ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദ്ദേശങ്ങൾ ഓർമ്മിക്കാനും ആസൂത്രണം ചെയ്യാനും ഒന്നിലധികം ജോലികൾ വിജയകരമായിപൂർത്തിയാക്കാനും നമ്മെ പ്രാപ്തരാക്കുന്ന മാനസിക പ്രക്രിയകളാണ് കാര്യനിർവ്വാഹക പ്രവർത്തനവും സ്വയം നിയന്ത്രണവും.(executive function and self regulation ) തിരക്കേറിയ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റം, പല റൺവേകളിൽ പല വിമാനങ്ങളുടേയും വരവും പുറപ്പെടലും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതുപാലെ, ശ്രദ്ധപതറിപ്പോയാൽ തിരിച്ചറിയുന്നതിനും ജോലികൾക്ക് മുൻഗണന നൽകുന്നതിനും ലക്ഷ്യങ്ങൾ നേടുന്നതിനും ആവശ്യങ്ങളെ നിയന്ത്രിക്കുന്നതിനും തലച്ചാറിന് ഈ വൈദഗ്ധ്യം ആവശ്യമാണ്. കാര്യനിർവ്വാഹക പ്രവർത്തനവും സ്വയം നിയന്ത്രണവും വികസിപ്പിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുമ്പാൾ, വ്യക്തികൾക്കും സമൂഹത്തിനും ദീർഘകാല ഗുണം ലഭിക്കുന്നു.ഈ കഴിവുകൾ പഠനത്തിനും വികാസത്തിനും നിർണായകമാണ്. ഇത് പാസിറ്റീവ് സ്വഭാവം സാധ്യമാക്കുന്നു, നമുക്കും കുടുംബത്തിനും ആരാഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായകമാവുന്നു.കുട്ടികൾ ജനിക്കുന്നത്ഈ കഴിവുകളോടെയല്ല. പക്ഷെ ഇത് വികസിപ്പിക്കുവാനുള്ള ശേഷിയുമായാണ് അവർ ജനിക്കുന്നത്. മുതിർന്നവരുമായുള്ള അവരുടെ ബന്ധങ്ങളിൽ നിന്നും ചുറ്റുപാടുമുഉള്ള സാഹചര്യങ്ങളിൽ നിന്നും കുട്ടികൾക്ക് ആവശ്യമായത് ലഭിക്കുന്നില്ല എങ്കിൽ അല്ലെങ്കിൽ പ്രതികൂലമായ സാഹചര്യത്തിലാണ്അവർ വളരുന്നതെങ്കിൽ അവരുടെ നൈപുണ്യ വികസനത്തിൽ ഗുരുതരമായ കാലതാമസം അല്ലെങ്കിൽ
വൈകല്യം അനുഭവപ്പെടുന്നു .അവഗണന, ദുരുപയാഗം അല്ലെങ്കിൽ അക്രമം എന്നിവമൂലമുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങൾ കുട്ടികളുടെ ഈ തലത്തിലുള്ള വളർച്ചയെ ബാധിച്ചേക്കാം, ഇത് മസ്തിഷ്ക വാസ്തുവിദ്യയെ (Brain architecture) തടസ്സപ്പെടുത്തുകയും കാര്യനിർവ്വാഹക പ്രവർത്തനത്തിന്റെ വികാസത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
ബാല്യകാലം
തടസ്സങ്ങളുടെ നിയന്ത്രണവും(inhibitory control ) പ്രവർത്തനമെമ്മറിയും(working memory ) അടിസ്ഥാന കാര്യനിർവ്വാഹക പ്രവർത്തനം (executive function)ആയി വർത്തിക്കുന്നു.പ്രശ്നം പരിഹരിക്കൽ പോലുള്ള സങ്കീർണമായ കാര്യനിർവ്വാഹക പ്രവർത്തനങ്ങൾക്ക് ഇത് സഹായിക്കുന്നു. 