വികാരങ്ങളും പ്രേരണകളും പെരുമാറ്റവും നിയന്ത്രിക്കുവാനുള്ള കഴിവിനെ
“ഇച്ഛാശക്തി”, “സ്വയം നിയന്ത്രണം”, എന്നൊക്കെ പറയാറുണ്ട് .
സ്വയം നിയന്ത്രണത്തിന്റെ മൂന്ന് മേഖലകളായ
ബുദ്ധി, വൈകാരികം, പെരുമാറ്റം എന്നിവയിൽ ആദ്യത്തെ രണ്ടെണ്ണം പെരുമാറ്റ
നിയന്ത്രണത്തിന് കളമൊരുക്കുന്നു. നാം ഇവയെ ആശയപരമായി
വേർതിരിക്കുന്നുവെങ്കിലും, സങ്കീർണ്ണമായ രീതികളിൽ അവ
പരസ്പരബന്ധിതമാണെന്ന് കാണാം, കുട്ടികളിൽ സ്വയം നിയന്ത്രണം
അളക്കുമ്പോൾ പ്രത്യേക മണ്ഡലങ്ങൾ വേർതിരിക്കുക ബുദ്ധിമുട്ടായിരിക്കാം.
ബുദ്ധിപരമായ നിയന്ത്രണത്തിന്റെ വൈദഗ്ധ്യങ്ങൾ:
ശ്രദ്ധാപൂര് വമായ നിയന്ത്രണം, ബുദ്ധിവഴക്കം, ലക്ഷ്യക്രമീകരണം, ആസൂത്രണം,
സ്വയം നിരീക്ഷണം, തീരുമാനമെടുക്കൽ , പ്രശ് നം പരിഹരിക്കൽ ,
കാഴ്ചപ്പാടുണ്ടാക്കൽ.
വൈകാരിക നിയന്ത്രണം:
സ്വയം സാന്ത്വനം, ശാരീരിക റിലാക്സേഷൻ, വികാരങ്ങൾ തിരിച്ചറിയൽ,
സഹാനുഭൂതി/അനുകമ്പ , ശ്രദ്ധ മാറ്റൽ, വിലയിരുത്തൽ, ബുദ്ധിപരമായ
പുനഃസംഘടന.
പെരുമാറ്റ നിയന്ത്രണം:
നിയമങ്ങളും ദിശകളും പാലിക്കുക, നെഗറ്റീവ് പെരുമാറ്റങ്ങൾ /എടുത്തുചാട്ടങ്ങൾ
എന്നിവ നിയന്ത്രിക്കുക, സംതൃപ്‌തി കിട്ടുന്ന കാര്യങ്ങൾ ഒടുവിൽ ചെയ്യുക ,
സങ്കീർണ്ണമായ ജോലികളിൽ തുടരുക, സംഘർഷം പരിഹരിക്കുക,
സാഹചര്യത്തിന്നനുസരിച്ച് പെരുമാറുക, സമയത്തിന്റെയും, വസ്തുക്കളുടെയും
സംഘാടനം.
സ്വയം നിയന്ത്രണമെന്നത് എത്രത്തോളും സങ്കീര്ണമാണെന്ന് കാണുവാനും
രക്ഷിതാക്കളുടെ സഹായം എത്ര പ്രാധാന്യമർഹിക്കുന്നുവെന്നും
മനസ്സിലാക്കുവാനും അത് നമ്മെ സഹായിക്കുന്നു.