ശ്രദ്ധ തിരിക്കൽ

നമുക്ക് കേൾക്കാം

1-6 വർഷം വരെ അനുയോജ്യമാണ്
ശ്രദ്ധ തിരിക്കൽ പെരുമാറ്റം ഒരു പ്രശ്നമായേക്കാവുന്ന
സാഹചര്യങ്ങൾക്ക് നല്ല ഒരു തന്ത്രമാണ്.

ഉദാഹരണത്തിന് :
1. പ്രകോപിതരായിരിക്കുമ്പോൾ
2. കുറേ നേരമായി ഒരിടത്തിരിക്കുമ്പോൾ
3. മറ്റുള്ളവരുമായി വസ്തുക്കൾ പങ്കിടുന്നതിനോ, ഊഴം പങ്കിടാനോ
ബുദ്ധിമുട്ട് ഉള്ളപ്പോൾ .

സാധാരണ ഗതിയിൽ പ്രവർത്തിക്കുന്ന മാർഗങ്ങൾ
1. രസകരമായ എന്തെങ്കിലും ചൂണ്ടിക്കാണിക്കൽ, ലളിതമായ കളികൾ
കളിക്കുക , ഹാസ്യാത്മകമായ മുഖഭാവം ഉണ്ടാക്കുക.
2. സ്ഥലത്ത് നിന്നും മാറ്റി മറ്റെന്തെങ്കിലും കാണിച്ചുകൊടുക്കുക
3. ഒരുമിച്ച് പാടുക, താളം പിടിക്കുക.
ബോറടിക്കുന്നു എന്ന് തോന്നുന്ന പക്ഷം കുറച്ച് നേരത്തേക്ക്
മറ്റെന്തെങ്കിലും ചെയ്യുവാൻ പ്രേരിപ്പിക്കുക
4. നിങ്ങൾ പുറത്തു പോകുമ്പോൾ, എന്തെങ്കിലും രസകരമായ
കളിപ്പാട്ടങ്ങളോ പുസ്തകങ്ങളോ എടുക്കുകയാണെങ്കിൽ,
ആവശ്യമുള്ളപ്പോൾ അതെടുത്ത് കുട്ടികൾക്ക് കൊടുക്കാം
5. സംഭാഷണ വിഷയം മാറ്റുക.

നിങ്ങളുടെ കുട്ടി എന്തെങ്കിലും തെറ്റ് ചെയ്യാൻ പോകുന്നുവെന്നോ
അസ്വസ്ഥരാകുന്നുവെന്നോ തോന്നുന്നുവെങ്കിൽ ശ്രദ്ധ തിരിക്കൽ നന്നായി
ഉപയോഗപ്പെടുത്താം.

താഴെ പറയുന്ന സന്ദർഭങ്ങളിൽ ശ്രദ്ധ തിരിക്കൽ സഹായിക്കില്ല:

  1. ആരെയെങ്കിലും വേദനിപ്പിക്കുമ്പോൾ
  2. കടുത്ത വാശി പ്രകടിപ്പിക്കുമ്പോൾ
  3. വളരെ അസ്വസ്ഥനായിരിക്കുമ്പോൾ.

മാത്രമല്ല, നിങ്ങളുടെ കുട്ടിയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുമ്പോൾ,
അവന്റെ ശക്തമായ വികാരങ്ങൾക്ക് നിങ്ങൾ പ്രാധാന്യം കൊടുക്കുന്നില്ല
എന്നവന് തോന്നിയേക്കാം. നിങ്ങളുടെ കുട്ടിയുടെ വികാരങ്ങൾ
അംഗീകരിച്ചുകൊണ്ട്, വാശിയെ കൈകാര്യം ചെയ്യുന്നത് നല്ലതാണ്.

Education