വഴക്കമുള്ള ചിന്ത

നമുക്ക് കേൾക്കാം

വഴക്കമുള്ള ചിന്ത (cognitive flexibility)
പല ആളുകളും നേരിടുന്ന പശ്നങ്ങൾക്ക് ഒരു പരിഹാരം മാത്രമേ അവരുടെ
മനസ്സിൽ ഉണ്ടാവുകയുള്ളൂ. ഏത് പ്രശ് നത്തിനും ഒന്നിലധികം
പരിഹാരമാർഗങ്ങളുണ്ടാകും. നമ്മുടെ ചിന്തയിലെ വഴക്കമില്ലായ്മയാണ്(cognitive
flexibility) നമുക്കവ കാണാൻ കഴിയാത്തതിന്റെ കാരണം.
cognitive flexibilityക്ക് അടിസ്ഥാനം പരിസ്ഥിതിയുടെ
ആവശ്യങ്ങൾക്കനുസരിച്ച് ഒരാളുടെ ശ്രദ്ധ മാറ്റാനുള്ള കഴിവ് ആണ്.
ബുദ്ധിപരമായ വഴക്കം ഉണ്ടെങ്കിൽ ഒരു സാഹചര്യം വിശകലനം ചെയ്യാനും
നിങ്ങളുടെ ലക്ഷ്യങ്ങളോ ആവശ്യകതകളോ നിറവേറ്റുന്നതിനുള്ള ബദൽ
പദ്ധതികൾ ആവിഷ്കരിക്കാനും നിങ്ങൾക്ക് കഴിയുന്നു. ഈ വൈദഗ്ധ്യം
കൈവരിക്കേണ്ടത് അത്യാവശ്യമാണ്. പ്രശ്നങ്ങൾ വരുമ്പോൾ മരവിച്ച്
നിൽക്കാതെ മുന്നോട്ടു പോകുവാൻ അത് കുട്ടികളെ സഹായിക്കുന്നു.


പരിശീലനം നൽകേണ്ട നൈപുണികൾ

  1. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഉചിതമായി വികാരങ്ങളെ
    നിയന്ത്രിക്കൽ
  2. ഊഴത്തിന്നനുസരിച്ച് സംസാരിക്കുവാനും പെരുമാറുവാനുമുള്ള കഴിവ്
  3. മറ്റുള്ളവരുടെ വികാരങ്ങളോട് സംവേദനക്ഷമത കാണിക്കുന്നു.
Education