Inhibitory control (ഇഷ്ടമുള്ള കാര്യങ്ങളിലുള്ള നിയന്ത്രണം)
മധുരം കാണുമ്പോൾ കഴിക്കണമെന്നു തോന്നുന്ന കുട്ടിയുടെ സ്വാഭാവിക
പെരുമാറ്റത്തെ വിജയകരമായി പ്രതിരോധിക്കുവാനുള്ള അവന്റെ
കഴിവാണ് ഇൻഹിബിറ്ററി കൺട്രോൾ . ഇൻഹിബിറ്ററി
നിയന്ത്രണത്തിന്റെ അഭാവം കാരണമാണ് കൗമാരപ്രായക്കാർ
മയക്കുമരുന്നിനോടും മറ്റും ആകർഷിക്കപ്പെടുന്നത്.
ഇൻഹിബിറ്ററി നിയന്ത്രണം ഒരു ബുദ്ധിപരമായ പ്രക്രിയയും, കൂടുതൽ
കൃത്യമായി ഒരു കാര്യനിർവ്വാഹക പ്രവർത്തനവും (executive function) – (ഒരു
വ്യക്തിക്ക് അവരുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് അനുയോജ്യമായ
പെരുമാറ്റം) ആകുന്നു.
ഇൻഹിബിറ്ററി നിയന്ത്രണം ആദ്യകാല ബുദ്ധി വികാസത്തിൽ ഒരു
പ്രധാന പങ്ക് വഹിക്കുന്നു; അതേസമയം, പ്രീ-സ്കൂൾ വിദ്യാർത്ഥികളുടെ
സ്കൂൾ സന്നദ്ധതയും, ഗണിതത്തിലും, വായനയിലും ഉള്ള ഭാവിയിലെ
മികവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ശൈശവത്തിൽ, പ്രത്യേകിച്ച് 3-6
വയസ്സിനിടയിൽ, ഇൻഹിബിറ്ററി നിയന്ത്രണം പെട്ടെന്ന് വികസിക്കുന്നു.
പരിശീലനം നൽകേണ്ട വൈദഗ്ധ്യങ്ങൾ
- പുതിയ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ജിജ്ഞാസയും ഉത്സാഹവും
പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് - ഉചിതമായ സമയത്ത് ചലനമോ സംസാരമോ തടയുക
- എടുത്തുചാട്ടം തടയാനും നിർദ്ദേശങ്ങൾ പാലിക്കാനും കഴിയുക
- ഒരു പ്രതികരണം ആവിഷ്കരിക്കുമ്പോഴും നിർവഹിക്കുമ്പോഴും
ചിന്തിക്കാതെയുള്ള പ്രവർത്തികൾ തടയുവാൻ കഴിയുക