വായനയും കഥപറച്ചിലും

നമുക്ക് കേൾക്കാം

കഥകൾ പങ്കുവെക്കലും, ദിവസവും സംസാരിക്കുകയും പാടുകയും ചെയ്യുന്നത്
നിങ്ങളുടെ കുട്ടിയുടെ വളർച്ചവളരെയധികം സഹായിക്കുന്നു. ഇതെല്ലാം നിങ്ങളുടെ
കുട്ടിയുടെ ആദ്യകാല സാക്ഷരതാ വൈദഗ്ധ്യങ്ങൾ വർദ്ധിപ്പിക്കുകയും
കുട്ടിക്കാലത്തിൽ വിജയകരമായി വായിക്കാൻ അവനെ സഹായിക്കുകയും
ചെയ്യുന്നു. കഥകൾ വായിക്കുന്നത് നിങ്ങളുടെ കുട്ടിയുടെ ഭാവനയെ
ഉത്തേജിപ്പിക്കുകയും ചുറ്റുമുള്ള ലോകത്തെ കുറിച്ച് പഠിക്കാൻ അവളെ
സഹായിക്കുകയും ചെയ്യുന്നു. ഒരുമിച്ച് വായിക്കുന്നത് നിങ്ങളുടെ കുഞ്ഞുമായി
അടുക്കുവാൻ വിലപ്പെട്ട അവസരം സൃഷ്ടിക്കുന്നു.

വായനയുടെ പ്രയോജനങ്ങൾ:

1. വായന ബന്ധങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുന്നു

നിങ്ങളുടെ കുട്ടിയോടൊപ്പം വായിക്കുന്നത് അവളോട്‌ അടുപ്പവും സ്നേഹവും കൂട്ടുന്നു.  ഈ ബന്ധം ഭാവിയിലെ എല്ലാ മേഖലയിലുമുള്ള വളർച്ചക്ക് ആക്കം കൂട്ടുന്നു

2. വായനയോടുള്ള ഒരു പോസിറ്റീവ് മനോഭാവം സൃഷ്ടിക്കുന്നു.

ഈ അനുഭവത്തിന്റെ ആനന്ദം അവൻ വലുതാകുമ്പോൾ വായനയോട് ഒരു പോസിറ്റീവ് മനോഭാവം ഉണ്ടാക്കും.

3. സ്വയം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

 അവൻ അസ്വസ്ഥനായാൽ വായന അവനെ ശാന്തനാക്കും.

4. ആശയവിനിമയം മെച്ചപ്പെടുത്തുന്നു.

ഇത് നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കുന്നു.

5. വാക്കുകളുടെ പദസഞ്ചയം മെച്ചപ്പെടുത്തുന്നു.

ഭാവിയിൽ സ്‌കൂൾ പഠനത്തിന് മാറ്റുകൂട്ടുന്നു..

6. ശ്രദ്ധ മെച്ചപ്പെടുത്തുന്നു.

കൂടുതൽ ശ്രദ്ധയെ പ്രോത്സാഹിപ്പിക്കുന്നു, പഠനത്തിന് ഏറെ സഹായിക്കുന്നു.

7. കേൾവി വൈദഗ്ധ്യവും ഭാവനയും ഉണ്ടാക്കുന്നു.

കേൾവിയെക്കാൾ അവന്റെ ഭാവനയെ രൂപപ്പെടുത്തുന്നു.

8. വിജ്ഞാനശൃംഖല വികസിപ്പിക്കുന്നു.

നിങ്ങളുടെ കുട്ടി നിറങ്ങൾ, രൂപങ്ങൾ, അക്കങ്ങൾ, അക്ഷരങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്നു, അതേസമയം മുതിർന്ന കുട്ടികൾ അറിവിന്റെ ഒരു ശൃംഖല കണ്ടെത്തുന്നു.  ഉദാഹരണത്തിന്, ബൈക്കുകളിൽ തന്റെ താത്പര്യം കാറുകളും വിമാനങ്ങളും റോക്കറ്റുകളും പോലുള്ള മറ്റു വലിയകാര്യങ്ങളിലേക്ക് പതുക്കെ വികസിപ്പിക്കും, താമസിയാതെ അവൻ ബഹിരാകാശം, ശാസ്ത്രസാങ്കേതിക, തുടങ്ങിയവയിലേക്ക് വായന വിപുലീകരിക്കും.

9. IQ മെച്ചപ്പെടുത്തുന്നു

“ഒരു സംവേദനാത്മക  (interactive) ശൈലിയിൽ ഒരു കുട്ടിവായിക്കുന്നത് IQ ഉയർത്തുന്നു” എന്ന് പല പഠനങ്ങളും പറയുന്നു.

10. കുട്ടിചിന്തവൈദഗ്ധ്യങ്ങൾ നേരത്തെ പഠിപ്പിക്കുന്നു.

നിങ്ങൾ നിങ്ങളുടെ കുട്ടിവായിക്കുമ്പോൾ, കാര്യവും കാരണവും മനസ്സിലാക്കാൻ അവൻ പഠിക്കും. യുക്തിപ്രയോഗിക്കാനും അതുപോലെ അമൂർത്തമായ രീതിയിൽ ചിന്തിക്കാനും പഠിക്കുന്നു. അവൻ പ്രവർത്തിയുടെ അനന്തരഫലങ്ങൾ പഠിക്കുന്നു, ബന്ധങ്ങൾ, സാഹചര്യങ്ങൾ, വ്യക്തിത്വങ്ങൾ, എന്താണ് നന്മ, അവൻ ജീവിക്കുന്ന ലോകത്തിൽ എന്താണ് മോശം എന്താണ് ശരിയും തെറ്റും തുടങ്ങിയ അടിസ്ഥാനങ്ങൾ പഠിക്കുന്നു.

11. ജീവിത പ്രശ്നങ്ങളിലൂടെ കടന്നു പോകുവാൻ അവളെ പ്രാപ്തരാക്കുന്നു

നിങ്ങളുടെ കുട്ടി തന്റെ വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് എത്തുമ്പോൾ അല്ലെങ്കിൽ പുതിയതും അപരിചിതവുമായ ഒരു സാഹചര്യം അനുഭവപ്പെടുമ്പോൾ, പുതിയ അനുഭവവുമായി ബന്ധപ്പെട്ട ഒരു കഥ വായിച്ചുകൊണ്ട് തന്റെ ഉത്കണ്ഠ ശമിപ്പിക്കാനും പൊരുത്തപ്പെടാനും സഹായിക്കും.

12. വായന ഒരു ആനന്ദകരമായ ശീലമായി മാറുന്നു.

വായന രസകരമാണെന്നും ഒരു ജോലി അല്ല എന്നും കുട്ടി നേരത്തെ മനസ്സിലാക്കുന്നു. വായന ഒരു ആനന്ദകരമായ ശീലമായി വളരുകയും ഭാവിയിൽ വായിക്കുവാനായി അവളെ നിർബന്ധിക്കേണ്ട അവസ്ഥ ഇല്ലാതാവുകയും.

Education