പ്രചോദനം

നമുക്ക് കേൾക്കാം

മോട്ടിവേഷൻ സംഭവിക്കുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്
ഒരു സുഖാനുഭവം ഉണ്ടാകുവാൻ (approach motivation), ഉദാഹരണം പരീക്ഷക്ക് നല്ല മാർക്കു കിട്ടുവാൻ കുട്ടി പഠിക്കുന്നു. അടുത്തത് ഒരു അപകടത്തെ ഒഴിവാക്കുവാൻ (avoidance motivation) ഉദാഹരണം തോൽക്കാതിരിക്കാൻ പഠിക്കുന്നു.
രണ്ടു വിധത്തിൽ ഒരാളിലേക്ക് മോട്ടിവേഷൻ എത്താം

  1. ഉള്ളിൽ നിന്നുതന്നെ (Internal motivation), ഒരു കാര്യം ചെയ്യുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തിക്കായി അത് ചെയ്യുന്നു. ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ കിട്ടിക്കഴിഞ്ഞാൽ മനുഷ്യൻ ആത്മസംതൃപ്തിക്കായിയുള്ള കാര്യങ്ങൾ ചെയ്യുന്നു. ആത്യന്തികമായ വളർച്ചക്ക് ആവശ്യമായ internal motivation അഥവാ ഉള്ളിൽ നിന്നുള്ള പ്രചോദനം ഒരു വ്യക്തിക്ക് ആത്മവിശ്വാസവും സംതൃപ്തിയും നൽകുന്നു.
  2. പുറത്തുനിന്നുള്ള പ്രചോദനം (extrinsic motivation) ഉദാഹരണം മറ്റുള്ളവരുടെ പ്രശംസ, പ്രമോഷൻ, നല്ല ഗ്രേഡ് കൊടുക്കൽ, മുതലായവ. ഇവ രണ്ടും കൂടി ഒരുമിക്കുമ്പോഴാണ് ഒരു കുട്ടിയിൽ ഒരു നല്ല motivation system വളർന്നുവരുന്നത്.

