കരുതിക്കൂട്ടി അവഗണിക്കുക: (ഒന്നു മുതൽ എട്ടു വയസു വരെ)
നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ധാരാളം ശ്രദ്ധ കൊടുക്കുകയും ചീത്ത
കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ
സ്വഭാവത്തിൽ ഗുണപരമായ മാറ്റം സംഭവിക്കുന്നു.
- ഞാൻ നീ പറയുന്നത് ശ്രദ്ധിക്കില്ല എന്ന് പറയുന്നത് പോലും
വേണ്ട ശ്രദ്ധ കുട്ടിക്ക് നൽകും. അതുകൊണ്ട് അവിടെ നിന്നും മാറി
നിൽക്കുന്നതാണ് നല്ലത്. - പ്രശ്ന സ്വഭാവം തുടങ്ങുമ്പോൾ തന്നെ അവഗണിക്കുക. പ്രസ്തുത
സ്വഭാവം നിൽക്കുമ്പോൾ കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങുക. - രക്ഷിതാവിന് ശ്രദ്ധിക്കാതിരിക്കാനുള്ള വഴികൾ മുൻകൂട്ടി
ഉണ്ടാക്കി വയ്ക്കുക. ഉദാഹരണം പാട്ട് കേൾക്കുക, വാങ്ങേണ്ട
സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുക, - നല്ല സ്വഭാവത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കുക.
- ശ്രദ്ധിക്കാതിരിക്കാൻ തീരുമാനിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ
ഉറപ്പുവരുത്തുക. കാരണം ഈ മാർഗ്ഗങ്ങൾ ചില പ്രത്യേക
സാഹചര്യങ്ങളിൽ ഫലപ്രദമല്ല. നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിലും
മറ്റാരുടെയെങ്കിലും ശ്രദ്ധ കുട്ടിക്ക് കിട്ടുന്നുവെങ്കിൽ നിങ്ങൾ
ശ്രദ്ധിക്കാതിരുന്നതിന്റെ ഗുണം കിട്ടുകയില്ല. അത്തരം
സന്ദർഭങ്ങളിൽ സാഹചര്യം മാറുന്നതാണ് കൂടുതൽ നല്ലത്.
ചില സ്വഭാവം ശ്രദ്ധിക്കാതിരിക്കാൻ പറ്റുകയില്ല
(നശീകരണ പ്രവർത്തി); അത്തരം സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ
അനുഭവിക്കുക ആണ് നല്ലത്.
നമ്മൾ കരുതിക്കൂട്ടി ശ്രദ്ധിക്കാതിരുന്ന ഒരു സ്വഭാവം കൂടി
വരികയാണെങ്കിൽ നമുക്ക് ശ്രദ്ധിക്കേണ്ടതായി വരും.
ഉദാഹരണത്തിന് കുട്ടി തറയിൽ ഗ്ലാസ്സുകൊണ്ട് മുട്ടി
കൊണ്ടിരിക്കുന്നു, ആദ്യം നമുക്ക് അത് കണ്ടില്ലെന്ന് നടിക്കാം
പക്ഷേ അത് കുട്ടി നിർത്തുന്നില്ലെങ്കിൽ കൂടുതൽ
ശക്തിയോടുകൂടി മുട്ടുകയാണെങ്കിൽ അത് പൊട്ടാൻ
സാധ്യതയുണ്ട് അതുകൊണ്ട് നമ്മൾ ഇടപെടേണ്ടിയിരിക്കുന്നു.