ചുറ്റുപാടുകളിൽ മാറ്റം വരുത്തൽ (18 മാസം മുതൽ എട്ടു വയസു വരെ)
നിങ്ങളുടെ കുട്ടി സ്വീകാര്യമായ രീതിയിൽ പെരുമാറുന്നില്ലെങ്കിൽ ഇത്ഒരു നല്ല മാർഗമാണ്.
ചുറ്റുപാടിൽ മാറ്റം വരുത്തുമ്പോൾ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം
വരാം. കുട്ടിയുടെ അന്തരീക്ഷം മാറ്റുന്നതിലൂടെ, കുട്ടിയുടെ സ്വഭാവവും
മാറ്റുവാൻ മാതാപിതാക്കൾക്ക് കഴിഞ്ഞേക്കും. ചുറ്റുപാടുകളിൽ മാറ്റം വരുത്തുക എന്നത് കൊണ്ട് ഉദ്ദേശിച്ചത് ചെറിയ
മാറുവാൻ എളുപ്പമുള്ള ചുറ്റുപാടുകളാണ്.
ഉദാഹരണം:
- കുട്ടി കളിക്കുന്ന സ്ഥലം,
- പാർക്ക്,
- സൂപ്പർമാർക്കറ്റ്,
- വീട്
- കുട്ടി ഉള്ള സ്ഥലം,
- കളി സാധനങ്ങൾ,
- മറ്റുകുട്ടികൾ,
- ശബ്ദം വെളിച്ചം മുതലായ ശ്രദ്ധ തിരിക്കുന്ന സന്ദർഭങ്ങൾ,
- ദിവസത്തിലെ പ്രത്യേക സമയം,
- രക്ഷിതാവിൻറെ ആജ്ഞയും അഭ്യർത്ഥനയും,
- ചില പ്രത്യേക വ്യക്തികളുടെ സാമീപ്യം.
സാഹചര്യങ്ങൾ എങ്ങനെ മാറ്റാം
- എളുപ്പം പൊട്ടുന്നതും വിലപിടിച്ച തുമായ വസ്തുക്കൾ കുട്ടിക്ക്
കിട്ടുന്ന സ്ഥലത്ത് നിന്നും മാറ്റി വയ്ക്കുക, - ക്ഷീണിച്ചിരിക്കുമ്പോൾ ഇരിക്കുവാൻ ശാന്തമായ ഒരു സ്ഥലം
തയ്യാറാക്കി കൊടുക്കുക, - രാവിലെ തിരക്കുപിടിച്ച സ്കൂളിൽ പോകാൻ തയ്യാറെടുക്കുമ്പോൾ
ടിവി കമ്പ്യൂട്ടർ തുടങ്ങിയ പ്രവർത്തിപ്പിക്കാതിരിക്കുക, - പുറത്തിറങ്ങി കളിക്കാൻ സുരക്ഷിതമായ സ്ഥലം കണ്ടെത്തുക.
- ഒഴിവു ദിവസങ്ങളിൽ പുറത്തു പോകുമ്പോൾ കുട്ടികൾക്കും
നിങ്ങൾക്കും സന്തോഷം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുക, - അസഹനീയമായ സാഹചര്യത്തിൽ സംഗീതം കേൾക്കുക.
- മറ്റു കുട്ടികളുമായി പങ്കുവക്കുവാൻ ആഗ്രഹിക്കാത്ത കളിപ്പാട്ടങ്ങൾ
മാറ്റിവയ്ക്കാൻ അനുവദിക്കുക.
ചുറ്റുപാടിലെ സമയം ക്രമീകരണങ്ങൾ:
- ഉറങ്ങുന്നതിന് മുൻപ് ശാന്തവും നിശബ്ദവുമായ കാര്യങ്ങൾ
ചെയ്യുവാൻ പ്രേരിപ്പിക്കുക, - ഉച്ചയുറക്കത്തിന് ശേഷം കടയിൽ സാധനങ്ങൾ വാങ്ങാൻ
കൊണ്ടുപോകുക, - സ്കൂളിൽ പോകുവാനുള്ള തയ്യാറെടുപ്പിൽ തിരക്ക് ഒഴിവാക്കാൻ
കുറച്ചുകൂടി നേരത്തെ ഉണർത്തുക, - ദീർഘനേരം യാത്ര ചെയ്യുമ്പോൾ ഇടവേള കൊടുക്കുക.