7 മുതൽ 12 മാസം വരെപ്രായമുള്ള ശിശുക്കളിൽ പ്രാരംഭ ലക്ഷണങ്ങൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഇൻഹിബിറ്ററി നിയന്ത്രണവും പ്രവർത്തന മെമ്മറിയും ആദ്യത്തെ കാര്യനിർവ്വാഹക പ്രവർത്തനങ്ങളാണെന്ന് വ്യക്തമാകുന്നു. പ്രീ സ്കൂൾ വർഷങ്ങളിൽ, കുട്ടികൾ സാധാരണയായി 3 മുതൽ 5 വയസ്സുവരെയുള്ള, ഇൻഹിബിഷൻ, പ്രവർത്തനമെമ്മറി ദൗത്യങ്ങളിൽ ഒരു കുതിപ്പ് പ്രദർശിപ്പിക്കുന്നു. ഈ സമയത്ത്,ബുദ്ധിയുടെ വഴക്കം, ലക്ഷ്യവുമായി ബന്ധപ്പെട്ട പെരുമാറ്റം, ആസൂത്രണം എന്നിവ വികസിക്കാൻ തുടങ്ങുന്നു. എന്നിരുന്നാലും, പ്രീസ്കൂൾ കുട്ടികൾക്ക് പൂർണ്ണവളർച്ചപ്രാപിച്ച കാര്യനിർവ്വാഹക ശേഷികൾ ഇല്ല. അതുകൊണ്ട് ഉയർന്നുവരുന്ന കഴിവുകളുമായി ബന്ധപ്പെട്ട പിശകുകൾ പറ്റുന്നത് സ്വാഭാവികമാണ്. ഇത് പലപ്പാഴും കഴിവുകളുടെ അഭാവം കൊണ്ടല്ല, മറിച്ച്, പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക തന്ത്രങ്ങൾ എപ്പാൾ ഉപയാഗിക്കണമെന്ന്അ റിയുന്നതിനുള്ള അവബാധം അവർക്കില്ലാത്തത് കൊണ്ടാണ്.
കൗമാരപൂർവ്വ കാലം
കാര്യനിർവ്വാഹക പ്രവർത്തനങ്ങളിൽ ഒരു കുതിപ്പ് തുട ർന്നും കാണിക്കുന്ന കൗമാരത്തിനു മുൻപ് ഈ വികാസം ഒരു രേഖീയ രീതിയിൽ (Linear) സംഭവിക്കണമെന്നില്ല, കൂടാതെ, പ്രത്യേക വ്യവഹാരങ്ങളിൽ പ്രാഥമികമായ പക്വതയും ഉണ്ടാകുന്നു. കൗമാരപ്രായത്തിന്മുമ്പുള്ള കുട്ടികൾ കാര്യനിർവ്വാഹക പ്രവർത്തനങ്ങളിൽ ചില വളർച്ചകുതിപ്പുകൾ പ്രദർശിപ്പിക്കുന്നു. ഈ സമയത്ത്, കുട്ടികൾ വാച്യമായ പ്രവർത്തന മെമ്മറിയിൽ വലിയ അഭിവൃദ്ധി പ്രകടിപ്പിക്കുന്നു; ലക്ഷ്യത്തിലേക്ക് നയിക്കുന്ന പെരുമാറ്റവും (ഏകദേശം 12 വയസ്സ് പ്രായത്തിൽ ഒരു കുതിപ്പ്പ്രതീക്ഷിക്കാം); പ്രതികരണ വൈമുഖ്യവും (response inhibition ) തെരെഞ്ഞെടുക്കുന്ന ശ്രദ്ധയും(selective attention ); ഒപ്പം തന്ത്രപരമായ ആസൂത്രണവും (strategic planning) സംഘടനാ വൈദഗ്ധ്യവും(organizational skills) എന്നിവ സവിശേതയായിരിക്കും. കൂടുതലായി, 8-നും 10-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ, പ്രത്യേകിച്ചും ബുദ്ധിയുടെ വഴക്കം മുതിർന്നവരുടെ നിലയുമായി പൊരുത്തപ്പെടാൻ തുടങ്ങുന്നു.എന്നിരുന്നാലും, ശൈശവ വികാസത്തിലെ ക്രമമായ രൂപം പോലെ, കൗമാരപൂർവകാലത്ത് എക്സിക്യൂട്ടീവ് പ്രവർത്തനം പരിമിതമാണ് കാരണം,അവർ വളർന്നുകൊണ്ടിരിക്കുന്ന വൈമുഖ്യ നിയന്ത്രണ ശ്രമങ്ങളുടെ ഫലമായി വിവധ സന്ദർഭങ്ങളിൽ ഈ എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ വിശ്വസനീയമായി പ്രയാഗിക്കുന്നില്ല എന്നത് കൊണ്ടാണ്.
