1-8 വർഷം വരെ അനുയോജ്യമായ ദിനചര്യകൾ
കുടുംബ ദിനചര്യകൾ ആരംഭിക്കുന്നതിനുള്ള ചില നുറുങ്ങുകൾ ഇതാ:
- കുടുംബത്തിനുള്ളിൽ ചിലവഴിക്കുന്ന സമയം ആസൂത്രണം ചെയ്യുക –
ഉദാഹരണത്തിന് ജോലിക്കും, സ്കൂളിനും; മുമ്പും ശേഷവും.
കുടുംബത്തിലെ കാര്യങ്ങൾ സുഗമമായി നടക്കുകയും, ഒരു ദിനചര്യ
ഉണ്ടാകുമ്പോൾ, എല്ലാവർക്കും എന്തെങ്കിലും ചെയ്യാൻ ഉണ്ടാകുകയും ചെയ്യുന്നു. - ഫോൺ, ടീവീ, കമ്പ്യൂട്ടർ ഉപയോഗം പോലുള്ള ചില പ്രവർത്തനങ്ങൾക്ക് സമയ പരിധി നിശ്ചയിക്കുക, മുഴുവൻ കുടുംബത്തിനും അനുയോജ്യമായ ഒരു
നിശ്ചിത സമയ ദൈർഘ്യത്തിൽ മാത്രം ടിവി കാണുക പോലുള്ള പതിവ്
ദിനചര്യയുടെ ഭാഗമാക്കുക. - കുട്ടിയുമായി ദിനചര്യകളെക്കുറിച്ച് സംസാരിക്കുക. ലളിതവും
സ്ഥിരവുമായ വിശദീകരണങ്ങൾ – ഉദാഹരണത്തിന്, ‘ആദ്യം പല്ലു വൃത്തിയാക്കൽ പിന്നെ കഥ പറയൽ.”
ദിനചര്യകൾ പാലിക്കാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ ചില ആശയങ്ങൾ ഇതാ:
- എല്ലാവർക്കും കാണാൻ കഴിയുന്ന സ്ഥലത്ത് ദിനചര്യകളുടെ ഒരു ചിത്രമുള്ള പോസ്റ്റർ വയ്ക്കുക.
- കുട്ടി തനിയെ കൈകാര്യം ചെയ്യാവുന്ന ദിനചര്യയുടെ ചില ഭാഗങ്ങളിൽ
ഇടപെടുക – ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകൽ. - മാതാപിതാക്കളുടെ സഹായമില്ലാതെ ദിനചര്യ പിന്തുടരാൻ കുട്ടിയെ
ഓർമ്മിപ്പിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, ഉണരാൻ സമയം,
സ്കൂളിനായി തയ്യാറെടുക്കാൻ സമയം, അല്ലെങ്കിൽ രാവിലെ
കിടപ്പുമുറിയിൽ നിന്ന് പുറത്തു വരാൻ സമയമായി എന്നിവയ്ക്ക്
കുട്ടിയുടെ മുറിയിൽ റേഡിയോ അലാറം ക്ലോക്ക് വയ്ക്കുക. - ദിനചര്യയുടെ ഭാഗങ്ങൾ കുട്ടിയുടെ പ്രായത്തിന്നനുസൃതമാണോയെന്ന് എന്ന് ചിന്തിക്കുക. ഉദാഹരണത്തിന്, ഒരു പ്രീസ്കൂളർക്ക് എന്തൊക്കെ കഴിയും.
- പരസഹായമില്ലാതെ ദിനചര്യ പിന്തുടരുമ്പോൾ കുട്ടിയെ
ശ്രദ്ധിക്കുകയും പുകഴ്ത്തുകയും ചെയ്യുക.