A B C സ്വഭാവ രൂപീകരണം

നമുക്ക് കേൾക്കാം

ABC behavior management കുട്ടികളിലെ സ്വഭാവത്തെ കുറിച്ച് പഠിക്കാൻ
നല്ലൊരു മാർഗമാണ് ഓരോ സ്വഭാവത്തിലും മൂന്ന് ഘട്ടങ്ങളുണ്ട്
1. സ്വഭാവത്തിന് മുമ്പ് നടക്കുന്ന കാര്യം

2. സ്വഭാവം,

3. അതിന്റെ പരിണിതഫലം.

മുമ്പ് നടക്കുന്ന കാര്യത്തിന് Antecedent എന്ന് വിളിക്കുന്നു
പലപ്പോഴും Antecedent ഒരു പ്രചോദനം ആകാറുണ്ട്. മുത്തച്ഛനും
മുത്തശ്ശിയും മുൻപിൽ നില്കുന്നതുകൊണ്ട് കുട്ടി മിഠായിക്കായി
കരയുന്നു. അവരുടെ സാന്നിധ്യമാണ് ഈ സ്വഭാവത്തിന് പ്രചോദനം.
സ്വഭാവത്തിന് മുമ്പ് സംഭവിക്കുന്ന കാര്യത്തിൽ മാറ്റം വരുത്തിയാൽ
ഒരു കുട്ടിയിൽ നിന്നും നിരുത്സാഹപ്പെടുത്താൻ അല്ലെങ്കിൽ പൂർണമായി
ഇല്ലാതാക്കാൻ ശ്രമിക്കുന്ന സ്വഭാവത്തിൽ മാറ്റം വരുത്തുവാൻ കഴിയും.

നല്ല സ്വഭാവത്തിലേക്ക് നയിക്കാൻ ചെയ്യേണ്ട 15 കാര്യങ്ങൾ

സ്വഭാവത്തിന് മുമ്പ് സംഭവിക്കേണ്ടത്

  1. ചുറ്റുപാടുകളിൽ മാറ്റം വരുത്തുക
  2. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വളരെ സ്പഷ്ടമായി പറയുക
    വ്യക്തതയോടെ പറയുമ്പോൾ കുട്ടികൾ സഹകരിക്കുവാനുള്ള സാധ്യത
    കൂടുന്നു
  3. മാറ്റത്തിനായി കുട്ടിയെ പരിശീലിപ്പിക്കുക
  4. തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികൾക്ക് കൊടുക്കുക
    ഉദാഹരണം വസ്ത്രങ്ങൾ വാങ്ങാൻ പോകുമ്പോൾ നിങ്ങൾ
    നല്ലതെന്ന് തോന്നുന്നതിൽ നിന്നും ഒന്ന് തെരഞ്ഞെടുക്കുവാൻ
    അവളോട് പറയുക
  5. പ്രശ്നമുള്ള സാഹചര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുക
    പതുക്കെപ്പതുക്കെ കുട്ടിക്ക് ഞാൻ പ്രശ്നത്തിലാണെന്ന് തുടക്കത്തിൽ
    തിരിച്ചറിയാനും അതിൽ നിന്നു ശ്രദ്ധ മാറ്റുവാനും കഴിയുന്നു
  6. എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാം (സാധനങ്ങൾ വാങ്ങാൻ
    കടയിൽ പോകുമ്പോൾ, സുഹൃത്തിൻറെ വീട്ടിൽ പോകുമ്പോൾ)
  7. ഭൂരിഭാഗം സന്ദർഭങ്ങളിലും അപേക്ഷിക്കുകയും അത്യാവശ്യത്തിനു
    മാത്രം ആജ്ഞാപിക്കുകയും ചെയ്യുക.
  8. നിങ്ങൾ ആവശ്യപ്പെടുന്ന ജോലിയിലെ ഓരോ ചെറിയ
    കാര്യങ്ങളും കുട്ടിയെ ചെയ്യുവാൻ പരിശീലിപ്പിക്കുക.
  9. ദിനചര്യകൾ പരിശീലിപ്പിക്കുക ഉദാ: ഭക്ഷണം കഴിക്കുക,
    കുളിപ്പിക്കുക, ഉറങ്ങുക
    .

