മുൻകൂട്ടി ആസൂത്രണം ചെയ്യാം

നമുക്ക് കേൾക്കാം

മുൻകൂട്ടി ആസൂത്രണം ചെയ്യാം 1 – 8 വയസ്സുവരെ

  1. കുട്ടികൾക്കും രക്ഷിതാവിനും പ്രയാസമേറിയ സാഹചര്യങ്ങൾ
    കണ്ടെത്തുക
  2. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ലളിതമായ ഭാഷയിൽ പറഞ്ഞു
    മനസിലാക്കുക
     പറഞ്ഞതൊക്കെ അവൾക്ക് മനസ്സിലായി എന്ന് ഉറപ്പുവരുത്തുക
     അവളെ കൊണ്ട് അത് വീണ്ടും പറയിപ്പിക്കുക, മറ്റൊരു വീട്ടിൽ
    കയറുന്നതിനു മുൻപ് പറഞ്ഞ കാര്യം ഒന്നുകൂടി പറയിപ്പിക്കുക,
  3. പരിശീലിക്കാനും വിജയിക്കാനും അവസരങ്ങൾ കൊടുക്കുക.
     കൂടുതൽ എളുപ്പമുള്ള സാഹചര്യങ്ങളിൽ പരിശീലിപ്പിക്കുക,
     അതിനുശേഷം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ
    കടത്തിവിടുക,
     ഉദാഹരണം കടയിൽ സാധനം വാങ്ങാൻ പോകുന്നു; കുറച്ച്
    സാധനം മാത്രം വാങ്ങുവാൻ ആദ്യം കൊണ്ടുപോകുക,
     വീടുകൾ സന്ദർശിക്കുമ്പോൾ എളുപ്പം തിരിച്ചു വരാൻ
    സാധ്യതയുള്ള സന്ദർഭങ്ങളിൽ ആദ്യം കൊണ്ടുപോവുക.
  4. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക, പോകുമ്പോൾ
    എന്തെങ്കിലും ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക, ആവശ്യമെങ്കിൽ
    ചെറുതായി കഴിക്കുവാനുള്ള ഭക്ഷണങ്ങൾ കരുതാം,
    സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ എടുത്തു തരുവാൻ കുട്ടിയോട്
    ആവശ്യപ്പെടാം.
  5. ഈ സന്ദർഭങ്ങളിൽ നല്ല സ്വഭാവത്തെ പ്രത്യേകിച്ച് പ്രശംസിക്കുക.
  6. വീടിനുള്ളിൽ കുട്ടിയെക്കൊണ്ട് അനുഭവിപ്പിക്കുന്ന സ്വഭാവത്തിന്റെ
    പരിണിതഫലങ്ങളെ ചെറിയ മാറ്റം വരുത്തി വീടിനു പുറത്ത്
    വച്ചും അനുഭവിപ്പിക്കാം; വീട്ടിൽ വാശിപിടിക്കുമ്പോൾ ശിക്ഷയായി ഒറ്റക്കിരുത്തുന്നുവെങ്കിൽ സൂപ്പർ മാർക്കറ്റിൽ വെച്ച്
    അസ്വീകാര്യമായി പെരുമാറിയതിന് നിങ്ങളുടെ കൂടെ കുറച്ചു
    നേരം നിൽക്കാൻ നിർബന്ധിക്കാം.
  7. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നും തിരിച്ച്
    വീട്ടിലെത്തുമ്പോൾ അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് കുട്ടിയുമായി
    സംസാരിക്കുക, നന്നായി ചെയ്ത കാര്യങ്ങൾ ഒക്കെ പ്രത്യേകം
    പേരെടുത്ത് പറയുകയും ചെയ്യുക. അടുത്തതവണ കൂടുതൽ
    മെച്ചപ്പെട്ട രീതിയിൽ പെരുമാറുവാൻ ഇത് സഹായിക്കുകയും,
    കുട്ടിക്ക് ഒരു ലക്ഷ്യ ബോധം ഉണ്ടാക്കാൻ ഉപകരിക്കുകയും
    ചെയ്യുന്നു.
Education