അപേക്ഷയും ആജ്ഞാപിക്കലും (ഒരു വയസ്സു മുതൽ ആറു വയസ്സുവരെ)
കുട്ടികളോട് ഇടപഴകുമ്പോൾ ഇവ രണ്ടും പ്രാധാന്യമർഹിക്കുന്നു.
നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ, സുരക്ഷയെ ബാധിക്കുന്ന
കാര്യങ്ങൾ മുതലായവ വരുമ്പോൾ കുട്ടികളോട് ആജ്ഞാപിക്കണം.
ആജ്ഞ കൂടുമ്പോൾ കുട്ടിക്ക് രക്ഷിതാവിനോട് എതിർപ്പിനുള്ള
പ്രവണത കൂടി വരുന്നു. അപേക്ഷിക്കുമ്പോൾ കുട്ടിക്ക്
തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയാണ്. പോയി എടുത്തു കൊണ്ടു
വാടാ എന്ന് പറയുന്നതും ഒന്നു പോയി എടുത്തു കൊണ്ടു വരുമോ
എന്ന് ചോദിക്കുന്നതും തമ്മിലുള്ള അന്തരം ഒന്ന് ആലോചിച്ചു നോക്കൂ.
രക്ഷിതാക്കൾ കുട്ടികളുടെ കഴിയുന്നത്ര അപേക്ഷിക്കുകയും,
അത്യാവശ്യഘട്ടങ്ങളിൽ ആജ്ഞാപിക്കുകയും ചെയ്യുന്നതാണ് നല്ലത്.
ആജ്ഞാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ശ്രദ്ധ ഉറപ്പുവരുത്തുക
a. കുട്ടിയുടെ അടുത്ത്- 2 മീറ്ററിനുള്ളിൽ- നിൽക്കുക.
b. കുട്ടിയുടെ കണ്ണിന്റെ ലെവലിൽ താഴ്ന്നു നിന്ന് സംസാരിക്കുക
c. കുട്ടിയുടെ പേര് വിളിച്ചുകൊണ്ട് സംസാരിക്കുക
d. ശാന്തമായി മൃദുവായി പറയുക
e. പറഞ്ഞ കാര്യങ്ങളിൽ ആവർത്തിക്കാൻ അവളോട് പറയുക
- ലളിതമായ ഭാഷ ഉപയോഗിക്കുക
- ഒന്നിൽ കൂടുതൽ ആജ്ഞകൾ ഒരു സമയത്ത് നൽക്കരുത്
- ശുഭാപ്തി വിശ്വാസത്തോടെ പറയുക
കാലുകൾ കസേരയിൽ കയറ്റിവെച്ച് ഇരിക്കരുത് എന്നതിനുപകരം
കാലുകൾ താഴേക്ക് തൂക്കിയിട്ട ഇരിക്കൂ എന്ന് പറയാം. - ആജ്ഞാപിക്കുന്ന സമയത്തും തിരഞ്ഞെടുക്കാനുള്ള അവസരം
കൊടുക്കാം. വസ്ത്രം ധരിക്കുവാനുള്ള സമയമായി കറുപ്പ് വേണോ,
വെളുപ്പ് വേണോ എന്ന് ചോദിക്കാം. - ആവർത്തിക്കാൻ തയ്യാറായിരിക്കുക. കുട്ടികൾക്ക് ഒരേ സമയം
ഒന്നിൽ കൂടുതൽ തവണ പറഞ്ഞാൽ മാത്രമെ ചിലപ്പോൾ
ഓർത്തിരിക്കുകയുള്ളൂ. - നിങ്ങളുടെ കുട്ടി സ്കൂളിൽ പോകാൻ വൈകിയതു കൊണ്ട്
അധ്യാപകൻ വഴക്ക് പറയുന്നുണ്ടെങ്കിൽ അവനത് അനുഭവിക്കട്ടെ.
കുട്ടിയുടെ സഹകരണം ഉറപ്പു വരുത്താനുള്ള വഴികൾ:
- ഇത്തരം സന്ദർഭങ്ങളിൽ ഒരേ വാക്കുകൾ തന്നെ ഉപയോഗിക്കുക.
“ഞാൻ പറയുന്നത് കേൾക്കൂ”, “ഇപ്പോൾ ചെയ്യേണ്ടത്
എന്താണെന്നുവെച്ചാൽ” തുടങ്ങിയ വാക്കുകൾ ആജ്ഞാപിക്കുവാനും,
“ദയവായി” മുതലായ വാക്കുകൾ അപേക്ഷിക്കുന്നതിനും
ഉപയോഗിക്കാം. - കുട്ടി സഹകരിക്കുമ്പോൾ പ്രശംസിക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. - ദിനചര്യകൾ ഉണ്ടാക്കുകയും അതിലൂടെ കടന്നു പോകാൻ കുട്ടികളെ
പരിശീലിപ്പിക്കുകയും ചെയ്യുക. - കളിയുടെ രൂപത്തിൽ കാര്യങ്ങൾ ചെയ്യിക്കുക, ഭക്ഷണം
കഴിപ്പിക്കുക.