പ്രവർത്തന മെമ്മറി

ഗണിതത്തിലുള്ള കഴിവ് കുട്ടികളുടെ പ്രവർത്തന മെമ്മറി, മനസ്സിൽ
വിവരങ്ങളുടെ കൈകാര്യം ചെയ്യൽ, പരിപാലനം എന്നിവയെ
ആശ്രയിച്ചിരിക്കുന്നു. പദസഞ്ചയം വര്ധിക്കുവാൻ സഹായിക്കുന്നതിലൂടെ
വായനയിലും കാര്യങ്ങൾ മനസ്സിലാക്കുന്നതിലും അതുവഴി ആദ്യകാല
അക്കാദമിക വിജയം നേടുന്നതിലും പ്രവർത്തന മെമ്മറി ഗണ്യമായ
ഗുണം ചെയ്യുന്നു .
കൂടുതൽ പ്രക്രിയക്കായി ഉപയോഗിക്കാൻ വിവരങ്ങൾ ഒരു ചെറിയ
സമയം നിങ്ങളുടെ മനസ്സിൽ സജീവമായി സൂക്ഷിക്കുന്നതിനുള്ള
ശേഷിയാണ് പ്രവർത്തന മെമ്മറി. അറിവുകൾക്കൊപ്പം
പ്രവർത്തിക്കാൻ നമ്മെ അനുവദിക്കുന്ന ഒരു ശേഷിയാണിത്. അടിസ്ഥാന പരമായ കാര്യങ്ങൾ പോലും പഠിക്കാനും
നിർവഹിക്കാനും ഇത് നമ്മെ സഹായിക്കുന്നു.
ചുരുങ്ങിയ കാലയളവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് കൈകാര്യം
ചെയ്യുകയും ചെയ്യുന്ന ഒരു പരിമിതമായ അളവിൽ വിവരങ്ങൾ
സൂക്ഷിക്കുന്ന ബുദ്ധിവികാസമാണ് പ്രവർത്തന മെമ്മറി. ഇത്
പെരുമാറ്റത്തിന്റെ സംഘാടനത്തിനും നിർവഹണത്തിനും,
നിയന്ത്രിക്കുന്നതിനും അത്യന്താപേക്ഷിതമായ എക്സിക്യൂട്ടീവ്
പ്രവർത്തനവൈദഗ്ധ്യങ്ങളിലൊന്നാണ്, അതിനാൽ സാമൂഹിക
സാഹചര്യങ്ങളിൽ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് ഇത് അനിവാര്യമാണ്.
കുട്ടികളുടെ സാമൂഹിക വികസനം സുഗമമാക്കാൻ കൂടുതൽ
പ്രവർത്തന മെമ്മറി ശേഷികൾ വളർത്തേണ്ടതുണ്ട്.
പരിശീലനം നല്കുന്നതിനുള്ള നൈപുണികൾ,

  1. ആവശ്യങ്ങളും ആഗ്രഹങ്ങളും ചിന്തകളും ആശയവിനിമയം
    ചെയ്യുന്നതിനുള്ള കഴിവ്
  2. ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ വിവരങ്ങൾ
    അവന്റെ/അവളുടെ മനസ്സിൽ സൂക്ഷിക്കാനാകുക
  3. ബുദ്ധിപരമായ ചുമതലകൾ നിർവഹിക്കുന്നതിനുള്ള തന്ത്രങ്ങൾ
    ഉപയോഗിക്കൽ
Education