പരിവർത്തനം (Transition)

നമുക്ക് കേൾക്കാം


നിലവിലുള്ള അവസ്ഥയിൽനിന്ന് മറ്റൊരു സ്ഥിതിയിലേക്കോ അല്ലെങ്കിൽ മറ്റൊരു സന്ദർഭത്തിലേക്കോ മാറുന്നതിനെയാണ് പരിവർത്തനം എന്ന് പറയുന്നത്. കുട്ടികൾ ഒരു പ്രവർത്തനം നിർത്തി മറ്റെന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ പരിവർത്തനം നടക്കുന്നു.
പരിവർത്തനങ്ങൾക്ക് ചില ഉദാഹരണങ്ങൾ നോക്കൂ.
1. കുട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് പോകുവാൻ തയാറെടുക്കുന്നു.
2. ഉറങ്ങുന്നതിനു മുമ്പ് കളിപ്പാട്ടങ്ങൾ മാറ്റിവയ്ക്കുന്നു
3. ടെലിവിഷൻ അല്ലെങ്കിൽ കംപ്യൂട്ടർ ഓഫാക്കി പഠിക്കുവാൻ പോകുന്നു.
4. കുളിക്കാൻ തയ്യാറാകുന്നു.

സാധാരണഗതിയിൽ കുട്ടികൾ ഒരു ദിവസം പലതവണ മാറ്റങ്ങൾ
വരുത്തേണ്ടതുണ്ട് അതേസമയം ഒരു കുട്ടി താൻ ഇപ്പോൾ ചെയ്യുന്ന പ്രവർത്തനത്തിൽ വളരെ സന്തുഷ്ട നാണെങ്കിൽ അത് നിർത്താൻ ആഗ്രഹിക്കുന്നില്ലെങ്കിൽ മാറ്റങ്ങൾ ബുദ്ധിമുട്ടായിരിക്കും.

മാറ്റങ്ങൾ ആസൂത്രണം ചെയ്യാൻ ചില നുറുങ്ങുകൾ ഇതാ.