കൗമാരകാലം
വൈമുഖ്യ നിയന്ത്രണം തുടങ്ങിയ പല എക്സിക്യൂട്ടീവ് പ്രവർത്തനങ്ങളും ശൈശവത്തിൽ, ആരംഭിക്കുന്നു എങ്കിലും, വ്യത്യസ്ത മസ്തിഷ്ക സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സംയോജിപ്പിക്കപ്പെടുന്നത്കൗമാരപ്രായത്തിൽ ആണ്. യുവാക്കൾ, വൈമുഖ്യ നിയന്ത്രണം പോലുള്ള എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായും, ഫലപ്രദമായും ഉപയാഗിക്കുകയും ഈ കാലയളവിൽ ഉടനീളം പുരോഗതി ഉണ്ടാകുകയും ചെയ്യുന്നു. ശൈശവത്തിൽ വൈമുഖ്യ നിയന്ത്രണം ഉടലെടുക്കുകയും, കാലക്രമേണ മെച്ചപ്പെടുകയും ചെയ്യുന്നതുപാലെ, ആസൂത്രണവും ലക്ഷ്യവുമായി ബന്ധപ്പെട്ട പെരുമാറ്റവും കൗമാരത്തിൽ തുടരുന്ന വളർച്ച ഒരു ദീർഘകാലത്തേക്ക് നിലനിൽക്കുന്നു. അതു പോലെ 15 വയസ്സിൽ കുതിച്ചുചാട്ടം ഉണ്ടാകുന്ന ശ്രദ്ധകേന്ദ്രീകരിക്കുവാനുള്ള കഴിവ്, പ്രവർത്തന മെമ്മറി, തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ വികാസം പ്രാപിക്കുന്നു.
മുതിർന്നവർ
പ്രായപൂർത്തിയാകുമ്പാൾ തലച്ചാറിൽ സംഭവിക്കുന്ന പ്രധാന മാറ്റം തലച്ചാറിലെ ഒരു പ്രത്യേക ഭാഗത്തിന്റെ വളർച്ചയാണ് (myelination of neurons in prefrontal cortex) . 20-29 വയസ്സിൽ, എക്സിക്യൂട്ടീവ് പ്രവർത്തന വൈദഗ്ധ്യങ്ങൾ അവരയുടെ ഏറ്റവും ഉയർന്ന തലത്തിൽ എത്തുന്നതിനാൽ ഈ പ്രായത്തിലുള്ള ആളുകൾക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ മാനസിക ജോലികളിൽ പങ്കെടുക്കാൻ കഴിയുന്നു . ഈ കഴിവുകൾ പിന്നീട് കുറയുവാൻ തുടങ്ങുന്നു. പ്രവർത്തന മെമ്മറിയും സ്ഥലകാലവ്യാപ്തി(spatial span) തുടങ്ങിയ മേഖലകളിലാണ് ഇത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. എന്നിരുന്നാലും, ബുദ്ധിയുടെ വഴക്കം (cognitive flexibility ) ആണ് ഏറ്റവും കൂടുതൽക്കാലം നിലനിൽക്കുന്നത്. സാധാരണ നിലയിൽ പ്രവർത്തിക്കുന്ന പ്രായപൂർത്തിയായവരിൽ 70 വയസ്സ് വരെ ഇത് കുറയാൻ തുടങ്ങാറില്ല.
പ്രായമായവരിൽ പ്രവർത്തിക്കുവാനുള്ള കഴിവ് കുറയുന്നതിന്റെ ആദ്യ ലക്ഷണം എക്സിക്യൂട്ടീവ്പ്ര വർത്തനശേഷിയിൽ വരുന്ന കുറവാണ്.