ശ്രദ്ധ

നമുക്ക് കേൾക്കാം


ഒരു വ്യക്തിയുടെ ചുറ്റുപാടുകളിലോ അവരുടെ ചിന്തകളിലോ ആ വ്യക്തിക്കുള്ള
അവബോധമാണ് ശ്രദ്ധ. പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള ശേഷി-
ബാക്കിയുള്ളവ അവഗണിക്കാൻ – ഒരു കാലത്ത് മനുഷ്യനെ അതിജീവിക്കുന്നതിനും
പരിണാമത്തിനും സഹായിച്ചിരുന്നു. ഇപ്പോൾ, കുട്ടികൾക്കും മുതിർന്നവർക്കും
സ്കൂളിലും ജോലിയിലും അവരുടെ ബന്ധങ്ങളിലും ഒരുപോലെ വിജയിക്കാൻ ശ്രദ്ധ
കൂടിയേ തീരൂ.

പുതിയ വിവരങ്ങളും ആശയങ്ങളും മനഃപാഠമാക്കലും, സമന്വയവും, പ്രയോഗവും,
നടത്തുന്ന പ്രക്രിയയാണ് പഠനം. വിവരങ്ങൾക്കും, ആശയങ്ങൾക്കും മുൻഗണന
നൽകുന്നതും പ്രയോഗിക്കുന്നതും ശ്രദ്ധിക്കുന്നതിലൂടെയാണ്.
ഒരു ശ്രദ്ധാകുറവ് ഉണ്ടെങ്കിൽ, വിവരങ്ങൾ ക്ക് മുൻഗണന നൽകുന്നതിൽ
തലച്ചോർ പരാജയപ്പെടുന്നു, സ്കൂളിൽ പഠിച്ച ആശയങ്ങൾ പ്രയോഗിക്കാൻ
വിദ്യാർത്ഥിക്ക് കഴിയില്ല.

ഇവിടെ രണ്ട് തരത്തിലുള്ള ന്യൂനതകൾ ഉണ്ട്:

1)ആദ്യം വിവരങ്ങൾ മനസ്സിലാക്കുവാനുള്ള ശേഷി ഇല്ല, അല്ലെങ്കിൽ

2)വിവരങ്ങൾ പ്രയോഗിക്കാൻ ശേഷിയില്ല.


ശ്രദ്ധ നേടാൻ ആവശ്യമായ വൈദഗ്ധ്യങ്ങൾ,

  1. എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ശ്രദ്ധ നിലനിർത്തുകയും
    ചെയ്യുക, നിങ്ങളുടെ ശ്രദ്ധ മാറ്റുക, വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുക
  2. ശ്രദ്ധതിരിക്കുന്ന കാര്യങ്ങൾ അവഗണിക്കുക.
  3. മനഃപൂർവ്വമോ, എന്തെങ്കിലും ഉദ്ദേശ്യത്തോടുകൂടിയോ ചിന്തിക്കുകയോ
    അല്ലെങ്കിൽ പ്രവർത്തിക്കുകയോ ചെയ്യുക.
  4. പരിചിതമായ സാഹചര്യങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടുക
  5. അഭ്യർത്ഥനകളോ നിർദ്ദേശങ്ങളോ പിന്തുടരുക

കൂടുതൽ അറിയാം

Education