6 മാസം

സാമൂഹിക വൈകാരിക നാഴികകല്ലുകൾ

 1. പരിചിതരേയും അപരിചിതയും തിരിച്ചറിയുന്നു.
 2. മറ്റുള്ളവരുമായി കളിക്കാൻ ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് മാതാപിതാക്കൾക്കൊപ്പം.
 3. മറ്റ് ആളുകളുടെ വികാരങ്ങളോട് പ്രതികരിക്കുകയും  പലപ്പോഴും  സന്തോഷകരമായി ഇരിക്കുകയും ചെയ്യുന്നു.
 4. ഒരു കണ്ണാടിയിൽ സ്വയം നോക്കാൻ ഇഷ്ടപ്പെടുന്നു.

ഭാഷാ ആശയവിനിമയ നാഴികകല്ലുകൾ.

 1. ശബ്ദിച്ചു കൊണ്ട് ശബ്ദങ്ങളോട് പ്രതികരിക്കുന്നു.
 2. ഉദാഹരണത്തിന് സ്വരാക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ശബ്ദമുണ്ടാക്കുന്നു. ശബ്ദിക്കുന്നതിന് രക്ഷിതാക്കളുടെ ഊഴം കാത്തു നിൽക്കുന്നു 
 3. സ്വന്തം പേരിനോട് പ്രതികരിക്കുന്നു
 4. സന്തോഷവും അതിർത്തിയും കാണിക്കുന്നതിന് ശബ്ദമുണ്ടാക്കുന്നു.
 5. വ്യഞ്ജനാക്ഷരങ്ങൾ പറയാൻ ആരംഭിക്കുന്നു ഉദാഹരണത്തിന് മാ, ബാ തുടങ്ങിയ അക്ഷരങ്ങൾ.

കോഗ്നിറ്റീവ് നാഴികക്കല്ലുകൾ പഠനം ചിന്ത പ്രശ്നപരിഹാരം

 1. സമീപത്തുള്ള കാര്യങ്ങൾ നോക്കുന്നു.
 2. കാര്യങ്ങളെക്കുറിച്ചുള്ള ജിജ്ഞാസ കാണിക്കുന്നു. ഉദാഹരണമായി കയ്യെത്തും ദൂരത്ത് അല്ലാത്ത വസ്തുക്കളെ ഏന്തി എടുക്കാൻ ശ്രമിക്കുന്നു.
 3. വസ്തുക്കൾ വായിലേക്ക് കൊണ്ടുവരുന്നു.
 4. ഒരു കയ്യിൽ നിന്ന് മറ്റേ കയ്യിലേക്ക് വസ്തുക്കൾ കൈമാറു ന്നു.

ചലന ശാരീരിക വികസന നാഴികക്കല്ലുകൾ.

 1. രണ്ട് ദിശകളിലേക്കും ഉരുളുന്നു. മുന്നിൽനിന്ന് പിന്നിലേക്ക്
 2. നിൽക്കുമ്പോൾ ഭാരം കാലുകളിൽ കേന്ദ്രീകരിക്കുകയും മുകളിലോട്ട് ചാടുകയും ചെയ്യുന്നു.
 3. പിടിക്കാതെ ഇരിക്കുന്നു.
 4. മുമ്പോട്ടും പിന്നോട്ടും ആടി കളിക്കുന്നു.

എങ്ങനെ സഹായിക്കാനാകും.

 1. എല്ലാ ദിവസവും നിങ്ങളുടെ കുഞ്ഞിനൊപ്പം തറയിലിരുന്ന് കളിക്കുക.
 2. നിങ്ങളുടെ കുഞ്ഞിൻറെ മാനസികാവസ്ഥ വായിക്കുവാൻ  പഠിക്കുക അവൻ സന്തുഷ്ടനാണ് എങ്കിൽ നിങ്ങൾ ചെയ്യുന്നത് തുടരുക. അവൻ അസ്വസ്ഥൻ ആണെങ്കിൽ ഒരു ഇടവേള എടുത്ത നിങ്ങളുടെ കുഞ്ഞിനെ ആശ്വസിപ്പിക്കുക
 3. നിങ്ങളുടെ കുട്ടി അസ്വസ്ഥമാകുമ്പോൾ സ്വയം എങ്ങനെ ആശ്വസിപ്പിക്കും എന്ന് കാണിക്കുക        (അവൾ കയ്യോ വിരലുകൾ കുടിച്ചുകൊണ്ട്)
 4. അവൻ പുഞ്ചിരിക്കുമ്പോൾ നിങ്ങളും പുഞ്ചിരിക്കുക അവൻ ശബ്ദം ഉണ്ടാകുമ്പോൾ അത് അനുകരിക്കുക 
 5. നിങ്ങളുടെ കുട്ടിയുടെ ശബ്ദം ആവർത്തിക്കുകയും ആ ശബ്ദങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്കുകൾ പറയുകയും ചെയ്യുക ഉദാഹരണത്തിന് നിങ്ങളുടെ കുട്ടി ക’ എന്നുപറഞ്ഞാൽ ‘കാക്ക’ എന്ന് പറയുക.
 6. എല്ലാ ദിവസവും നിങ്ങളുടെ കുട്ടിക്ക് പുസ്തകങ്ങൾ വായിച്ചു കൊടുക്കുക അവൾ വായക്കുമ്പോൾ അവളെ പ്രോത്സാഹിപ്പിക്കുക.
 7. നിങ്ങളുടെ കുഞ്ഞ് എന്തെങ്കിലും നോക്കുമ്പോൾ അത് ചൂണ്ടിക്കാണിച്ച് അതിനെ കുറിച്ച് സംസാരിക്കുക.
 8. അവൻ കളിപ്പാട്ടം തറയിൽ ഇടുമ്പോൾ അത് എടുത്തു തിരികെ നൽകുക ഈ കളി കാരണവും ഫലവും  പഠിക്കാൻ അവനെ സഹായിക്കുന്നു.
 9. നിങ്ങളുടെ കുഞ്ഞിന് വർണ്ണാഭമായ ചിത്ര പുസ്തകങ്ങൾ വായിച്ചു കൊടുക്കുക.
 10. നിങ്ങളുടെ കുഞ്ഞിനെ പുതിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അതിൻറെ പേര് പറയുക.
 11. നിങ്ങളുടെ കുഞ്ഞിനെ ശോഭയുള്ള ചിത്രങ്ങൾ ഒരു മാസികയിൽ കാണിച്ച് പേര് പറയുക.
 12. നിങ്ങളുടെ കുഞ്ഞിനെ കമഴ്ത്തിയോ,മലർത്തിയോ കിടത്തുക കളിപ്പാട്ടങ്ങൾ എത്തിപ്പിടിക്കുവാൻ പ്രേരിപ്പിക്കുക
Education