  1. ഓരോ ദിവസവും കുട്ടികളെ പരിവർത്തനങ്ങളും ആയി പൊരുത്തപ്പെടാൻ സഹായിക്കുന്ന ഏറ്റവും നല്ല കാര്യം പ്രവചിക്കാവുന്ന കുടുംബ ദിനചര്യകളാണ് . കാരണം മാറ്റം വരുന്ന കാര്യം മുൻകൂട്ടി അറിഞ്ഞാൽ കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിൽ ആ മാറ്റത്തെ സ്വീകരിക്കാൻ കഴിയും.
  2. ഒരു ദിവസം തുടങ്ങുന്നതിനുമുമ്പ് അല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തു പോകുന്നതിനു മുമ്പ് കുട്ടിക്ക്എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് പറഞ്ഞു കൊടുക്കുക. വരാൻപോകുന്നതിനെ കുറിച്ച്മുൻകൂട്ടി അറിഞ്ഞാൽ പ്രത്യേകിച്ച് മുതിർന്ന കുട്ടികൾക്ക് അത് പ്രായോഗികമായ പ്രതീക്ഷകൾക്ക് സഹായിക്കും.
  3. എല്ലാ കുടുംബങ്ങളുടെയും ദൈനംദിന പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്ന ഒരു കുടുംബ
    കലണ്ടർ ഉപയോഗിക്കുക. ചെറിയ കുട്ടികൾക്ക് ചിത്രങ്ങൾ ഉൾപ്പെടുന്ന ഒരു കലണ്ടർ ആണ് അഭികാമ്യം.
  4. ഓരോ കുട്ടിക്കും ഒരുദിവസം പലതരത്തിലുള്ള പരിവർത്തനങ്ങളെ നേരിടേണ്ടിവരും അവയുടെ ടൈമിംഗ് ഒന്നിൽ നിന്ന്മറ്റൊന്നിലേക്ക് മാറുന്നത് എളുപ്പമാക്കാം.ശരിയായ സമയം തിരഞ്ഞെടുക്കുക.
  5. ഒരു കാര്യം നിർത്താനും മറ്റൊരു കാര്യത്തിന് തുടക്കം കുറിക്കാനും ഏറ്റവും നല്ല സമയം കുട്ടിയുടെ പ്രവർത്തനത്തിൽ ഒരു സ്വാഭാവിക ഇടവേള തിരഞ്ഞെടുക്കുക എന്നതാണ്. ഉദാഹരണത്തിന് ഉച്ച ഭക്ഷണം കഴിക്കുവാൻ വിളിക്കുന്നതിന്‌ മുമ്പ് കുട്ടി ഒരു പ്രവർത്തനം, അതായത് ഒരു പസിൽചെയ്യുകയാണെങ്കിൽ അത് പൂർത്തിയാക്കുന്നത് വരെ രക്ഷിതാവ് കാത്തിരിക്കണം, എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾക്ക് അറിവുണ്ടെങ്കിൽ
    ഇരുവർക്കും പരിവർത്തനങ്ങൾ (Transitions) എളുപ്പം ആക്കാൻ കഴിയും.
  6. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ കുട്ടിക്ക് ഒരു മുന്നറിയിപ്പ് നൽകുക ഉദാഹരണത്തിന്
    കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളോട് ഇനി അഞ്ച് മിനിറ്റ് കൂടിയേ ബാക്കിയുള്ളൂ വീട്ടിൽ പോകാൻ
    സമയമായി എന്ന് പറയുക.
  7. കുട്ടിക്ക് പരിവർത്തനം വളരെ വെല്ലുവിളി നിറഞ്ഞിരിക്കുമ്പോൾ പ്രവർത്തനങ്ങൾക്കിടയിൽ
    കൂടുതൽ സമയം ഇടവേള നൽകണം. ഇത് കുട്ടിക്ക് മാറ്റം വരുത്തുന്നതിനും അവന്റെ സമയം
    ക്രമീകരിക്കുന്നതിനും സഹായകമാകും.
  8. കുട്ടിക്ക് എപ്പോഴും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുവാനുള്ള അവസരം കൊടുക്കുവാൻ കഴിയില്ല എന്നാൽ മാതാപിതാക്കൾ കുട്ടിക്ക് മറ്റുകാര്യങ്ങൾക്ക് ഇതു നൽകിയേക്കാം,
    • ഉദാഹരണം, നമുക്ക് ഒരു മിനിറ്റ് കൊണ്ട് വാഹനത്തിൽ
      കയറി പോകണം, നിനക്കു വേണമെങ്കിൽ ഒരു കളിപ്പാട്ടം എടുക്കാം,
    • നിനക്ക് ഈ കാര്യം ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ നമ്മൾക്ക് ഒരുമിച്ച് അത് ചെയ്യാം.
  9. ഇഷ്ടങ്ങൾ പരിമിതപ്പെടുത്തുക. ഉദാഹരണത്തിന് രണ്ട് ഷർട്ട് കളിൽ ഒരെണ്ണം തിരഞ്ഞെടുക്കാൻകുട്ടിയെ അനുവദിക്കുക. യഥാർത്ഥ ചോയ്സ് ഇല്ലെങ്കിൽ കുട്ടിയുടെ മുന്നിൽ ഒരു ചോയ്സ്അവതരിപ്പിക്കുന്നത് ഒഴിവാക്കുക ഉദാഹരണത്തിന് നമുക്ക് കുട്ടിയെ കൊണ്ട് നിർബന്ധമായുംകളിപ്പാട്ടങ്ങൾ അടുക്കി വയ്പ്പിക്കണം, ആ സമയത്ത് നീ കളിപ്പാട്ടം അടുക്കിവക്കുമോ എന്ന്ചോദിക്കുന്നതിനു പകരം കളിപ്പാട്ടം അടുക്കി വെക്കൂ എന്ന് പറയണം .
  10. . പരിവർത്തനങ്ങൾ കൂടുതൽ ക്രിയാത്മകം ആക്കാം.
    • പരിവർത്തനങ്ങൾ രസകരമാക്കാം ഉദാഹരണത്തിന് കാറിനടുത്തേക്ക് നടക്കൂ എന്ന് പറയുന്നതിനുപകരം ഒറ്റക്കാലിൽ ചാടി പോകാൻ പറ്റുമോ എന്ന് ചോദിക്കാം.
  11. മാറ്റങ്ങൾ നന്നായി കൈകാര്യം ചെയ്യുമ്പോൾ കുട്ടിയെ പ്രോത്സാഹിപ്പിക്കുക പോസിറ്റീവ് എനർജി നൽകുന്ന വാക്കുകൾ ഉപയോഗിക്കുക. ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് എത്ര നല്ല കാര്യം ആയിരിക്കും എന്ന്ഉദാഹരണത്തിലൂടെ വ്യക്തമാക്കണം.

.പ്രശ്നസാധ്യതയുള്ള പരിവർത്തനങ്ങൾ.
കുട്ടിക്ക് ഇഷ്ടപ്പെട്ട ഒരു പ്രവർത്തനം നിർത്തേണ്ടി വരുന്നതിൽ കുട്ടി ചിലപ്പോൾ നിരാശരാകും അത് സ്വാഭാവികമാണ്. ഈ നിരാശ വികാരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനുള്ള അവസരമായി ഇതിനെ മാറ്റുക. വികാരങ്ങൾ പ്രകടിപ്പിക്കാൻ, വാക്കുകൾ ഉപയോഗിക്കാൻ അവനെ പ്രോത്സാഹിപ്പിക്കൂ, ഉദാഹരണത്തിന്, സമയമില്ലാത്തതിനാൽ നിനക്ക് മറ്റൊരു ഗെയിം കളിക്കാൻ അവസരംകിട്ടിയില്ലന്നെനിക്കറിയാം എന്ന് അവനോട് പറയാം. എന്നാൽ കുട്ടി വാശിപിടിക്കുമ്പോഴോഅല്ലെങ്കിൽ ശരിയായ കാര്യമല്ല ചെയ്യുന്നത് എന്ന് ബോധ്യപെട്ടാലോ കൂടുതൽ സമയം അങ്ങിനെ ചെയ്യുവാൻ അനുവദിച്ചുകൊണ്ട് ആ പെരുമാറ്റങ്ങൾക്ക് അബന്ധത്തിൽ പ്രോത്സാഹനം നൽകാതിരിക്കാൻ മാതാപിതാക്കൾ
ശ്രദ്ധിക്കണം.

Education