External motivation കൊണ്ട് മാത്രം ദൂരവ്യാപകമായ ഫലങ്ങൾ കിട്ടിക്കൊള്ളണമെന്നില്ല. ചെയ്യുന്ന ജോലിയോട് ഒരു മമതയും ഇല്ലാതെ അതുകൊണ്ട് കിട്ടുന്ന ശമ്പളം മാത്രം സ്നേഹിക്കുന്ന ഒരു വ്യക്തി ജീവിതത്തിൽ ഒരിക്കലും ആത്മസംതൃപ്തി അനുഭവപ്പെടുകയില്ല. കാരണം ജോലിചെയ്യുന്ന സമയമത്രയും അയാൾ അസംതൃപ്തനാണ്. ഒരു വസ്തു കിട്ടുന്നതിനെക്കാളുപരി കിട്ടണമെന്ന ആഗ്രഹം ആണ് കൂടുതൽ ശക്തമായ വികാരം. ഒരുപാട് ആഗ്രഹിച്ച ഒരു സാധനം കയ്യിൽ കിട്ടിയാൽ വളരെ പെട്ടെന്ന് തന്നെ അതിനോടുള്ള മമത നഷ്ടപ്പെടുകയും അതിനേക്കാൾ വലിയ മറ്റെന്തോ ആഗ്രഹിക്കാൻ തുടങ്ങുകയും ചെയ്യുന്നു. തുടക്കത്തിൽ കുട്ടികളിൽ അപകടങ്ങൾ ഒഴിവാക്കാൻ ഉള്ള Avoidance motivation system ആണ് കൂടുതൽ ശക്തം. നടക്കുവാൻ തുടങ്ങുന്ന കുട്ടി എത്ര കരുതലോടെയാണ് അത് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക. പിന്നീട് സുഖകരമായ അനുഭവം നിമിത്തമുള്ള മോട്ടിവേഷൻ (Approach motivation)വളർന്നുവരുന്നു. വളരെ ചെറുപ്പത്തിൽതന്നെ കുട്ടി സുഖവും അല്ലാത്തതുമായ അനുഭവങ്ങളെ വേർതിരിക്കാൻ പഠിക്കുന്നു ഉദാഹരണം പാട്ടിനൊത്ത് ചുവടു വെക്കുമ്പോൾ മുതിർന്നവർ എല്ലാം കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്നു എന്നത് സുഖകരമായ അനുഭവമായി കുട്ടി തിരിച്ചറിയുന്നു. മൂത്രമൊഴിക്കണമെന്നു പറയാതെ നിലത്ത് മൂത്രമൊഴിച്ചപ്പോൾ അമ്മ വഴക്ക് പറയുന്നത് സുഖകരമല്ലാത്ത അനുഭവമായി കുട്ടി വേർതിരിച്ചറിയുന്നു.
പതുക്കെ അസുഖകരമായ അനുഭവത്തെ ഒരിക്കലും ചെയ്തു കൂടാത്തതെന്നും (കത്തുന്ന മെഴുകുതിരിയിൽ കയ്യിട്ടാൽ പൊള്ളും), അത്ര അപകടകരമല്ലാത്തതെന്നും (മണ്ണിൽ കളിച്ചപ്പോൾ വസ്ത്രത്തിൽ അഴുക്ക് പുരളുന്നു) വേർതിരിച്ചറിയാൻ തുടങ്ങുന്നു.
അസുഖകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ അതിനാലുള്ള മാനസികപീഡനം ലഘൂകരിക്കപ്പെടുവാൻ കുട്ടികളെ സഹായിക്കുന്നു.
ഇങ്ങനെയല്ലാതെ അസുഖകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ശകാരവർഷം ആണ് കുട്ടി അനുഭവിക്കുന്നത് എങ്കിൽ, നിന്നെ കൊണ്ട് ഒന്നും കഴിയില്ല എന്നാണ് രക്ഷിതാവ് നിന്നും കുട്ടി കേൾക്കുന്നതെങ്കിൽ, അനുഭവങ്ങളെ പോസിറ്റീവായി കാണുന്നതിനുപകരം അവയൊക്കെ തനിക്ക് ദുരിതങ്ങളാണ് ഉണ്ടാക്കിയതെന്നും, ചുറ്റുമുള്ളവരെ ആരെയും വിശ്വസിക്കരുത് എന്നുമുള്ള ചിന്ത കുട്ടിയിൽ വളർന്നു വരികയും, ഒരു നിസ്സഹായവസ്ഥ ഉടലെടുക്കുകയും ചെയ്യുന്നു. ഈ ദൗര്ഭാഗ്യങ്ങൾക്ക് കാരണം എന്റെ കഴിവുകേടാണെന്നും, ജന്മനാ എനിക്ക് ലഭിച്ച ഈ ഗതികേടുകളിൽനിന്നും എനിക്ക് മോചനമില്ലെന്നുമുള്ള ഒരു ഉറച്ച മനസികാവസ്‌ഥയിലെത്തുന്ന (fixed mind set) കുട്ടികൾ മുമ്പിൽ തുറന്നു കിട്ടുന്ന അവസരങ്ങൾ ഒക്കെ നിരാകരിക്കുകയും ചെയ്യുന്നു.

മറിച്ച് മാതാപിതാക്കളുടെ പിന്തുണയോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടി താൻ കൂടുതൽ അധ്വാനിച്ചാൽ തൻറെ കഴിവുകളെ പതിന്മടങ്ങ് വർദ്ധിപ്പിക്കാമെന്ന് അനുഭവങ്ങളൊക്കെ അതിനുള്ള അവസരങ്ങൾ ആണെന്ന് തിരിച്ചറിയുകയും പ്രശ്നങ്ങളെ അതിജീവിക്കുകയും ചെയ്യുന്നു.

Education