നല്ല സ്വഭാവത്തിന് നയിക്കുന്ന പരിണിതഫലങ്ങൾ

  1. നല്ല സ്വഭാവത്തിന് പ്രത്യേകശ്രദ്ധ നൽകുക. അത് വീണ്ടും
    ചെയ്യുവാൻ കുട്ടി പ്രേരിപ്പിക്കുക
  2. മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് അവളുടെ പ്രവർത്തിയെ ശ്രദ്ധിക്കാതിരിക്കുക: ചെറിയ
    സ്വഭാവവൈകല്യങ്ങൾക്കു നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.
  3. പാരിതോഷികം നൽകുക: നല്ല സ്വഭാവത്തിന് ഇത്
    പ്രചോദനമാകുന്നു, പക്ഷേ എപ്പോഴും പ്രയോഗിക്കരുത്.
  4. Time out: പ്രതീക്ഷക്ക് വിപരീതമായി പെരുമാറുമ്പോൾ മുമ്പ്
    നിശ്ചയിച്ചതുപോലെ കുട്ടിയെ ഒരിടത്ത് തനിച്ചിരുത്തുക.
  5. സ്വഭാവത്തിന്റെ പാർശ്വഫലങ്ങൾ കൊടുക്കുന്നത് എപ്പോഴും ഒരു
    പോലെ ആകണം
  6. നിയമങ്ങൾ ഉണ്ടാക്കുകയും അത് പരിശീലിപ്പിക്കുകയും ചെയ്യുക.

ചെയ്യുവാൻ പാടില്ലാത്ത 10 കാര്യങ്ങൾ:

  1. എപ്പോഴും വാശിക്ക് വഴങ്ങുന്നവരുടെ
    സ്വഭാവത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു.
  2. വിശപ്പ്, ക്ഷീണം, ഭയം, തുടങ്ങിയവ തിരിച്ചറിയാൻ
    പരിശീലിപ്പിക്കണം.
  3. രക്ഷിതാവ് പറഞ്ഞത് കുട്ടിക്ക് മനസ്സിലായി എന്ന നിങ്ങളുടെ
    തെറ്റായ ധാരണ. എന്തു പറഞ്ഞു എന്നതിലല്ല എന്ത് കുട്ടി
    മനസ്സിലാക്കി എന്നതിലാണ് കാര്യം.
  4. ചെയ്തുകൊണ്ടിരിക്കുന്ന ജോലി പെട്ടെന്ന് മാറി മറ്റൊന്ന്
    ചെയ്യുവാൻ നിർബന്ധിക്കുക. Transition അഥവാ പരിവർത്തനം
    പരിശീലിപ്പിക്കുക.
  5. ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് പറഞ്ഞാൽ എല്ലാം കൂടി ഒരുമിച്ച്
    മനസ്സിലാക്കുവാൻ കുട്ടിക്ക് ബുദ്ധിമുട്ടായിരിക്കും.
  6. മോശമായി പെരുമാറിയ സാഹചര്യം വീണ്ടും വീണ്ടും
    ആവർത്തിക്കുക, വസ്ത്രം വാങ്ങാൻ പോകുമ്പോൾ രക്ഷിതാവിന്
    താങ്ങാവുന്നതിൽ വിലകൂടിയ വസ്ത്രം വേണമെന്ന്
    വാശിപിടിക്കുന്നു.
  7. കുട്ടികൾ എന്ത് ചെയ്താലും ശ്രദ്ധിക്കാതിരിക്കൽ. പോസിറ്റീവ് ആയ
    ഒരു ശ്രദ്ധ കിട്ടിയില്ലെങ്കിൽ നെഗറ്റീവ് ആയ ഒരു ശ്രദ്ധയെങ്കിലും
    അവർക്ക് കൂടിയേ തീരൂ. ഒരു ഉമ്മ കിട്ടിയില്ലെങ്കിൽ ഒരു
    തൊഴിയെങ്കിലും കിട്ടുവാൻ അവർ ശ്രമിക്കും. നെഗറ്റീവ്
    ശ്രദ്ധയേക്കാൾ അപകടകരം ഒട്ടും ശ്രദ്ധിക്കാതിരിക്കലാണ്.
  8. സ്വഭാവത്തിന്റെ പരിണതഫലം കുട്ടിക്ക് ഉടനെ
    കൊടുക്കാതിരിക്കൽ. ഒരു കാര്യം നിങ്ങൾ ഉദ്ദേശിച്ചത് പോലെ
    ചെയ്യാത്തതിന് രണ്ട് ദിവസം കഴിഞ്ഞു പറഞ്ഞിട്ട് കാര്യമില്ല.
  9. ഒരേ സ്വഭാവത്തിന് പലപ്പോഴും പലരീതിയിൽ പ്രതികരിക്കുക.
    ഉദാഹരണം വീട്ടിൽ അതിഥി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നിങ്ങൾ
    കുട്ടിയോട് പ്രതികരിക്കുന്ന രീതി
  10. വാശിക്ക് വഴങ്ങിക്കൊടുക്കൽ. വാശി പിടിച്ചാൽ കാര്യം നേടാമെന്ന്
    കുട്ടിക്ക് മനസ്സിലായാൽ എല്ലാം അവിടെ തീരും.
Education