയോഗിക്കുന്നു( ഉദാഹരണം മുത്തശ്ശി ഇവിടെയുണ്ടാകും )
- പേരും വിലാസവും പറയുന്നു.
കോഗ്നിറ്റീവ് നാഴികക്കല്ലുകൾ (പഠനം ചിന്ത പ്രശ്നപരിഹാരം)
- പത്തോ അതിലധികമോ കാര്യങ്ങൾ എണ്ണുന്നു .
- ആറ് ശരീരഭാഗങ്ങൾ എങ്കിലും ഉള്ള ഒരു വ്യക്തിയെ വരയ്ക്കാൻ കഴിയും.
- ഒരു ത്രികോണവും മറ്റ് ആകൃതികളും പകർത്തുന്നു.
- ചില അക്ഷരങ്ങളും അക്കങ്ങളും എഴുതുവാൻ കഴിയും.
- ദിവസേന ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളെയും കുറിച്ച് അറിയാം. ഉദാഹരണം പണവും ഭക്ഷണവും പോലെ
ചലന ശാരീരിക വികസന നാഴികക്കല്ലുകൾ
- ഒരു കാലിൽ പത്ത് സെക്കൻഡ് അല്ലെങ്കിൽ അതിൽകൂടുതലോ നിൽക്കുന്നു.
- ഒറ്റക്കാലിൽ ചാടി കളിക്കുവാനും സ്കിപ്പിങ് ചെയ്യുവാനും തലകുത്തി മറിയാനും കഴിയുന്നു.
- സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിക്കുവാൻ കഴിയുന്നു.
- സ്വന്തമായി കക്കൂസ് ഉപയോഗിക്കാൻ കഴിയും.
- ആടി കളിക്കുവാനും മരത്തിൽ കയറുവാനും കഴിയുന്നു.
എങ്ങനെ സഹായിക്കാനാകും.
- കളി കളിക്കുന്നരിതികൾ പാർക്കിലേക്കുള്ള യാത്രകൾ അല്ലെങ്കിൽ കളിക്കൂട്ടുകാർ ആരൊക്കെ സുഹൃത്തുക്കളുമായി കളിക്കാനുള്ള പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കൽ മുതലായവയിൽ നിങ്ങളുടെ കുട്ടിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുക.
- നിങ്ങളുടെ കുട്ടി സ്വയം പ്രശ്നങ്ങൾ പരിഹരിക്കുവാൻ അവസരം ഉണ്ടാക്കി കൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
- സ്വാതന്ത്ര്യം കാണിക്കുവാൻ ചിലപ്പോൾ കുട്ടി നിങ്ങളോട് തിരിച്ചു സംസാരിച്ചിരിക്കാം ഇതിന് അമിതപ്രാധാന്യം കൊടുക്കാതിരിക്കുക ഇങ്ങനെയല്ലാതെ നന്നായി സംസാരിക്കുമ്പോൾ അവരെ പ്രകീർത്തിക്കുക
- സുരക്ഷിതമായ ദർശനത്തെ കുറിച്ച് നിങ്ങളുടെ കുട്ടിയോട് സംസാരിക്കാനുള്ള നല്ല സമയമാണിത് ഡോക്ടർമാരും നഴ്സുമാരും മാതാപിതാക്കൾ ഒഴികെ സ്വകാര്യഭാഗങ്ങൾ ആരും സ്പർശിക്കരുത് എന്ന് പഠിപ്പിക്കുക. (നല്ലതും ചീത്തയും ആയ സ്പർശനങ്ങൾ എ എങ്ങനെയാണെന്ന് പറഞ്ഞു മനസ്സിലാക്കുക .
- നിങ്ങളുടെ കുട്ടിയുടെ വിലാസവും ഫോൺ നമ്പറും പഠിപ്പിക്കുക.
- നിങ്ങളുടെ കുട്ടിക്ക് കഥ വായിച്ചു കൊടുക്കുമ്പോൾ അടുത്തതായി എന്ത് സംഭവിക്കും എന്ന് പ്രവചിക്കാൻ അവനോട് ആവശ്യപ്പെടുക.
- ചിത്രങ്ങൾ കണ്ട് പറഞ്ഞു കൊണ്ട് വായിക്കാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക
- ഇന്ന് രാവിലെ ഉച്ചതിരിഞ്ഞ് വൈകുന്നേരം എന്നിങ്ങനെയുള്ള സമയ ആശയങ്ങൾ പഠിപ്പിക്കുക ഇന്നലെയും ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങിയവ പഠിപ്പിക്കാൻ ആരംഭിക്കുക.
- സമൂഹത്തിൽ നിങ്ങളുടെ കുട്ടിയുടെ താൽപര്യങ്ങൾ പരിവേഷണം ചെയ്യുക ഉദാഹരണത്തിന് നിങ്ങളുടെ കുട്ടി മൃഗങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ മൃഗശാല സന്ദർശിക്കുക പുസ്തകം ഇഷ്ടമാണെങ്കിൽ ലൈബ്രറിയിലേക്ക് പോകുക അല്ലെങ്കിൽ അറിയുവാൻ ഒരുപാട് കാണിക്കുന്നുവെങ്കിൽ ആ വിഷയങ്ങളെ കുറിച്ച് അറിയാനുള്ള ഇൻറർനെറ്റ് നോക്കി കണ്ടു പിടിക്കുക.
- ക്രയോൺ ഉകൾ പേപ്പർ പെയിൻറ് കുട്ടികളുടെ കത്രിക പേസ്റ്റ് എന്നിവ ഒരു പെട്ടി സൂക്ഷിക്കുക വ്യത്യസ്ത വസ്തുക്കൾ ഉപയോഗിച്ച് ആർട്ട് പ്രോജക്ടുകൾ വയ്ക്കാനും നിറം വയ്ക്കാനും നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
- കുട്ടി യോജിപ്പിച്ച് പൂർത്തീകരിക്കുന്ന കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുകk. ഊഞ്ഞാലാടുമ്പോൾ മുമ്പോട്ടും പിന്നോട്ടും കാലുകൾ ചവിട്ടി ആടുവാൻ പഠിപ്പിക്കുകl.
- കമ്പികളിൽ ചവിട്ടി മുകളിലോട്ട് കയറാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക.
- നിങ്ങളുടെ കുട്ടിയുമായി നടക്കുക ചക്രങ്ങളുള്ള വാഹനങ്ങൾ ഓടിക്കാൻ അവരെ സഹായിക്കുക ഒരു വിശാലമായ സ്ഥലത്ത് ഒളിപ്പിച്ചു വെച്ച വസ്തുക്കൾ കണ്ടുപിടിക്കുക